മലയാളികളായ ടെലിവിഷൻ സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് നടി മൃദുല വിജയിയും നടൻ യുവ കൃഷ്ണയും. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. 2 പേരും സീരിയൽ മേഖലയിലെ അഭിനേതാക്കൾ ആയിരുന്നെങ്കിലും ഇവരുടേത് പ്രണയ വിവാഹം ആയിരുന്നില്ല. പ്രമുഖ സീരിയൽ നടി രേഖാ രതീഷ് കൊണ്ടുവന്ന ആലോചനയായിരുന്നു ഇവരുടെ വിവാഹത്തിൽ കലാശിച്ചത്.
2 സീരിയലുകളിലൽ യഥാക്രമം മൃദുലയുടെയും യുവയുടേയും അമ്മയായി രേഖാ രതീഷ് വേഷമിടുന്നുണ്ടായിരുന്നു. ഇതാണ് ഇവരുടെ വിവാഹത്തിന് നിമിത്തമായി മാറിയത്. 2020 ഡിസംബറിലായിരന്നു യുവ കൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹ നിശ്ചയം നടന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മഞ്ഞിൽ വിരിഞ്ഞ പൂവിൽ കൂടെയാണ് യുവ കൃഷ്ണ പ്രേക്ഷകർക്ക് സുപരിചതനാകുന്നത്.
മെൻഡലിസ്റ്റ് കൂടിയായ യുവ കൃഷ്ണയ്ക്ക് ധാരാളം ആരാധകരും ഉണ്ട്. സിനിമയിലും സീരിയലിലും വേഷമിട്ടുള്ള മൃദുല വിജയ് നേരത്തെ തന്നെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ്. മലയാള സിനിമയ്ക്ക് പുറമെ തമിഴ് ചിത്രങ്ങളിലും മൃദുല വിജയ് അഭിനയിച്ചിട്ടുണ്ട്.
2014ൽ തമിഴ് സിനിമയിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് മൃദുല അഭിനയ രംഗത്തേക്ക് എത്തിയത്.അതിന് ശേഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കല്യാണ സൗഗന്ധികം എന്ന സീരിയലിൽ കൂടിയാണ് മിനി സ്ക്രീനിൽ മൃദുല വിജയി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് പത്തോളം സീരിയലുകളിലാണ് മൃദുല വിജയ് വേഷമിട്ടത്.
അതേ സമയം സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരദമ്പതികൾ വിവാഹത്തിന് ശേഷവും തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ എല്ലാം തങ്ങളുടെ ആരാധകരെ അറിയിക്കാറുണ്ട്. ഇരുവർക്കും വലിയ ആരാധകരുള്ളതിനാൽ ഇരുവരുടെയും ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ മൃദുല തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
തങ്ങളുടെ പുതിയ വീടിന്റെ പാല് കാച്ചലും അനിയത്തി ഗർഭിണിയായയും എല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന മറ്റൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രവും, ഇതിനൊപ്പം താരം കുറിച്ച വാക്കുകളുമാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
നിങ്ങൾക്ക് ഇതിനെ ഭ്രാന്ത് എന്ന് വിളിക്കാം, പക്ഷെ ഞാൻ ഇതിനെ പ്രണയം എന്ന് വിളിക്കും എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ഈ ചിത്രവും കുറിപ്പും ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴഞ്ഞിരിക്കുകയാണ്. സഹതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. നടയും അവതാരകയും ബിഗ്ബോസ് മൽസരാർത്ഥിയുമായ എലീന പടിക്കലും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ അതിനെ മൃദ്വ എന്ന് വിളിക്കുന്നത് എന്നാണ് അലീന പടിക്കൽ കമന്റ് ചെയ്തത്.