മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകൻ പത്മരാജൻ ഒരുക്കിയ 1988 ൽ പുറത്തിറങ്ങിയ അപരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നടൻ ജയറാം. മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയ ഈ പെരുമ്പാവൂർകാരൻ പിന്നീട് മലയാളത്തിലെ കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരേ പോലെ പ്രിയങ്കരനായ സൂപ്പർതാരമായി മാറി.
മലയാളത്തിനെ പുറകേ അന്യ ഭാഷ ചിത്രങ്ങളിലും മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു. കമൽ ഹാസന് ഒപ്പം മലയാളത്തിൽ ചാണക്യൻ തമിഴിൽ തെന്നാലി, പഞ്ചതന്തിരം തുടങ്ങി നിരവധി ഹിറ്റുകളിൽ ജയറാം അഭിനയിച്ചിരുന്നു.
തെലുങ്കിൽ അവസാനമായി പുറത്തിറങ്ങിയ അല്ലു അർജ്ജുൻ നായകനായിയെത്തിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന ചിത്രത്തിലെ ജയറാമിന്റെ പ്രകടനത്തെ തേടി ഒരുപാട് പ്രശംസകൾ വന്നിരുന്നു. മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തിയായ ജയറാം പഴയകാല സൂപ്പർ നായിക പാർവ്വതിയെ ആണ് വിവാഹം കഴിച്ചത്.
രണ്ട് മക്കളാണാ ജയറാം പാർവ്വതി ദമ്പതികൾക്ക് ഉള്ളത്. കാളിദാസ് ജയറാമും മാളവികയും. ഇതിൽ കാളിദാസ് ബാലതാരമായെത്തി ഇപ്പോൾ മലയാളത്തിലെ പ്രമുഖ നായക നടനാണ്. ബാലതാരമായി അഭിനയിച്ചിരുന്ന കാലത്ത് കാളിദാസും ജയറാമും ഒന്നിച്ചഭിനയിച്ചിരുന്നു.
സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളായ കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റേം എന്നീ സിനിമകളിലായിരുന്നു ജയറാമിന് ഒപ്പം കാളിദാസ് അഭിനയിച്ചിരുന്നത്. ഇതിൽ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിന് ഉള്ള ദേശീയ അവാർഡും കാളിദാസിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയ്ക്ക് ശേഷം ജയറാമും കാളിദാസും ഒന്നിച്ചഭിനയിക്കുകയാണ്.
ഇപ്പോഴിതാ സുധാ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന ഇളംമെയ് ഇതോ ഇതോ എന്ന ചിത്രത്തിൽ ആദ്യമായി ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുകയാണ്. കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ, ഉർവശി, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഇളംമയ് ഇതോ ഇതോ എന്ന ചിത്രത്തിൽ വേഷമിടുന്നു.
നികേത് ബൊമ്മറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജി.വി പ്രകാശാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുധാ കൊങ്കര സംവിധാനം ചെയ്തിരിക്കുന്ന സൂരറൈ പോട്രൂ എന്ന സൂര്യ ചിത്രത്തിൽ ക്യാമറയും, സംഗീത സംവിധാനവും ഇവരാണ് കൈകാര്യം ചെയ്തിരുന്നത്.
വമ്പൻ താരനിരയുമായി ആമസോൺ പ്രൈമിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് പുത്തം പുതു കാലയ്. തമിഴിലെ 5 ശ്രദ്ധേയറായ ഫിലിംമേക്കേഴ്സ് ഈ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു. അന്തോളജി രൂപത്തിൽ അഞ്ച് ഷോർട്ട് ഫിലിമുകളായിട്ടാണ് അണിയിച്ചൊരുക്കുന്നത്. ഇതിലെ ഒരു ഷോർട്ട് ഫിലിമാണ് ഇളംമെയ് ഇതോ ഇതോ .
അതേ സമയം ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക്ക് സുബ്ബരാജ്, സുഹാസിനി മണി രത്നം എന്നിവരാണ് മറ്റ് ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിരിക്കുന്നത്. പ്രണയം, പുതിയ തുടക്കം, രണ്ടാം അവസരം, പ്രതീക്ഷ തുടങ്ങിയ വിഷയങ്ങളെ അധകരമാക്കിയാണ് ഈ അന്തോളജി ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒക്ടോബർ 16ന് ആമസോൺ പ്രൈമിൽ പുത്തം പുതു കാലയ് പ്രദർശനത്തിനെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.