എന്റെ പിറന്നാളിന് പൂജയും പായസ വിതരണവും നടത്തും, തമിഴ് നാട്ടിൽ തന്റെ പേരിലും അമ്പലം ഉണ്ടെന്ന് ലക്ഷ്മി നായർ

306

മിനിസ്‌ക്രീനിലെ കുക്കറി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചതയായി മാറിയ താരമാണ് ലക്ഷ്മി നായർ. തിരുവനന്തപുരം ലോ അക്കാഡമി പ്രിൻസിപ്പൽ ആട്ടും ലക്ഷ്മി നായർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അഡ്വക്കേറ്റായ അജയ് കൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭർത്താവ്.

പാചക സാഹിത്യത്തിൽ മൂന്ന് പുസ്തകങ്ങൾ ലക്ഷ്മി നായർ രചിച്ചിട്ടുണ്ട്. മാജിക് ഓവൻ സീരീസിൽ പാചക കല പാചകവിധികൾ, പാചക രുചി എന്നിവയാണ് അവ. പാചകത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള വ്യക്തി കൂടിയാണ് ലക്ഷ്മി.

Advertisements

1988 മേയ് ഏഴിനായിരുന്നു ലക്ഷ്മി വിവാഹിതയായത്. ഇപ്പോൾ മക്കളും കൊച്ചു മക്കളുമെല്ലാമായി സന്തോഷത്തോടെ കഴിയുകയാണ് ലക്ഷ്മി നായർ. ഇപ്പോളിതാ തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

Also Read
ഗാംഗുലിയുടെ ഫോം മോശമായപ്പോൾ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നു, നഗ്മയുടെയും ഗാഗുലിയുടെയും ശക്തമായ പ്രണയം പിരിഞ്ഞതിന്റെ കാരണങ്ങൾ ഇങ്ങനെ

വിവാഹ ജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ്മെന്റ്സ് വേണം. എല്ലാം തികഞ്ഞ ആളുകളെ കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കിട്ടിയാൽ അത് ഭാഗ്യമാണ്. എന്റേയും ബോബി ചേട്ടന്റെയും ഇഷ്ടങ്ങൾ തമ്മിൽ ഒത്തിരി വ്യത്യാസങ്ങളുണ്ട്.

അതിൽ ഒന്ന് യാത്രകളാണ് യാത്ര ചെയ്യുന്നത് ഒത്തിരി ഇഷ്ടമുള്ള ആളാണ് ഞാൻ. ബോബി ചേട്ടന് യാത്ര ചെയ്യുന്നതിനോട് തീരെ താൽപര്യവുമില്ല. തിരുവനന്തപുരം വിട്ട് പുറത്തേക്ക് വരാൻ പോലും ഇഷ്ടമില്ല. പിന്നെ അദ്ദേഹത്തിന് വെള്ളവും കായലുമൊന്നും ഇഷ്ടമല്ല.

എനിക്ക് അതൊക്കെ ഇഷ്ടമുള്ളതാണ്. അത് ആസ്വദിക്കാൻ പറ്റാത്ത ഒരു വ്യക്തിയാണ് ബോബി ചേട്ടൻ അടുത്തിടെ ലക്ഷ്മിയുടെ മകൾക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നത് വലിയ വാർത്തയായിരുന്നു. അടുത്തിടെ അവരുടെ ഒന്നാം പിറന്നാൾ ആഘോഷിക്കാനായി വിദേശത്തേക്ക് പോയിരുന്നു ലക്ഷ്മി നായർ.

അതേ സമയം തന്റെ പേരിലും അമ്പലം ഉണ്ടെന്നും ലക്ഷ്മി നായർ പരിപാടിയിൽ പറഞ്ഞിരുന്നു. മുനിയാണ്ടി എന്നാണ് അമ്പലം പണിത പുള്ളിയുടെ പേര്. എന്റെ ബെർത്ത് ഡേയ്ക്ക് അവിടെ വലിയ ആഘോഷമാണെന്നാണ് ആറിവ്. പൂജയോ, പായസം വിതരണമോ ഒക്കെ നടക്കാറുണ്ടെന്നും ലക്ഷ്മി നായർ വ്യക്തമാക്കി.

ഒരു പ്രാവിശ്യം പോയി എനിക്കത് കാണണമെന്ന് വലിയ ആഗ്രഹമുണ്ട്. ഇതുവരെ പോകാൻ സാധിച്ചിട്ടില്ലെന്നും ലക്ഷ്മി നായർ പറയുന്നു.

Also Read
പൈസയുണ്ടാക്കാന്‍ എന്ത് തെണ്ടിത്തരവും കാണിക്കുമോ? ഭാര്യ ഉപേക്ഷിച്ചു; അമ്മ വിളിച്ചു കരഞ്ഞു; എല്ലാവരോടും മാപ്പ് പറഞ്ഞ് മനോജ്

Advertisement