ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. സ്റ്റാർ സിംഗറിൽ വിധി കർത്താവായി എത്തിയ നടൻ ബാലയുമായി പ്രണയത്തിലായും അത് വിവാഹത്തിൽ എത്തിയതോടും കൂടി അമൃതയെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെട്ടിരുന്നു.ഇരുവർക്കും ഒരു കുഞ്ഞും ജനിച്ചു.
എന്നാൽ ഇരുവരുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും അത് വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നു. വിവാഹ മോചനം നേടിയതോടെ ബാലയുടെ ഭാര്യ എന്ന ഐഡന്ററ്റിയിൽ നിന്നും മാറി സ്വന്തമായി ഒരു ഐഡന്ററ്റി അമൃത ഉണ്ടാക്കി എടുത്തിരുന്നു. സഹോദരി അഭിരാമി സുരേഷും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
ഇപ്പോൾ ചേച്ചിയും അനിയത്തിയും ചേർന്ന് ഒരു മ്യൂസിക്കൽ ബ്രൻഡ് നടത്തുകയാണ്. കൂടാതെ ഇവർക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലും നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത സുരേഷ്. തന്റേയും കുടുംബത്തിന്റേയും ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട് ഇതെല്ലാം സോഷ്യൽ മീഡിയയിൽ അതി വേഗം തന്നെ വൈറലുമാകാറുണ്ട്.
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമൃതയുടെ മാത്യഭൂമി ആരേഗ്യ മാസികയ്ക്ക് നൽകിയ അഭിമുഖമാണ്. അമൃത വിവാഹ മോചന ശേഷം മകളുമായി സന്തോഷത്തോടെ കഴിയുന്നതിനിടയിൽ മുൻ ഭർത്താവ് ബാല വീണ്ടും വിവാഹം കഴിച്ചിരുന്നു. ബാല്യകാല സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയായിരുന്നു ബാല വിവാഹം കഴിച്ചത്.
ബാല വിവാഹം കഴിച്ചതോടെ എന്നാണ് അമൃതയുടെ വിവാഹം എന്നായിരുന്നു ആരാധകർ ചോദിച്ച് വന്നത്. എന്നാൽ ഇപ്പോൾ താൻ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്നും മകളാണ് തന്റെ ജീവിതമെന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത. അഭിനയത്തിലേക്ക് ഉടനെ വരുമെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴാണ് അഭിനയിക്കണമെന്ന ആഗ്രഹം തോന്നി തുടങ്ങുന്നത്. മുൻപും അവസരങ്ങൾ വന്നിരുന്നു. എന്നാൽ അന്ന് ആഗ്രഹം ഇല്ലാതിരുന്നതിനാൽ അവയെല്ലാം വേണ്ട എന്ന് വക്കുകയായിരുന്നുവെന്നും താരം പറഞ്ഞു. റിയാലിറ്റി ഷോ കഴിഞ്ഞ സമയത്ത് സിനിമയിലേക്ക് അവസരം വന്നിരുന്നു. അന്ന് പക്ഷേ അതേ കുറിച്ച് ഒന്നും ചിന്തിച്ചിരുന്നില്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ ഒരു ഇഷ്ടം തോന്നുന്നുണ്ട്.
അതിനിടയിൽ ഇപ്പോൾ പുതിയ ചില അവസരങ്ങൾ വരുന്നുണ്ട്. ഇതോടെ ഒരു തയ്യാറെടുപ്പുകൾ നടത്തിയതിന് ശേഷം അഭിനയത്തിലേക്ക് ഹരിശ്രീ കുറിക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് താരം പറഞ്ഞത്. ആക്ടിങ് ട്രെയിനിങ്ങിന് പോയിരുന്നുവെന്നും ഇനി ഒരു ഓഫർ വന്നാൽ ഒരിക്കലും വിട്ട് കളയില്ല എന്നതും തീർച്ചയാണെന്നും അമൃത പറയുന്നു.
ആക്ടിങ് ട്രെയിനിങ്ങിന് പോയതോടെ ഒരു സിനിമ കാണുമ്പോൾ അതെല്ലാം സൂക്ഷ്മമായി നോക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
ഒരു പുതിയ മേഖലയിലേക്ക് പോകുമ്പോൾ ഒന്നും അറിയാതെ പോകുന്നത് ശരിയല്ല. അതുകൊണ്ടാണ് ആക്ടിങ് ക്ലാസ്സിൽ പോയത് എന്നും താരം വ്യക്തമാക്കി. അതേ സമയം ഇത്തവണത്തെ മാത്യഭൂമി ആരോഗ്യ മാസികയിൽ അമൃതയും മകളുമാണ് കവർ ഗോളായി എത്തുന്നത്. സ്കൂൾ തുറക്കുന്നതിനെ കുറിച്ചും അമൃത അഭിമുഖത്തൽ പറയുന്നുണ്ട്. സ്കൂൾ തുറക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് അമൃത പറയുന്നത് .
ഫ്രണ്ട്സ്, ടീച്ചർ അറ്റാച്ച്മെന്റൊക്കെ കുട്ടികൾക്ക് മിസ്സിംഗാണ്. പ്രാക്ടിക്കലി എത്രത്തോളം പോസിബിളാണ് എന്ന് അറിയില്ല. പാപ്പു ഇടയ്ക്ക് സുഹൃത്തുക്കളയൊക്കെ കണ്ടിരുന്നു. പേരൻസൊക്കെ കുട്ടികളെയൊക്കെ കൊണ്ടുവന്നിരുന്നു. കൊറോണ ടൈമിലാണ് ഭഗീര വന്നത്. എന്റെ ബ്രദറാണ് ഭഗീര എന്നാണ് പാപ്പു പറയുന്നത്. അവർ നല്ല കൂട്ടാണ്. അമ്മയും അച്ഛനും എപ്പോഴും അവൾക്കൊപ്പമുണ്ട്.
യൂട്യൂബ് തുടങ്ങിയതോടെ നമ്മൾ എപ്പോഴും അപ്റ്റുഡേറ്റാണ്, നമുക്ക് നമ്മളുടെ ഫീലിംഗ്സ് എക്രസ്പ്രസ് ചെയ്യാനൊരു പ്ലാറ്റ്ഫോം, അത് സപ്പോർട്ട് ചെയ്യാൻ കുറേ ആൾക്കാർ എന്നെ സംബന്ധിച്ച് യൂട്യൂബ് വലിയ പിന്തുണയാണ് തന്നിട്ടുള്ളതെന്നും അമൃത അഭിമുഖത്തിൽ പറയുന്നു.