മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് പരമ്പരയാണ് മഞ്ഞിൽ വിരിഞ്ഞ പുവ് എന്ന സീരിയൽ. മലയാളം മിനി സ്ക്രീൻ പ്രേക്ഷകർ ദിവസവും ഓരോ എപ്പിസോഡിനായി ആവേശത്തോടെ കാത്തിരിക്കുന്ന ഈ പരമ്പര റേറ്റിങ്ങിലും ഏറെ മുന്നിലാണ്.
ഇതിനോടകം തന്നെ ജനപ്രിയ സീരിയലായിമാറിയ മഞ്ഞിൽ വിരിഞ്ഞ പൂവിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പ്രത്യേകിച്ച് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമാ താരം കൂടിയായ മാളവിക വെയിൽസും യുവകൃഷ്ണയും ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ ഇരുവരും തങ്ങളുടെ രസകരമായ സൗഹൃദത്തെക്കുറിച്ച് പ്രേഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. യുവകൃഷ്ണയുടെ ആദ്യത്തെ മുടിയും രൂപവുമൊക്കെ കണ്ട് ഫ്രീക്കനാണെന്ന് കരുതി താൻ ആറു മാസത്തോളം കാര്യമായൊന്നും മിണ്ടാതിരുന്ന ആൾ പിന്നെ ഏറ്റവും നല്ല സുഹൃത്തുക്കളിലൊരാളായി മാറിയെന്നാണ് മാളവിക പറയുന്നത്.
അതേ സമയം ഈ പ്രോജക്ടിൽ താനെത്തുമ്പോൾ മാളവിക ഒരു സെലിബ്രിറ്റിയാണ് നമ്മളൊരു ഫ്രഷറുമായിരുന്നെന്നാണ് യുവകൃഷ്ണ പറയുന്നത്. എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യുമെന്നൊരു ഇൻഹിബിഷൻ സത്യത്തിലുണ്ടായിരുന്നുവെന്നും പക്ഷെ സംസാരിച്ചു വന്നപ്പോൾ വളരെ ഡൗൺ ടു എർത്തായ പേഴ്സണാണ് ഭയങ്കര ഫ്രണ്ട്ലി ആണ് ടോക്കറ്റീവാണെന്നും യുവി പറയുന്നു.
നല്ലതുപോലെ അനലൈസ് ചെയ്തിട്ടേ ഞാനൊരാളെ ഫ്രണ്ടാക്കാറുള്ളുവെന്ന് മാളവിക മറുപടിയായി പറഞ്ഞു. എന്റെ ഫ്രണ്ട് ലിസ്റ്റിൽ വരണമെങ്കിൽ ഇത്തിരി ബുദ്ധിമുട്ടാണ് പക്ഷെ വന്നു കഴിഞ്ഞാൽ കംഫർട്ടബിളാണ് ആ ലിസ്റ്റിൽ ഉണ്ടാവുവെന്നും മാളവിക വ്യക്തമാക്കി.
ഷൂട്ട് തുടങ്ങി ഏകദേശം ആറു മാസം കഴിഞ്ഞാണ് ഞങ്ങൾ മിണ്ടാനൊക്കെ തുടങ്ങിയതെന്നും മാളവിക പറഞ്ഞുവെച്ചു. ആദ്യം ഈ മുടിയും രൂപവുമൊക്കെ കണ്ടപ്പൊ ഒരു ഫ്രീക്കൻ ടൈപ്പൊരു ആളായിരിക്കുമെന്നാ കരുതിയത് അതോണ്ട് തന്നെ മിണ്ടാൻ തോന്നിയില്ലെന്നം മാളവിക പറഞ്ഞു.
യുവകൃഷ്ണ ഒരു മെന്റലിസ്റ്റ് കൂടിയാണെന്ന് മാളവിക പറയുന്നു. നമ്മൾ ബലം പിടിച്ച് മിണ്ടാതിരുന്നാലും ആള് കാര്യങ്ങളൊക്കെ പിടിച്ചെടുക്കുമോയെന്നൊരു പേടി സത്യത്തിലുണ്ടായിരുന്നുവെന്നും മാളവിക രസകരമായി വ്യക്തമാക്കുന്നു.