ബ്രോ ഡാഡിയിൽ പൃഥ്വിരാജ് മോഹൻലാലിന്റെ മകൻ, സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

104

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായിട്ടാണ് പൃഥ്വിരാജ് എത്തുന്നത് എന്നാണ് സൂചന.

Advertisements

ചിത്രം ഒരു ബിഗ് എന്റർടെയിനറായിരിക്കുമെന്നാണ് സിനിമയിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ജഗദീഷ് പറയുന്നത് . ഒരു പക്കാ പ്രൊഫഷണൽ സംവിധായകനാണ് പൃഥ്വിരാജെന്ന് ജഗദീഷ് പറയുന്നു. ബ്രോ ഡാഡിയിൽ അഭിനയിക്കണം എന്നാവശ്യപ്പെട്ട് പൃഥ്വി തന്നെ സമീപിച്ചപ്പോഴുണ്ടായ സന്തോഷം ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ ഇരട്ടിയായെന്നും ജഗദീഷ് പറഞ്ഞു.

Also Read
അതി ഭീകരമായ സാമ്പത്തിക ബാധ്യതയാണ് നൗഷാദിനുള്ളത്, വീട് പോലും പണയത്തിലാണ്, നഷ് വയെ സംരക്ഷിക്കണം, സംരക്ഷിക്കും: നൗഷാദിന്റെ ഉറ്റസുഹൃത്ത് ബ്ലെസ്സി

ചിത്രത്തിന്റെ 80 ശതമാനത്തോളം ചിത്രീകരണം ഹൈദരാബാദിൽ പൂർത്തിയായി. പൃഥ്വിരാജിന്റെ സംവിധായക മികവ് എന്നെ അത്ഭുതപ്പെടുത്തുകയാണ്. കാമറ, ലെൻസ്, ലൈറ്റിങ് എന്നിങ്ങനെ ഒരു സിനിമാ നിർമ്മാണത്തിന്റെ എല്ലാ വശങ്ങളും പൃഥ്വിരാജിന് നന്നായി അറിയാം. മാത്രമല്ല എല്ലാ നടന്മാരുടെയും മികച്ച പെർഫോമൻസാണ് പൃഥ്വിരാജെന്ന സംവിധായകൻ പുറത്തെടുപ്പിക്കുന്നത് എനവ്‌നും ജഗദീഷ് വ്യക്തമാക്കുന്നു.

അതേ സമയം മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായാണ് പൃഥ്വിരാജ് എത്തുന്നത്. ലാലു അലക്‌സ്, മീന, കല്യാണി പ്രിയദർശൻ, ഉണ്ണി മുകുന്ദൻ, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ആശിർവാദ് സിനിമാസാണ് നിർമ്മാണം.

Also Read
മഞ്ജുവും ആയുള്ള സൗഹൃദം വലിയ ഭാഗ്യമാണെന്ന് പൂർണിമ, കൂടെയുണ്ടാവുമെന്ന് കണ്ണുംപൂട്ടി പറയാവുന്ന ആളാണ് പൂർണിമയെന്ന് മഞ്ജു വാര്യർ

ശ്രീജിത്ത് എൻ ബിബിൻ ജോർജ് എന്നവരാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു. സിദ്ധു പനയ്ക്കൽ ആണ് പ്രൊഡക്ഷൻ കൺട്രോളർ. എം ആർ രാജകൃഷ്ണനാണ് ഓഡിയോഗ്രാഫി. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്.

അതേ സമയം ബ്രോ ഡാഡി കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, ലൂസിഫർ പാർട്ട് 3 എന്നിവയും മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന ഇനി വരാനുള്ള ചിത്രങ്ങളാണ്. മെഗാസ്റ്റാർ മമ്മൂട്ടിയെ വെച്ചും പൃഥ്വിരാജ് ഒരു സിനിമ പ്ലാൻ ചെയ്യുന്നുണ്ട്.

Advertisement