മലയാളം മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോകളുടെ തുടക്ക കാലത്ത് വന്ന ഷോയാണ് ഏഷ്യാനെറ്റിലെ മഞ്ച് സ്റ്റാർ സിംഗർ റിയാലിറ്റി ഷോ. 5നും 14 നും വയസ്സിനിടയിലുള്ള കുട്ടി ഗായകരാണ് ഈ സംഗീത റിയാലിറ്റി ഷോയയിൽ മാറ്റുരക്കാൻ എത്തിയത്.
ഈ ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ആതിര മുരളി. വ്യത്യസ്തമായ ശബ്ദത്തിലൂടെ വിധികർത്താക്കളുടേയും പ്രേക്ഷകരുടെയും ശ്രദ്ധ നേടിയിരുന്ന ആതിര ഒന്നാം സ്ഥാനം നേടിയെടുക്കുകയും ചെയ്തു. പിന്നീട് സിനിമയിൽ പാടനുള്ള അവസരവും ആതിരയെ തേടി എത്തിയിരുന്നു.
താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോൾ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹം ആയിരുന്നു. എട്ടു വർഷത്തെ പ്രണയത്തിന് ഒടുവിൽ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം കഴിഞ്ഞ സന്തോഷമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Also Read
സ്‌കൂളിൽ പഠിക്കുമ്പോൾ മുതലേ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്; തുറന്ന് പറഞ്ഞ് ദിവ്യാ ഉണ്ണി
ഒരു സംഗീത പാരമ്പര്യമുള്ള ഒരു കുടുംബമാണ് ആതിരയുടേത്. അതുപോലെ തന്നെ ആതിര ജീവിത പങ്കാളിയായി തിരഞ്ഞെടുത്തതും സംഗീതവുമായി ബന്ധമുള്ള ആളെ തന്നെയാണ്. ആതിരയുടെ കഴുത്തിൽ താലി ചാർത്തിയത് ഒരു ഗിത്താറിസ്റ്റ് ആണ് ജയേഷ് എന്നാണ് പേര്.
കഴിഞ്ഞ 8 വർഷമായി താനും ജയേഷും പ്രണയത്തിൽ ആണെന്നും ആതിര പറഞ്ഞിരുന്നു. ജയേഷിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും എല്ലാം ആതിര സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. സേവ് ദ ഡേറ്റ് മുതൽ വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും ആതിര സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
എന്റെ ഇഷ്ടത്തെക്കുറിച്ച് അച്ഛനോടും അമ്മയോടും പറഞ്ഞപ്പോൾ അവർക്ക് സമ്മതമായിരുന്നു. എന്റെ സെലക്ഷൻ തെറ്റാറില്ലെന്ന് അവർക്ക് അറിയാം. അങ്ങനെയാണ് ഞങ്ങളുടെ പ്രണയം വിവാഹത്തിലെത്തിയത്. തെൻഡ്രൽ വന്ന് എന്നെ തൊടും എന്ന പാട്ട് വായിച്ചപ്പോഴാണ് അവനോട് കൂടുതൽ ഇഷ്ടം തോന്നിയത്.
കഴിഞ്ഞ മാർച്ചിൽ ആയിരുന്നു ആതിരയുടേയും ജയേഷിന്റെയും വിവാഹനിശ്ചയം. ഒരുമിച്ചായിട്ട് ഏഴ് വർഷമെന്ന ക്യാപ്ഷനോടെയാണ് ആതിര എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ചത്. മഞ്ച് സ്റ്റാർ സിംഗറിലേയും ഐഡിയ സ്റ്റാർ സിംഗറിലേയുമടക്കം നിരവധി താരങ്ങളാണ് ആതിരയ്ക്ക് ആശംസ അറിയിച്ചെത്തിയത്.
ഫ്‌ലവേഴ്സ് ടിവി നടത്തിയ വിജയികളുടെ സംസ്ഥാന സമ്മേളനത്തിലേക്ക് എത്തിയപ്പോഴും ആതിര വിവാഹത്തെക്കുറിച്ച് പറഞ്ഞിരുന്നു. സംഗീത ലോകത്ത് നിന്നു തന്നെയാണ് ഇരുവരുടെയും പ്രണയം പൂവിട്ടത്. സംഗീതം ആതിരയുടെ ജീവിതത്തിലും വിവാഹത്തിലും ഒരു വഴിത്തിരിവ് ആയിരിക്കുകയാണ്.
വള്ളിക്കെട്ട് എന്ന സിനിമയിൽ പാടിയാണ് ആതിര പിന്നിണി ഗാനരംഗത്ത് എത്തിയത്. ആകാശവാണി പുരസ്‌കാരം, ഉണ്ണി മേനോൻ യുവ ഗായക പുരസ്‌കാരം തുടങ്ങി നിരവധി അവാർഡുകൾ താരം കരസ്ഥമാക്കിയിട്ടുണ്ട്.
അതേ സമയം ആതിരയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷ പെട്ടതോടെ ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. വിവാഹം കഴിക്കാനുളള തരത്തിൽ പ്രായമായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒപ്പം ആരാധകർ വിവാഹാശംസകളും നേരുകയും ചെയ്യുന്നുണ്ട്.