മമ്മൂട്ടിയുടെ യൂണിവേഴ്സൽ സബ്ജക്ട് ചിത്രം: തമിഴിൽ ഉൺമൈ, തെലുങ്കിൽ ഡൽഹി സിംഹം

30

നാൽപ്പത് വർഷത്തിലേറെയായി മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന മെഗാതാരമാണ് മമ്മൂട്ടി. നിരവധി സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ള മമ്മൂട്ടിയുടെ മലയാളം ഹിറ്റുകൾ അന്യഭാഷകളിലേക്ക് ഡബ്ബുചെയ്യുന്നതും റീമേക്ക് ചെയ്യുന്നതും പകതിവാണ്.

മലയാളത്തിലേതുപോലെ തന്നെ തമിഴിലും തെലുങ്കിലും മമ്മൂട്ടിക്ക് വലിയ ആരാധകവൃന്ദവുമുണ്ട്. മക്കൾ ആട്ച്ചിയും, പേരൻപും, ദളപതിയും,കിളിപ്പേച്ച് കേൾക്കവായും മറുമലർച്ചിയും, അഴകനും, മൗനസ്സമ്മതവും യാത്രയുമെല്ലാം മഹാവിജയമാകുമ്പോൾ അത് മമ്മൂട്ടി എന്ന നടനും താരത്തിനും ലഭിക്കുന്ന അംഗീകാരം കൂടിയാണ്.

Advertisements

മലയാളത്തിൽ മമ്മൂട്ടി ചെയ്യുന്ന പല ആക്ഷൻ പടങ്ങളും തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റുന്നത് സാധാരണയാണ്. അവയിൽ പലതും വൻ ഹിറ്റുകളുമാകുന്നു. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ദി ട്രൂത്ത്’ സൂപ്പർ ഹിറ്റ് വിജയം നേടിയ ചിത്രമാണ്.

ആ സിനിമ ഉൺമൈ എന്ന പേരിൽ തമിഴിലേക്കും ഡൽഹി സിംഹം എന്ന പേരിൽ തെലുങ്കിലേക്കും ഡബ്ബ് ചെയ്യുകയുണ്ടായി. രണ്ടിടത്തും ചിത്രം വലിയ വിജയമായിരുന്നു. ഒരു യൂണിവേഴ്സൽ സബ്ജക്ട് ഉള്ള സിനിമയായിരുന്നു ദി ട്രൂത്ത്. അതുകൊണ്ടുതന്നെയാണ്, എല്ലാ ഭാഷകളിലും അതിന് സ്വീകാര്യത ലഭിച്ചതും. കന്നടയിൽ ഈ സിനിമ നക്‌സലൈറ്റ് എന്ന പേരിൽ റീമേക്ക് ചെയ്യപ്പെട്ടു.

മമ്മൂട്ടിയും മുരളിയും തിലകനും വാണി വിശ്വനാഥും പ്രധാന വേഷത്തിലെത്തിയ സിനിമയായിരുന്നു ദി ട്രൂത്ത്. മലയാളത്തിൽ ദി ട്രൂത്ത് നേടിയത് സമാനതകളില്ലാത്ത വിജയമായിരുന്നു.

Advertisement