അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ് മക്കൾശെൽവം വിജയ് സേതുപതി. ‘എഎ20’ എന്ന് പേരിട്ട ചിത്രത്തിൽ അഭിനയിക്കാനായി 1.5 കോടിയാണ് പ്രതിഫലത്തുകയായ് സേതുപതി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ.
താരം ആവശ്യപ്പെട്ട തുക തന്നെ നൽകാൻ നിർമ്മാതാക്കൾ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. രയലസീമ, നെല്ലോർ എന്നീ പ്രദേശങ്ങളിലെ മണൽ മാഫിയയെ ആധാരമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. നടി രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. മൈത്രി മൂവീസും മുട്ടംസെട്ടി മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിലും സേതുപതി വില്ലനായി എത്തുന്നുണ്ട്. രജനികാന്ത് ചിത്രമായ ‘പേട്ട’യിലും സേതുപതി വില്ലൻ വേഷത്തിലെത്തിയിരുന്നു. ‘സെയ് റാ നരംസിംഹ റെഡ്ഡി’ ആണ് സേതുപതിയുടെ റിലീസായ ഒടുവിലത്തെ ചിത്രം.