സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിലൂടെ എത്തി പിന്നീട് തെന്നിനത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ താരമാണ് നയൻ താര. തിരുവല്ല സ്വദേശിനിയായ ഡയാന മരിയം കുര്യൻ വളരെ പെട്ടെന്ന് തന്നെ തന്റേതായ ഒരു കരിയർ ബിൽഡ് ചെയ്താണ് നയൻതാര എന്ന പേരിലേക്ക് മാറിമറിഞ്ഞത്.
കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടായിരുന്നു താരത്തിന്റെ സിനിമാ മേഖലയിലെ വളർച്ച കുറഞ്ഞ സമയം കൊണ്ട് അനേകം ആരാധകരെ നേടിയെടുക്കുവാൻ നയൻതാരയ്ക്ക് കഴിഞ്ഞു. കൈരളി ടിവിയിലെ ഒരു പരിപാടിയിൽ അവതാരകയായി എത്തിയ താരം അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്.
ഇതിനോടകം നിരവധി പുരസ്കാരങ്ങൾ അടക്കം നേടിയെടുത്ത് വലിയ മികച്ച നേട്ടം തന്നെയാണ് താരം തന്റെ ജീവിതത്തിൽ കൈവരിച്ചിട്ടുള്ളത്. നയൻതാര എന്ന പേര് എന്നും സമൂഹ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞ് നിന്നിട്ട് തന്നെയുണ്ട്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എന്നും വാർത്തകൾ സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ തന്നെയായിരുന്നു നയൻതാര.
പ്രഭുദേവയും ചിമ്പുവുമായുള്ള താരത്തിന്റെ പ്രണയബന്ധം അടക്കം സമൂഹമാധ്യമങ്ങൾ വലിയ ആഘോഷമാക്കിയപ്പോൾ വ്യക്തി ജീവിതത്തിലെ കാര്യങ്ങളൊക്കെ താരം മറ്റുള്ളവരിൽ നിന്നും അകറ്റിനിർത്തുവാൻ ആണ് ശ്രമിച്ചിട്ടുള്ളത്. ഒരുപാട് വിമർശനങ്ങളും പരിഹാസങ്ങളും നേരിട്ടപ്പോഴും അതിനെതിരെ പ്രതികരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ദിച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിൽ അത്രകണ്ട് സജീവമല്ലെങ്കിലും താരം തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. പലപ്പോഴും താരത്തിന്റെ ലേറ്റസ്റ്റ് ലുക്കും സ്റ്റൈലും ഒക്കെ ആളുകളെ സ്വാധീനിക്കുന്ന വലിയ ഘടകങ്ങളായി മാറാറുണ്ട്. സംവിധായകൻ വിഘ്നേഷ് ശിവനുമായി താരം പ്രണയത്തിൽ ആയിരുന്നു താരത്തിന്റെ വിവാഹം അടുത്തിടെയാണ് നടന്നത്.
അതേ സമയം വിവാഹത്തിന് മുൻപേ തന്നെ നയൻതാര അമ്മയാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. താരം വാടക ഗർഭത്തിലൂടെ അമ്മയാകുന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് ഇതുവരെ നയൻസോ വിഘ്നേഷോ രംഗത്തെത്തിയിരുന്നില്ല.
എന്നിരുന്നാൽ പോലും വാർത്തകൾ കാട്ടുതീ പോലെയാണ് സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും നിറഞ്ഞ് കഴിഞ്ഞിരിക്കുന്നത്. വിവാഹശേഷം ഉള്ള വിഘ്നേഷിന്റെയും നയൻതാരയുടെയും ചിത്രങ്ങൾക്കും വലിയ പ്രചാരം തന്നെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.