മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആദ്യമായി നായികയായി എത്തി സിനിമയായിരുന്നു സല്ലാപം. ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് ഒരുക്കിയ ഈ സിനിമ ഇന്നും മലയാള പ്രേക്ഷകരുടെ ഇഷ്ട സിനമയിൽ ഒന്നാണ്.
1996 ൽ റിലീസ് ചെയ്ത ചിത്രത്തിൽ ദിലീപ് ആയിരുന്നു നായകൻ ആയി എത്തിയത്. നായിക ആയ ആദ്യ ചിത്രമാണങ്കിലും(ഇതിന് മുമ്പ് സാക്ഷ്യം എന്ന സിനിമയിൽ മഞ്ജു ഒരു ചെറിയ വേഷം ചെയ്തിരുന്നു) മഞ്ജു വാരയർ ഉഗ്രൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ഇന്നും മഞ്ജുവിന്റെ സിനിമയെ കുറിച്ച് ഓർക്കുമ്പോൾ ആ സിനിമയിലെ സഹതാരങ്ങൾക്കും അണിയറക്കാർക്കും ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ചിത്രത്തിലെ രാധ എന്ന കഥാപാത്രത്തെയാണ്. അതേ പോലെ സല്ലാപത്തിലെ ക്ലൈമാക്‌സ് ചിത്രീകരിച്ചതിനെ കുറിച്ച് ഏറെ ഞെട്ടലോടെയാണ് അവർ ഇന്നും ഓർമിക്കുന്നത്.
ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി ജീവ, നൊടു, ക്കാൻ രാധ ശ്രമിക്കുന്നതാണ് ആ ക്ലൈമാക്‌സ്. അന്ന് മഞ്ജുവിന് അപ, കടം പറ്റേണ്ടതായിരുന്നു. അന്ന് മഞ്ജുവിനെ ട്രെയിന്റെ മുന്നിൽ നവിന്ന് പിടിച്ചു മാറ്റി രക്ഷിച്ച ത് ആ രംഗത്ത് കൂടെ അഭിനയിച്ച നടൻ മനോജ് കെ ജയൻ ആയിരുന്നു.
നടൻ കൃത്യസമയത്ത് പിടിച്ചു മാറ്റിയത് കൊണ്ട് ഒരു വലിയ അപ, കടം ഒഴിവായി എന്ന് അണിയറ പ്രവർത്തകരും പറഞ്ഞിരുന്നു. ഇപ്പോഴിതാ സല്ലാപം സെറ്റിൽ നടന്ന ആ സംഭവത്തെ കുറിച്ച് ഒരിക്കൽ കൂടി ഓർക്കുകയാണ് മനോജ് കെ ജയൻ.
ആ രംഗം കഴിഞ്ഞപ്പോൾ മഞ്ജു പൊട്ടിക്കരയുകയായിരുന്നു എന്നാണ് നടൻ പറയുന്നത്. മഞ്ജു ഭാവങ്ങളിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ മനോജ് കെ ജയനോടുളള നന്ദിയും നടി പറയുന്നുണ്ട്. തന്റെ ജീവൻ രക്ഷിച്ച മനോജേട്ടനോടുള്ള നന്ദി എപ്പോഴും മനസ്സിലുണ്ട്. നിരവധി തവണ ഈ കഥ പറഞ്ഞിട്ടുണ്ട്. പല അഭിമുഖങ്ങളിലൂടെയായി എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും മഞ്ജു വാര്യർ പറയുന്നു.
അന്ന് സംഭവിച്ചതിനെ കുറിച്ച് കൂടുതൽ കാര്യം അവതാരകനും ചോദിച്ചിരുന്നു. അപ്പോഴാണ് സീനിന് ശേഷമുള്ള സംഭവത്തെ കുറിച്ച് മനോജ് കെ ജയൻ വെളിപ്പെടുത്തിയത്. ആ രംഗം കഴിഞ്ഞപ്പോൾ മഞ്ജു പൊട്ടിക്കരയുകയായിരുന്നു. കൂടാതെ സല്ലാപത്തിന്റെ ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങളും നടൻ പറഞ്ഞു.
സല്ലാപത്തിലേക്ക് താൻ എത്തും മുൻപെ മഞ്ജു വാര്യരും കലാഭവൻ മണിയും ജോയിൻ ചെയ്തിരുന്നു. രണ്ടാളും നല്ല പ്രകടനമാണെന്നായിരുന്നു സംവിധായകൻ പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ വീട്ടിൽ പോയപ്പോഴെടുത്ത വീഡിയോയും കാണിച്ചിരുന്നു. ആദ്യ കാഴ്ചയിൽ പേര് മാത്രമായിരുന്നു പറഞ്ഞത്. അഭിനയിച്ച് തുടങ്ങിയപ്പോഴാണ് സുഹൃത്തുക്കളായി മാറിയത്.
മഞ്ജുവിന്റെ ചിരി കാരണം നിരവധി തവണ റീടേക്കുകളും വേണ്ടിവന്നിട്ടുണ്ടെന്നും മനോജ് കെ ജയൻ പറയുന്നു. ഒരുമിച്ച് ഓണം ആഘോഷിച്ചതിനെ കുറിച്ചും താരങ്ങൾ ഓർമിക്കുന്നു. ഒരുമിച്ചായിരുന്നു തിരുവേണം ആഘോഷിച്ചത്. പാട്ടില്ലെന്ന് പറഞ്ഞ് ഞാനെപ്പോഴും അസൂയപ്പെടുമായിരുന്നു.
സല്ലാപത്തിന് ശേഷം കുടമാറ്റം വന്നെങ്കിലും അത് ഞാൻ ചെയ്തിരുന്നില്ല, പിന്നെ സമ്മാനം എന്ന സിനിമ എത്തിയപ്പോഴേക്കും എനിക്ക് പാട്ട് കിട്ടിയെന്നും മനോജ് കെ ജയൻ പറഞ്ഞു. ഈ ഗാനം ഇരുവരും പരിപാടിയിൽ ആലപിക്കുകയും ചെയ്തു.