പത്താം ദിവസവും നിറഞ്ഞ സദസ്സിൽ പൊറിഞ്ചുമറിയം ജോസ്: ഇതാണ് പടമെന്ന് പ്രേക്ഷകർ ഒന്നടങ്കം

23

ഒരിടവേളക്ക് ശേഷം മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കർമാരിൽ ഒരാളായ ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് പത്താം ദിവസവും മികച്ച പ്രതികരണം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നും നല്ല അഭിപ്രായമാണ് സിനിമ നേടുന്നത്.

ജോജു, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരുടെ പ്രകടനവും പ്രശംസ നേടുന്നുണ്ട്. മാസ്സ് ആക്ഷൻ എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവരാണ് ടൈറ്റിൽ കഥാപാത്രങ്ങളായി എത്തുന്നത്. 80 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

Advertisements

2015 ൽ പുറത്തിറങ്ങിയ ലൈല ഓ ലൈല ആണ് ഇതിനു മുന്നേ ജോഷി സംവിധാനം ചെയ്തത്. ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ സിനിമയാണ് ‘പൊറിഞ്ചു മറിയം ജോസ്’. ഒരു നാടിന്റെയും ആലപ്പാട്ട് തറവാടിന്റെയും പള്ളിപ്പെരുനാളിന്റെയും ഒക്കെ പശ്ചാലത്തിൽ ആണ് പൊറിഞ്ചു മറിയം ജോസ് ഒരുക്കിയിട്ടുള്ളത്. കൊടുങ്ങല്ലൂരും തൃശൂരുമായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനുമാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച് കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്ന് നിർമ്മിച്ച പൊറിഞ്ചുമറിയം ജോസ് ചാന്ദ് വി ക്രീയേഷന്റെ ബാനറിൽ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്.

Advertisement