വിവാഹം കഴിഞ്ഞ് ആഞ്ചാം മാസത്തിൽ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി എത്തുന്ന വിവരം അറിയിച്ച് ദുർഗ്ഗ കൃഷ്ണ: ആശംസകളുമായി ആരാധകർ

1203

യൂത്ത് ഐക്കൺ പൃഥ്വിരാജിന്റെ നായികയായി വിമാനം എന്നി സിനിമയിൽ കൂടി വെള്ളിത്തിരയിലേക്ക് അരങ്ങേറിയ താരമാണ് നടി ദുർഗാ കൃഷ്ണ. പിന്നീട് ഒരുപിടി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത നടിക്ക് ആരാധകരും ഏറെയാണ്. മികച്ച ഒരു നർത്തകി കൂടിയാണ് ദുർഗാ കൃഷ്ണ.

വളരെ ചുരിങ്ങിയ സമയത്തിനുള്ളിൽ മുൻനിര നായകൻമാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ചനടി കൂടി യാണ് ദുർഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു.

Advertisements

കോഴിക്കോടാണ് ദുർഗയുടെ സ്വദേശമെങ്കിലും ഇപ്പോൾ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ഒരു ബിസിനസ് കാരനാണ് ദുർഗയുടെ അച്ഛൻ. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവഹം കഴിഞ്ഞത്. കാമുകനും സിനിമാ നിർമ്മാതാവായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്.ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവർ വിവാഹിതരായത്.

Also Read
എല്ലാം പ്ലാൻ ചെയ്തു, പക്ഷേ ഒന്നും നടന്നില്ല, വിവാഹശേഷമുള്ള ഹണിമൂണിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രസ്‌ന പവിത്രൻ

കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു താരം വിവാഹിതയായത്. അർജുനെയായിരുന്നു താരം വിവാഹംകഴിച്ചത്. ഗുരുവായൂരിൽ വച്ചുള്ള ലളിതമായ ചടങ്ങായിരുന്നു വിവാഹം. യാഥാസ്ഥിതിക കുടുംബം ആണെങ്കിലും സിനിമ യിൽ കുടുംബം മുഴുവൻ സപ്പോർട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ദുർഗാ കൃഷ്ണയും അർജുനും തങ്ങളുടെ പുതിയചിത്രങ്ങളും വിശേഷങ്ങളും ഇപ്പോളിതാ പുതിയ വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങൾ ആരാധകരുടെ ഇടയിൽ വൈറലാകാറുണ്ട്. വിവാഹം കഴിഞ്ഞ് അഞ്ച് മാസം കഴിയുമ്പോഴെക്കും ഇരുവരുടെയും ജീവിതത്തിൽ മറ്റൊരു സന്തോഷം കടന്നു വന്നിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നടി ഈസന്തോഷ വിവരം അറിയിച്ചിരിക്കുന്നത്.

താൻ ആദ്യമായി ഒരു കന്നട ചിത്രത്തിൽ അഭിനയിക്കാൻ പോകുന്ന കാര്യമാണ് താരം ആരാധകരുമായി പങ്കു വച്ചത്. ട്വന്റി വൺ അവർസ് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിലും കന്നടയിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ദുർഗ്ഗയുടെ ഈ സന്തോഷ വാർത്ത ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.

Also Read
ബ്രോ ഡാഡിയിൽ പൃഥ്വിരാജ് മോഹൻലാലിന്റെ മകൻ, സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

അതേ സമയം ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങാൻ ഇരിക്കുന്നത്. താരം നായികയായി എത്തുന്ന കുടുക്ക് 2025 എന്ന ചിത്രവും റിലീസിനായി കാത്തിരിക്കുകയാണ്.

Advertisement