മലയാള സിനിമയിൽ വർഷങ്ങളായി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കി തിളങ്ങി നിൽക്കുന്ന സംവിധായകനാണ് വിനയൻ. ഇപ്പോഴിതാ വിനയന്റെ സംവിധാനത്തിൽ മലയാളത്തിൽ നിന്നും ബിഗ് ബജറ്റിലൊരുക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ നിർമ്മാണം പൂർത്തിയാക്കി വരികയാണ്.
അതേ സമയം വർഷങ്ങൾക്ക് മുൻപ് പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളായിരുന്നു അദ്ദേഹം സംവിധാനം ചെയ്തിരുന്നത്. അതിൽ മമ്മൂട്ടിയും ദിലീപും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ രാക്ഷസരാജാവിനെ കുറിച്ച് ഒരു കുറിപ്പ് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
വളരെ പെട്ടെന്ന് തന്നെ ഈ കുറിപ്പ് വൈറലാവുകയും ചെയ്തു. സിനിമ റിലീസിനെത്തിയിട്ട് ഇരുപത് വർഷം പൂർത്തി ആയതിനെ കുറിച്ചാണ് സംവിധായകൻ സൂചിപ്പിച്ചത്. എന്നാൽ അതിലൊരു പിശക് ചൂണ്ടി കാണിച്ചൊരു ആരാധകനും എത്തിയിരുന്നു. രാക്ഷസരാജാവിലെ ഗാനങ്ങൾക്ക് വേണ്ടി രചന നിർവഹിച്ച ആളുടെ പേര് മാറി പോയതാണ് ഒരാൾ ചൂണ്ടി കാണിച്ചത്.
എന്നാൽ അത് തന്റെ തെറ്റാണെന്ന് തന്നെ വ്യക്തമാക്കി വിനയൻ എത്തിയിരിക്കുകയാണ്. ഹായ് ഈ പോസ്റ്റിൽ ഒരു തെറ്റു കണ്ടു അതിന്റെ സത്യാവസ്ഥ അറിയുന്നതിന് വേണ്ടി മാത്രം. പോസ്റ്റിൽ പറഞ്ഞത് പോലെ മറ്റ് ഗാനങ്ങളുടെ രചന നിർവഹിച്ചത് യുസഫ് അലി സാർ ആണെങ്കിൽ എന്ത് കൊണ്ടാണ് എസ് രമേശൻ നായർ സാറിന്റെ പേര് ക്രെഡിറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ ആർക്കാണ് തെറ്റു പറ്റിയിരിക്കുന്നത്? താങ്കൾക്കാണെങ്കിൽ തെറ്റ് തിരുത്തുവാൻ അപേക്ഷിക്കുന്നു. എന്നുമായിരുന്നു ഒരു ആരാധകൻ വിനയന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരുന്നത്.
ആരാധകന്റെ കമന്റ് ശ്രദ്ധയിൽപ്പെട്ട ഉടനെ തിരുത്തുമായി സംവിധായകൻ വിനയൻ എത്തിയിരിക്കുകയാണ്.താങ്കൾ പറഞ്ഞതു ശരിയാണ്. ദാദാ സാഹിബ് ആയിരുന്നു യൂസഫലിക്ക എഴുതിയത്, രമേശൻ ചേട്ടനായിരുന്നു രാക്ഷസരാജാവിലെ മറ്റു ഗാനങ്ങൾ എഴുതിയത്. തെറ്റു പറ്റിയതാണ് എന്നായിരുന്നു വിനയന്റെ മറുപടി.
ഇതോടെ വിനയനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. മറ്റ് വല്ലോ സംവിധായകരും ആയിരുന്നെങ്കിൽ ഉരുണ്ട് കളിക്കും. വിനയന്റെ നല്ല ഗുണമാണിതെന്നൊക്കെ കമന്റുകളിൽ പറയുന്നു. സിനിമയിൽ അവസരം ലഭിക്കാൻ ആഗ്രഹിച്ച് ശ്രമിക്കുന്നവരേയും കഴിവുള്ളവരേയും കണ്ടെത്തി വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ താങ്കൾക്കുള്ള കഴിവ് വേറെ ആർക്കും അവകാശപ്പെടാൻ സാധിക്കില്ല.
Also Read
ജിബൂട്ടിക്ക് ശേഷം അമിത്ത് നായകനാകുന്ന ‘തേര്’; ഷൂട്ടിന് തുടക്കമായി, ശ്രദ്ധ നേടി പൂജാ ചിത്രങ്ങൾ
ഇനിയും ഒരു പാട് പുതുമുഖങ്ങളെ പ്രേക്ഷകന് മുമ്പിൽ എത്തിക്കാൻ സാധിക്കട്ടെ ആശംസകൾ എന്നുമാണ് മറ്റൊരാൾ എഴുതിയിരിക്കുന്നത്. അതേ സമയം വിനയന്റെ സംവിധാനത്തിൽ പിറന്ന സിനിമകൾ തിയറ്ററിൽ പോയി കണ്ട അനുഭവങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.