അന്നൊക്കെ വയർ ഒതുങ്ങി ഇരിക്കാൻ സാരി ഉടുക്കുമ്പോൾ ബെൽറ്റ് കെട്ടുമായിരുന്നു, ഇപ്പോഴതിന്റെ ആവശ്യമില്ല: റിമി ടോമി പറയുന്നു

367

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയും എല്ലാമാണ് റിമി ടോമി. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന മീശ മാധവനിലെ പാട്ടും പാടിയാണ് റിമി ടോമി സിനിമാ പിന്നണി ഗാനരംഗത്ത് എത്തുന്നത്. മിനിസ്‌ക്രീൻ അവതാരകയായും സിനിമയിൽ നായികയായും എല്ലാം റിമി ടോമി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് മലയാളി സംഗീതാ സ്വാധകരുടെ പ്രിയ ഗായികയായി റിമി മാറി. പാട്ട് പാടുന്നതിനൊപ്പം ഡാൻസ് കളിച്ച് തുടക്കത്തിലെ അതേ എനർജിയുമായി റിമി നിൽക്കാറുണ്ട്. ജീവിതത്തിൽ ശക്തമായ തീരുമാനങ്ങളെടുത്തും കുടുംബത്തിനും സഹോദരങ്ങൾക്കുമൊക്കെ വേണ്ടി താങ്ങായി നിന്ന കരുത്തുള്ള സ്ത്രീയായി റിമി ടോമിയെ വിശേഷിപ്പിക്കാം.

Advertisements

വിവാഹ മോചിതയായ റിമി ഇപ്പോൾ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. തന്റെ വിശേഷങ്ങൾ ഒക്കെ റിമി പങ്കു വെയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും ആരാധകർ താരത്തി നൊപ്പമുണ്ടായിരുന്നു. ഇപ്പോൾ ആരെയും കൊതിപ്പിക്കുന്ന മേക്കോവറിലൂടെയാണ് റിമി രംഗത്ത് വരാറുള്ളത്.

Also Read
സിത്തുമണി, നിനക്ക് എന്നെ പറ്റി ഇത്രയം അഭിപ്രായം ഉണ്ടായിരുന്നല്ലേ; സിത്താരയുടെ കുറിപ്പിന് വിധു പ്രതാപിന്റെ മറുപടി

തടിച്ചി പാറു ആയിരുന്ന റിമി ടോമിയുടെ ഈ മാറ്റം ആരാധകരെയും അത്ഭതുപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തനിക്ക് വണ്ണം ഉണ്ടായിരുന്ന കാലത്ത് സാരി ഉടുക്കാൻ ബുദ്ധിമുട്ടിയതിനെ കുറിച്ചും ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെ കുറിച്ചും തുറന്നു പറയുകയാണ് ഗായിക റിമി ടോമി. ഒരു സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആണ് താരത്തിന്റെ പ്രതികരണം.

റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ: സാരി ഉടുക്കാൻ ഒരുപാട് ഇഷ്ടമാണ്. ധാരാളം ഫുഡ് കഴിച്ചിട്ട് സാരി ഉടുക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. വലിയ ബുദ്ധിമുട്ടാണ്. അപ്പോൾ വയറ് ചാടി ഇരുന്നാലോ. പണ്ട് സ്റ്റേജ് ഷോ കളിലൊക്കെ സാരി ഉടുക്കേണ്ടി വരുമ്പോൾ വയർ ഒതുങ്ങി ഇരിക്കുന്നതിന് വേണ്ടി താൻ ബെൽറ്റ് കെട്ടുമായിരുന്നു.

സ്റ്റേജ് പെർഫോമൻസിനും ആരോഗ്യത്തിനുമെല്ലാം ഒരു രൂപമാറ്റം അനിവാര്യമായി തോന്നി. ഇപ്പോൾ ബെൽറ്റ് ഒന്നും ഇല്ലാതെ സാരി ഉടുക്കാൻ കഴിയുന്നുണ്ട് ഇഷ്ടം നാടൻ ഭക്ഷണമാണ്. ചോറും മീൻ കറിയും തോരനും ഒക്കെയാവും പ്രധാന ഭക്ഷണം. ചിലപ്പോഴൊക്കെ ഡയറ്റിങ് ഒരു ഭാരിച്ച ഉത്തരവാദിത്തം പോലെ തോന്നും.

എങ്കിലും പഴയ രൂപത്തെ കുറിച്ച് ഓർമ്മിക്കുമ്പോൾ അതിലേക്ക് തിരികെ പോകാനും വയ്യ. ഇൻസ്റ്റാഗ്രാമിലൂടെ ഒരുപാട് പേർ അഭിനന്ദിക്കാറുണ്ട്. എല്ലാവർക്കും ഞാൻ മെലിഞ്ഞത് എങ്ങനെയാണ് അറിയണമെന്നുണ്ട്. ഡയറ്റും അതിലുള്ള ടിപ്സും പലരും തന്നോട് ചോദിക്കാറുണ്ടെന്നും റിമി ടോമി പറയുന്നു.

Also Read
ക്യൂട്ട് ലുക്കിൽ കിടിലൻ ഫോട്ടോഷൂട്ടുമായി നടി നസ്രിയ, ആരാധകരുടെ മനം കവർന്ന് ചിത്രങ്ങൾ വൈറൽ

Advertisement