മലയാള സിനിമയിൽ ഏതാണ്ട് 40 വർഷത്തോളമായി പകരക്കാരിലാലതെ വിലസുന്ന താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. മലയാളത്തിന് പുറമേ ബോളിവുഡിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഇരുവരും ഹിറ്റുസിനിമകൽ സമ്മാനിച്ചിട്ടുണ്ട്.
ഒരു കാലത്ത് മമ്മൂട്ടി മോഹൻലാൽ എന്നീ സുപ്പർ താരങ്ങൾ ഇല്ലാതെ മലയാള സിനിമയിൽ വലിയ ഹിറ്റ് സിനിമകൾ സൃഷ്ടിച്ചെടുക്കാൻ സംവിധായകർക്ക് കഴിയില്ലായിരുന്നു. എന്നാൽ അവരുടെ വിപണന മൂല്യത്തെ മുൻ നിർത്തി മാത്രം സിനിമകൾ ഓടിയിരുന്ന സമയത്ത് ഒരു ചെറിയ സിനിമ മലയാളത്തിൽ ഞെട്ടിക്കുന്ന വിജയം നേടി.
ചെറിയ വേഷങ്ങളിലുംഹാസ്യതാരമായും സഹനടനായും പിന്നീട് നായകനായും ഒക്കെ എത്തിയ ജഗദീഷും സംഘവും ആയിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായ ഒരു ഹിറ്റ് മലയാള സിനിമയിലേക്ക് സമ്മാനിച്ചത്.
തുളസീദാസിന്റെ സംവിധാനത്തിൽ 1991 ൽ പുറത്തിറങ്ങിയ മിമിക്‌സ് പരേഡ് എന്ന സിനിമയാണ് സൂപ്പർ താരങ്ങൾ ഇല്ലാതെ വലിയമായി മാറി. ആ വർഷത്തെ ജനപ്രിയ ചിത്രമായി മാറിയ മിമിക്‌സ് പരേഡ് എന്ന സിനിമയോടെയാണ് പലരും മമ്മൂട്ടി മോഹൻലാൽ എന്നീ സൂപ്പർ താരങ്ങളിൽ നിന്ന് മാറി ചിന്തിച്ചു കൊണ്ട് ഹിറ്റ് സൃഷ്ടിക്കാൻ തുടങ്ങിയത്.
ജഗദീഷും, സിദ്ധിഖും ബാബു ആന്റണിയുമൊക്കെ അക്കാലത്തെ വിപണന മൂല്യമുള്ള നായകന്മാരായി വളർന്നു വരികയും ഒരു സൂപ്പർ താര സിനിമയ്ക്ക് ഉണ്ടാകേണ്ട കളക്ഷൻ ഇവരുടെ സിനിമകൾ അക്കാലത്ത് നേടിയെടുക്കുകയും ചെയ്തു. പിന്നീട് ഈ സിനിമയുടെ രണ്ടാംഭാഗമായി കാസർഗോഡ് കാദർഭായ് എന്ന പോരിൽ മറ്റൊരു സൂപ്പർഹിറ്റ് കൂടി ഇവർ ഒരുക്കിയിരുന്നു.
സിദ്ധിഖ് ജഗദീഷ് ടീമിന്റെ അക്കാലത്തെ മിക്ക സിനിമകളും സൂപ്പർ ഹിറ്റായിരുന്നു. കലൂർ ഡെന്നിസ് എന്ന തിരക്കഥാകൃത്താണ് രണ്ടാം നിര താരങ്ങളെ വച്ച് മലയാള സിനിമയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തിയത്. അതേ സമയം ജഗദീഷും സിദ്ധിഖുമൊക്കെ ഇപ്പോൾ സഹനടൻമാരായി ഒതുങ്ങിയപ്പോൾ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ താര പ്രഭയ്ക്ക് ഒരു മങ്ങലും ഏൽക്കാതെ ഇപ്പോൾ വൻവിജയങ്ങളുമായി നിറഞ്ഞു നിൽക്കുന്നു.