ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് 1984 ൽ തീയേറ്ററുകളിൽ എത്തിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമാണ് ശോഭന. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ കേവലം 14 വയസ്സ് മാത്രമായിരുന്നു ശോഭനയുടെ പ്രായം.
മികച്ച ഒരു നർത്തകി കൂടിയായ ശോഭന പിന്നീടം മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനയേത്രികളിൽ ഒരാളായി മാറുകയായിരുന്നു. വർഷങ്ങളോളം മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി തിളങ്ങിയ ശോഭന നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറി.
മലയാളത്തിന് പുറമേ തമിഴടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും ശോഭന തിളങ്ങിയിരുന്നു. അതേ സമയം ശോഭനയെ ആദ്യമായി പരിചയപ്പെട്ടതിനെ കുറിച്ച് മലയാളത്തിന്റെ പ്രിയ അമ്മ നടി കവിയൂർ പൊന്നമ്മ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഏറെ വൈറലായി മാറിയിരുന്നു.
വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു ബാലചന്ദ്ര മേനോന്റെ പടത്തിൽ ശോഭന അഭിനയിക്കുന്നത്. അത് കഴിഞ്ഞ് പിന്നീട് വരുന്നത് ഐവി ശശിയുടെ കാണാമറയത്ത് എന്ന ചിത്രത്തിലാണ്. സിനിമാക്കാരുടെ കുടുംബത്തിലാണ് ശോഭന ജനിച്ചത് എങ്കിലും ആരോട് എങ്ങനെ പെരുമാറണമെന്നു ശോഭനയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് കവിയൂർ പൊന്നമ്മ പറയുന്നത്.
സംവിധായകരോട് ഭാവ്യതയോടെയോ വലിയ ആർട്ടിസ്റ്റിനോട് വിനയത്തോടെയോ പെരുമാറാൻ ശോഭനയ്ക്ക് അറിയില്ലായിരുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം ശോഭനയുടെ ഡ്രസ്സ് തയ്ച്ചുകൊണ്ട് കോസ്റ്റ്യൂമർ വന്നിട്ട് ഇട്ടു നോക്കാൻ പറഞ്ഞു.
ആ ഡ്രസ്സ് ഇട്ടുകഴിഞ്ഞ് ശോഭന അവരോട് ചൂടായി. ആ ഡ്രസ്സ് മുഖത്തേക്ക് വലിച്ചെറിഞ്ഞു. അപ്പോൾ ആരോടും ഇങ്ങനെ ഒന്നും ചെയ്യരുതെന്ന് താൻ ശോഭനയെ പറഞ്ഞു മനസ്സിലാക്കിയെന്ന് കവിയൂർ പൊന്നമ്മ പറയുന്നു. തനിക്ക് ശോഭനയെ വളരെ ഇഷ്ടമാണ്,# അതുപോലെതന്നെ തിരിച്ചും. തന്റെ കൊച്ചുമകൾ നന്നായി ഡാൻസ് കളിക്കും.
അത് കാണുമ്പോൾ ശോഭനയെയാണ് ഓർമ്മ വരുന്നത്. അടുത്തിടെ പാലക്കാട് ഒരു ഷൂട്ടിന് വെച്ച് ശോഭനയെ കണ്ടിരുന്നു. ഒന്ന് ശോഭന അവിടെ ഒരു ഡാൻസ് പരിപാടിക്ക് വന്നതായിരുന്നു. അന്ന് ഒരു സിനിമയിൽ നായികയുടെ വേഷം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞത് ഡാൻസ് പരിപാടികൾ ഉള്ളതുകൊണ്ട്
തിരക്കാണ് എന്നാണ്. അന്ന് നേരിൽ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു. പ്രത്യേകിച്ച് ഒന്നും വിളിക്കാറില്ലെങ്കിലും ആ ഒരു സ്‌നേഹം എപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ തനിക്ക് ഒരുപാട് ഇഷ്ടമുള്ള കുട്ടിയാണ് ശോഭന എന്നും കവിയൂർ പൊന്നമ്മ വ്യക്തമാക്കിയിരുന്നു.