മോഹൻലാലിന്റെ ആ തകർപ്പൻ സിനിമ ഞാൻ സ്‌ക്രിപ്റ്റില്ലാതെ ചെയ്തതാണ്: വെളിപ്പെടുത്തലുമായി പ്രിയദർശൻ

946

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായനാക്കി ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ ഡയറക്ടർമാരിൽ ഒരാളായ പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകൾക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ആയിരുന്നു ലഭിച്ചിട്ടുള്ളത്. തുടർച്ചയായി മോഹൻലാലിനെ നായകനാക്കി മാത്രം പ്രിയദർശൻ സിനിമകൾ ചെയ്ത കാലമുണ്ടായിരുന്നു.

നിരവധി വിജയചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങി. ഹാസ്യത്തിന് പ്രാധാന്യം നൽകിയുളള സിനിമകളാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ കൂടുതലായി പുറത്തിറങ്ങിയത്. 1988ലാണ് ഈ കൂട്ടുകെട്ടിൽ ചിത്രം എന്ന സിനിമ പുറത്തിറങ്ങിയത്.

Advertisements

Also Read
എന്റെ വീട്ടുകാർക്ക് ഒരു പ്രശ്നവും ഇല്ലായിരുന്നു, ചില നാട്ടുകാർക്കായിരുന്നു കുഴപ്പം; തന്റെ ഗ്ലാമർ ഫോട്ടോഷൂട്ടിനെ വിമർശിച്ചവരെ കുറിച്ച് ഗോപിക രമേശ്

മോഹൻലാലിന് ഒപ്പം രഞ്ജിനി, നെടുമുടി വേണു, പൂർണം വിശ്വനാഥൻ, ലിസി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമയാണ് ചിത്രം. മോഹൻലാൽ വിഷ്ണു എന്ന കഥാപാത്രമായി എത്തിയ സിനിമ തിയ്യേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ്ഫോസീസ് കളക്ഷനിലും നേട്ടമുണ്ടാക്കിയിരുന്നു ചിത്രം.

അതേസമയം സ്‌ക്രിപ്റ്റില്ലാതെ ചെയ്ത സിനിമയാണ് ചിത്രം എന്ന് പറയുകയാണ് പ്രിയദർശൻ. കൈരളി ചാനലലിലെ ജെബി ജംഗ്ഷനിൽ ആയിരുന്നു പ്രിയദർശന്റെ തുറന്നു പറച്ചിൽ. പ്രിയന്റെ വാക്കുകൾ ഇങ്ങനെ:

താൻ കൂടുതലും സെറ്റുകളിൽ വെച്ച് എഴുതിയാണ് സിനിമകൾ ചെയ്തത്. അങ്ങനെയാണ് എനിക്ക് മിക്ക വിജയ സിനിമകളും ലഭിച്ചത്. ചിത്രം എന്ന സിനിമ ഒരു സ്‌ക്രിപ്റ്റില്ലാതെ ചിത്രീകരണ സമയത്ത് എഴുതി ചെയ്ത സിനിമയാണ്. ആ ഒരു സുഖം പിന്നീട് സ്‌ക്രിപ്റ്റ് പൂർണമായി എഴുതിയിട്ട് സിനിമകൾ ചെയ്തപ്പോൾ കിട്ടിയില്ല.

Also Read
പഠിക്കുന്ന സമയത്ത് ഇത്രയും ചെറിയ വീട്ടിൽ നിന്നുമാണ് താൻ വരുന്നതെന്ന് കൂടെ പഠിക്കുന്നവർ അറിയാതിരിക്കാൻ ദിലീപ് ചെയ്തത് ഇങ്ങനെ: വൈറലായി താരത്തിന്റെ വാക്കുകൾ

എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവാത്ത കാര്യം 1986ൽ ഞാൻ എട്ട് സിനിമകൾ റിലീസ് ചെയ്തു. എനിക്ക് ഇപ്പോ ആലോചിക്കാനാവുന്നില്ല അത് എങ്ങനെ സാധ്യമായെന്ന്. അന്നൊക്കെ ഒരു പോക്കായിരുന്നു ഒരു വിശ്വാസം, ഒരു രസം, ഒരു പിക്നിക്ക് പോലെ സിനിമ ചെയ്യുക എന്നതായിരുന്നു അന്നത്തെ രീതി.

എന്നാൽ ഇന്ന് ഒരു സിനിമ ചെയ്യുക എന്നത് ഭയമാണ്. അതേസമയം വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവത്തിൽ മാനസികമായി തകർന്നുപോയ അനുഭവവും പ്രിയദർശൻ പങ്കുവെച്ചു. സിന്ദൂരസന്ധ്യയ്ക്കു മൗനം എന്ന സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതിയിട്ട് ആ ക്രെഡിറ്റ് എനിക്ക് തരാതെ പോയപ്പോൾ ഞാൻ തകർന്നുപോയി.

ആദ്യമായി ഞാൻ എന്റെ പേര് സ്‌ക്രീനിൽ കാണുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന സമയമാണ് ആ ക്രെഡിറ്റ് മറ്റൊരാൾക്ക് കൊടുത്തത്. ആ ക്രെഡിറ്റ് മറ്റൊരാൾക്ക് കൊടുത്തു എന്ന് അറിഞ്ഞപ്പോഴുണ്ടായ മാനസിക തകർച്ചയാണ് അന്ന് ഉണ്ടായത്. അത് വല്ലാത്തൊരു അവസ്ഥയായിരുന്നു. കാരണം വീട്ടുകാരോടും, കൂട്ടുകാരോടും, ബന്ധുക്കളോടും എന്റെ പേര് സിനിമയിൽ വരുമെന്ന് പറഞ്ഞ് നിൽക്കുന്ന സമയമാണ് അറിയുന്നത് ഞാൻ എഴുതിയ സിനിമയുടെ കഥ മറ്റൊരാളുടെ പേരിൽ റിലീസ് ചെയ്യപ്പെട്ടു എന്ന്.

വല്ലാതെ തകർന്നുപോയി. അന്ന് സി ഐ പോൾ എന്ന വ്യക്തി നൽകിയ ആശ്വാസവും ആത്മവിശ്വാസവും വളരെ വലുതാണെന്നും പ്രിയദർശൻ വ്യക്തമാക്കുന്നു. 1982ലാണ് ഐവി ശശി സംവിധാനം ചെയ്ത സിന്ദൂരസന്ധ്യയ്ക്ക് മൗനം പുറത്തിറങ്ങിയത്. ലക്ഷ്മി, മാധവി, രതീഷ്, മോഹൻലാൽ, കുതിരവട്ടം പപ്പു, പ്രതാപ് പോത്തൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

Also Read
തനിക്ക് തെറ്റു പറ്റി പോയതാണ് ക്ഷമിക്കുക, തന്റെ തെറ്റ് ചൂണ്ടി കാണിച്ച ആളിനോട് സംവിധായകൻ വിനയൻ, കൈയ്യടിച്ച് ആരാധകർ

1980 90കളിലാണ് പ്രിയദർശൻ മലയാളത്തിൽ കൂടുതൽ തിളങ്ങിയത്. സംവിധായകൻ തുടർച്ചയായി സിനിമകൾ ചെയ്ത സമയമാണ് ഈ കാലഘട്ടം. മലയാളത്തിൽ ഹിറ്റായ നിരവധി സിനിമകൾ പ്രിയദർശൻ ബോളിവുഡിൽ എടുത്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിനിമകൾ എടുത്ത സംവിധായകനാണ് പ്രിയദർശൻ.

Advertisement