ചതിച്ചു, അയാളുടെ താൽപര്യങ്ങൾക്കായി എന്നെ ഉപയോഗിച്ചു, തുറന്നു പറഞ്ഞ് നടി മീര വാസുദേവ്

395

മലയാളികൾക്ക് ഏറെ സുപരിചതയായ സിനിമാ സീരിയൽ താരമാണ് മീരാ വാസുദേവ്. മോഹൻലാൽ ബ്ലെസി കൂട്ടുകെട്ടിൽ ഒരുങ്ങിയ തന്മാത്ര എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് മലയാള സിനിമയിൽ എത്തിയത് മീര വാസുദേവ്.

തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം ശക്തമായ കഥാപാത്രങ്ങൾ മീരയെ തേടി എത്തിയില്ല. മുംബൈയിലെ പരസ്യ ലോകത്തു നിന്ന് മലയാളത്തിൽ എത്തിയ തന്നെ തേടി തന്മാത്രയ്ക്ക് ശേഷം എന്തുകൊണ്ടാണ് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ എത്താത്തതെന്ന് മീര വാസുദേവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Advertisements

Also Read
എത്ര ശ്രമിച്ചിട്ടും യേശുദാസിന് പാടാൻ കഴിയാത്ത ഒരു ഗാനമുണ്ട് അതും മോഹൻലാൽ ചിത്രത്തിൽ, വെളിപ്പെടുത്തൽ

ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മീര വാസുദേവ് ഇക്കാര്യം വ്യക്തമാക്കിയത്. തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്.

അയാളുടെ വ്യക്തി താൽപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാൻ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകർ പലരും എന്നെ അഭിനയിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്.

അതെല്ലാം ഈ വ്യക്തി പല കാരണങ്ങൾ പറഞ്ഞ് മുടക്കി. പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരം നൽകി. ഞാൻ മുംബൈയിൽ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല മീര വാസുദേവ് പറഞ്ഞു. അതേ സമയം ഇപ്പോൾ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരയലായ കുടുംബ വിളക്കിൽ ആണ് നടി അഭിനയിക്കുന്നത്.

Also Read
പതിനാറാം വയസിൽ എൻഗേജ്മെന്റ്, 18ൽ വിവാഹം! വൈകാതെ ഡൈവോഴ്‌സും; നിനക്ക് ഭ്രാന്തുണ്ടോ രണ്ടാം കെട്ടുകാരിയെ കെട്ടാൻ എന്ന് പലരും കളിയാക്കിയിട്ടും വിഷ്മു പിന്മാറിയില്ലെന്ന് ആമി അശോക്

ഈ പരമ്പരയിൽ നായികാ കഥാപാത്രമായ സുമിത്രയെ ആണ് മീരാ വാസുദേവ് അവതരിപ്പിക്കുന്നത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഈ പരമ്പരയിലൂടെ നിരവധി ആരാധകരാണ് മീരയ്ക്ക ഉള്ളത്.

Advertisement