മലയാളികൾക്ക് മുന്നിൽ ഗായിക, അവതാരക. അഭിനേത്രി എന്നിങ്ങനെ പലറോളുകളിൽ പ്രത്യക്ഷപെട്ട് പ്രിയങ്കരിയായ താരമണ് റിമി ടോമി. തന്റെ കഴിവുകൾ മാക്‌സിമം വിനിയോഗിക്കുന്ന താരം കൂടിയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയ താരം പിന്നീട് അഭിനയത്തിന്റേയും അവതരണത്തിന്റേയും മേഖലയിലേയ്ക്ക് ചുവട് വയ്ക്കുകയായിരുന്നു.
മികച്ച പ്രേക്ഷക സ്വീകാര്യതായയിരുന്നു ചുരുങ്ങിയ സമയത്തിനുള്ളിൽ റിമി സ്വന്തമാക്കിയത്. അതേ സമയം മലയാളികളുടെ പ്രിയ ഗായക കൂടിയായ റിമി ടോമി ഇപ്പോൾ കൂടുതൽ സമയവും ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിലാണ്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഇപ്പോൾ താരം സജീവമാണ്.
ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളൊക്കെ വൈറലായിരുന്നു. ഇപ്പോളിതാ ഗോസിപ്പുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമിയുടെ വെളിപ്പെടുത്തൽ.
റിമിയുടെ വാക്കുകൾ ഇങ്ങനെ:
ഗോസിപ്പുകളെ കുറിച്ച് കേൾക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്ക് എതിരെ ശക്തമായ നിയമ നിർമാണം ഉണ്ടാകണം. നിയമങ്ങൾ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം.
ആദ്യത്തെ വിവാഹവും അതിലെ സംഭവ വികാസങ്ങളുമൊന്നും ആരുടേയും കുറ്റമല്ലെന്നും, എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം, തൽക്കാലം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും റിമി വ്യക്തമാക്കി.
അതേ സമയം 2019 ൽ ഇരുവരും ഉഭയ സമ്മത പ്രകാരം വിവാഹ മോചിതരാവുകയായിരുന്നു. ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. പ്രേക്ഷകരെ ഞെട്ടിച്ച ഒരു വിവാഹ മേചാനമായിരുന്നു ഇവരുടേത്.
2008 ൽ ആയിരുന്നു റിമി ടോമിയും റോയ്‌സും തമ്മിൽവിവാഹിതരാകുന്നത്. 2019 ൽ ഇരുവരും ഉഭയ സമ്മത പ്രകാരം വിവാഹ മോചിതരാവുകയായിരുന്നു. ഒന്നിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിലെ ആവശ്യം.
Also Read
നീ ഷഡ്ഢി ഇടാറില്ലെ, അതിശയം കണ്ട് ചോദിച്ചതാണെന്ന് ആരാധകനോട് കൃഷ്ണപ്രഭ, സംഭവം ഇങ്ങനെ