രണ്ടു ഘട്ടങ്ങളായി സൂപ്പർ സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മഞ്ജു വാര്യർ. കലോൽസവ വേദിയിൽ നിന്നും അഭിനയ രംഗത്തെത്തിയ നടിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചു. സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ മഞ്ജു സല്ലാപത്തിലൂടെ നായികയായി അരങ്ങേറി.
പിന്നീട് നിരവധി സിനിമകളിൽ തകർപ്പൻ വേഷങ്ങൾ ചെയ്ത് ആരാധകരുടെ പ്രിയതാരമായി മാറി. നായികയായി മിന്നിത്തിളങ്ങി നിൽക്കുമ്പോൾ നടൻ ദിലീപിനെ വിവഹം കഴിച്ച് അഭിനയത്തിൽ നിന്നും വിട്ടു നിന്ന നടി പിന്നീട് വിവാഹ മോചനം നേടി.
14 വർഷങ്ങൾക്ക് ശേഷം നായികയായി തന്നെ സിനിമയിലേക്ക തരികെയെത്തിയപ്പോഴും കൈനിറയെ ചിത്രങ്ങൾ ആയിരുന്നു താരത്തിന് ലഭിച്ചത്. 2 വെട്ടവും മോഹൻലും മമ്മൂട്ടിയും അരങ്ങു വാണിരുന്ന കാലത്തായിരുന്നു മഞ്ജു സിനിമയിൽ എത്തിയത്. എന്നാൽ സൂപ്പർ താരങ്ങളോടൊപ്പം തന്നെ മലയാളം സിനിമയിൽ മഞ്ജുവിനും തിളങ്ങനായി. രണ്ടാം വരവിലും ആദ്യത്തേത് പോലെ മികച്ച സ്വീകാര്യതയായിരുന്നു നടിയ്ക്ക് ലഭിച്ചത്.
Also Read
മണിച്ചേട്ടൻ ചെയ്തിട്ടുള്ള പോലെ വേറെ ആരും എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല, കലാഭവൻ മണിയെ കുറിച്ച് മനീഷ
ആരാധകരോടും സഹപ്രവർത്തകരോടും വളരെ അടുത്ത ബന്ധം ആണ് മഞ്ജുവിന്. സൗഹൃദത്തിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മഞ്ജു വാര്യർ. സുഹൃത്തുക്കളോട് ചോദിച്ചാൽ നടിയുമായുള്ള സൗഹൃദത്തെ കുറിച്ച് സംസാരിക്കാൻ നൂറ് നാവാണ്. ജീവിതത്തിൽ സൗഹൃദത്തിന് അത്രയധികം പ്രധാന്യം മഞ്ജു വാര്യർ നൽകുന്നുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മഞ്ജുവിനെ കുറിച്ച് പൂർണിമ ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകളാണ്.
മഞ്ജു ഭാവങ്ങൾ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. പൂർണ്ണിമയുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജുവും വാചാലയാവുന്നുണ്ട്. നല്ലൊരു സുഹൃത്ത് നമുക്ക് ഉണ്ടാവുകയെന്ന് പറയുന്നത് വലിയ ഭാഗ്യമാണെന്നാണ് മഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ച് പൂർണിമ പറയുന്നത്.
ഇന്നലെകളില്ലാതെ എന്ന ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. . കൂട്ടുകാർ തമ്മിൽ കാണുമ്പോൾ എവിടെയായാലും സ്ഥലകാല ബോധം ഉണ്ടാവില്ലെന്ന് പറയില്ലേ, സന്തോഷം വരുമ്‌ബോൾ മനസ്സ് തുറന്ന് ചിരിച്ച് പോവും. ഒരു സുഹൃത്തെന്ന രീതിയിലാണ് മഞ്ജവുമായിട്ടാണ് കൂടുതൽ അടുപ്പമെന്നും പൂർണിമ പറയുന്നു.
നമ്മളൊരുപാട് ഇഷ്ടപ്പെടുന്ന സുഹൃത്തിന് ജീവിതത്തിലുണ്ടാവുന്ന ഉയർച്ചയിൽ അത് ഏറ്റവും അടുത്ത സുഹൃത്തുക്കൾക്ക് അവരുടെ വിജയമായാണ് ഫീൽ ചെയ്യുക. അങ്ങനെയൊരു റിലേഷൻഷിപ്പ് എനിക്ക് ഷെയർ ചെയ്യാൻ പറ്റുന്നതിൽ സന്തോഷമുണ്ട്. നല്ലൊരു സുഹൃത്ത് നമുക്കുണ്ടാവുകയെന്ന് പറയുന്നത് വലിയ ഭാഗ്യമാണ് മഞ്ജു ഭാവങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് പൂർണിമ പറയുന്നു.
അതേ സമയം പൂർണിമയുമായുള്ള സൗഹൃദത്തെ കുറിച്ച് മഞ്ജുവും പരിപാടിയിൽ വാചാലയായിരുന്നു. ഇങ്ങനെ ഫോർമലായിട്ടൊക്കെ സംസാരിക്കുന്ന സാഹചര്യം വളരെ കുറവാണെന്നാണ് മഞ്ജു പറയുന്നത്. എന്താണ് പറയുന്നതെന്ന് അറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു. എനിക്കൊരു ആവശ്യം വന്നാൽ ആരൊക്കെ കൂടെയുണ്ടാവുമെന്ന് കണ്ണുംപൂട്ടി പറയാവുന്ന 5 പേരിലൊരാളാണ് പൂർണിമയെന്നും മഞ്ജു സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കി കൊണ്ട് പറഞ്ഞു.
എന്നാൽ തനിക്കും അതുപോലെ തന്നെയാണെന്നാണ് പൂർണിമയും പറയുന്നത്. ഈ സൗഹൃദം നാച്ചുലറായി ഉണ്ടായതാണ്. എങ്ങനെയുണ്ടായതെന്ന് നിർവചിക്കാനാവില്ലെന്നും അതേക്കുറിച്ചൊന്നും ആലോചിട്ടില്ലെന്നും ഇരുവരും പറയുന്നു.