വിനയൻ സംവിധാനം ചെയ്ത് 2011ൽ പുറത്തിറങ്ങിയ രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം താരസുന്ദരിയാണ് ലക്ഷ്മി മേനോൻ. മലയാളിയാണെങ്കിലും താരം മലയാളത്തേക്കാൾ കൂടുതൽ താരം തിളങ്ങിയത് തമിഴിലും തെലുങ്കിലും ഒക്കെയായിരുന്നു.
പിന്നീട് തെന്നിന്ത്യൻ സിനിമയിൽ മികച്ച വേഷങ്ങൾ അനശ്വരമാക്കിയ ലക്ഷ്മി മേനോൻ. മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനായ അവതാരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. തമിഴിൽ മുൻനിര താരങ്ങൾക്കൊപ്പം മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
തമിഴ് ബിഗ്‌ബോസ് നാലാം സീസണിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുകയാണ്. താരം ഷോയിൽ മൽസരാർത്ഥിയായി പങ്കെടുക്കുമെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ താൻ പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി ലക്ഷ്മി തന്നെ പ്രതികരിച്ചിരുന്നു.
സിനിമകളിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ് താരം ഇപ്പോൾ. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് ലക്ഷ്മി. അതേ സമയം താൻ പ്രണയത്തിൽ ആണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ലക്ഷ്മി മേനോൻ ഇപ്പോൾ.
തന്റെ വിവാഹ കാഴ്ചപ്പാടുകളും ലക്ഷ്മി ആരാധകരുമായി പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി സംവദിക്കവെയാണ് നടി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. സിംഗിൾ ആണോ എന്ന് ചോദ്യത്തിന് അല്ല എന്നായിരുന്നു ലക്ഷ്മിയുടെ മറുപടി. വിവാഹം എന്ന സങ്കൽപം ഓവർറേറ്റഡ് ആണ് എന്നും ലക്ഷ്മി മേനോൻ പറയുകയുണ്ടായി.
എന്നാൽ തന്റെ കാമുകൻ ആരാണ് എന്ന് വ്യക്തമാക്കാൻ ലക്ഷ്മി മേനോൻ തയ്യാറായില്ല. താരത്തിന്റെ വിവാഹവും പ്രണയവുമായി ബന്ധപ്പെട്ട കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.