സ്ഫടികം ജോർജ്ജ് ജീവിതത്തിലേക്ക് തിരിച്ചെത്തിയതിനു പിന്നിൽ സുരേഷ് ഗോപിയുടെ നല്ല മനസ്സ്: വെളിപ്പെടുത്തലുമായി ടിനി ടോം

100

നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി നല്ല മനുഷ്യത്വത്തിന്റെ വലിയൊരു പര്യായമാണെന്ന് മിമിക്രി താരവും നടനുമായ ടിനി ടോം. സുരേഷ് ഗോപിയുടെ നല്ല മനസ്സിൻറെ ഇടപെടൽ കൊണ്ടാണ് സ്ഫടികം ജോർജ്ജ് എന്ന നടൻ ഇന്ന് ജീവനോടെ ഇരിക്കുന്നതെന്നും ടിനി ടോം മനോരമയുടെ ‘നേരെ ചൊവ്വേ’ പ്രോഗ്രാമിൽ സംസാരിക്കവേ വ്യക്തമാക്കി.

Advertisements

താൻ സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നതിൽ ഒരിക്കലും അദ്ദേഹം നീരസം പ്രകടിപ്പിച്ചിട്ടില്ലെന്നും ടിനി ടോം പറയുന്നു.

സുരേഷ് ഗോപിയെക്കുറിച്ച് ടിനി ടോം പറഞ്ഞതിങ്ങനെ:

‘എന്നോട് വളരെ സ്‌നേഹപൂർവമാണ് എല്ലായ്‌പ്പോഴും സുരേഷേട്ടൻ പെരുമാറിയിട്ടുള്ളത്. എനിക്ക് എല്ലാ നടന്മാരിലും ഏറ്റവും ഇഷ്ടം സുരേഷ് ഗോപിയാണ്. മിക്കവരും നല്ല മനസ്സിൻറെ ഉടമകളാണെങ്കിലും ഇദ്ദേഹം വേറെ ഒരു ലെവലാണ്. പെഴ്‌സണലായി നമ്മുടെ കാര്യങ്ങളിലേക്ക് കൂടുതൽ ക്ഷേമാന്വേഷണം നടത്തും. അതിനായി പ്രവർത്തിക്കും.

ഞാൻ ഒരു കാര്യത്തിനായി അദ്ദേഹത്തെ സമീപിച്ചപ്പോൾ എനിക്ക് കൃത്യമായി അത് ചെയ്തു തന്നു. സ്ഫടികം ജോർജ്ജേട്ടൻ സുഖമില്ലാതെ കിടന്നപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു. അന്ന് ഉമ്മൻ ചാണ്ടി സാറായിരുന്നു മുഖ്യമന്ത്രി. സുരേഷേട്ടൻ കാരണമാണ് സ്ഫടികം ജോർജ്ജേട്ടൻ ഇന്ന് ആരോഗ്യത്തോടെയും, സന്തോഷത്തോടെയും ഇരിക്കുന്നത്.

അതിന്റെ എല്ലാം പ്രോസീജിയറും വേഗത്തിലാക്കിയത് സുരേഷേട്ടാനാണ്. ഓർഗൻ ട്രാൻസ്ഫ്‌ലേഷൻ ഡോണെഷനോക്കെ ഒരുപാടു നിയമവശങ്ങളുണ്ട്. അത് വേഗത്തിൽ ചെയതത് സുരേഷേട്ടനാണ്. മറ്റുള്ളവർ ഒന്നും ചെയ്തില്ല എന്നല്ല, പക്ഷെ സുരേഷേട്ടനാണ് അതിനു മുൻകൈ എടുത്തത്. ടിനി ടോം അഭിമുഖ പരിപാടിയിൽ തുറന്നു പറയുന്നു.

Advertisement