ഒന്നര വർഷത്തോളം കഷ്ടപ്പെട്ട് എടുത്ത ആ സുരേഷ് ഗോപി ചിത്രം വൻ പരാജയമായതോടെ ഞാൻ തകർന്നു പോയി: വെളിപ്പെടുത്തലുമായി ലാൽ ജോസ്

6678

കമലിന്റെ സംവിധാന സഹായിയായി എത്തി പിന്നീട് സ്വതന്ത്രി സംവിധായകനായി നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് ലാൽ ജോസ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരു മറവത്തൂർകനവ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് അറങ്ങേറിയത്.

Also Read
ക്രിസ്റ്റഫർ നോളന്റെ ഒരു പടമുണ്ട്, ക്ലാഷ് വന്നേക്കും, എന്നാലും നോക്കാം; കാണെക്കാണെയ്ക്ക് ഡേറ്റ് ചോദിച്ചപ്പോൾ ഐശ്വര്യ ലക്ഷ്മി പറഞ്ഞത്

Advertisements

അതിന് ശേഷം തന്റെയൊപ്പം കമലിന്റെ സംവിധാന സഹായി ആയിരുന്ന, പിന്നീട് മലയാളത്തിന്റെ ജനപ്രിയ നടൻ ആയ ദിലീപിനെ നായകനാക്കി ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കി ലാൽ ജോസ്. എന്നാൽ ഈ ചിത്രത്തിന് ശേഷം ഒരുപാട് ഫിനാൻഷ്യൽ സ്ട്രെയ്നും സ്ട്രസ്സും എടുത്ത് ചെയ്ത സുരേഷ് ഗോപി ചിത്രം പരാജയപ്പെട്ടതിനെ കുറിച്ച് തുറന്നു പറയുകയാണ് ലാൽ ജോസ് ഇപ്പോൾ.

തകർപ്പൻ വിജയങ്ങളായിരുന്നു ഒരു മറവത്തൂർ കനവ്, എന്നീ ചിത്രങ്ങൾക്ക് ശേഷം ലാൽ ജോസ് ഒരുക്കിയ സിനിമ ആയിരുന്നു രണ്ടാം ഭാവം. സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ രണ്ടാം ഭാവം പരാജയമായിരുന്നു. ചിത്രത്തിന്റെ പരാജയത്തെ തുടർന്ന് താൻ തകർന്നു പോയി എന്നാണ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറയുന്നത്.

Also Read
ലാലേട്ടൻ മണിക്കുട്ടാ എന്ന് വിളിക്കുമ്പോൾ അതിൽ ഒരു അനിയനോടുള്ള സ്‌നേഹവും വാത്സല്യവുമാണ്, അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയിട്ടുമുണ്ട്: മണിക്കുട്ടൻ

ഒന്നര വർഷം നീണ്ട ഷൂട്ടിംഗ് ആയിരുന്നു രണ്ടാം ഭാവം. പല പല ഷെഡ്യൂളുകളായി ഒരുപാട് ഫിനാൻഷ്യൽ സ്ട്രയിനും സ്ട്രസ്സും എടുത്ത് ചെയ്ത പടമായിരുന്നു. അത് തിയേറ്ററിൽ എത്തുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, സിനിമ പരാജയപ്പെട്ടു. താൻ തകർന്ന് പോയി. ആക്ഷൻ സിനിമ പ്രതീക്ഷിച്ച് വന്ന പ്രേക്ഷകർക്ക് നിരാശയായി. അത് ഒരു ഫാമിലി ഡ്രാമയാണ്.

ഫാമിലി സിനിമ ഇഷ്ടപ്പെടുന്നവർ ഇത് ഒരു ആക്ഷൻ സിനിമയാണെന്ന് കരുതി കയറിയതുമില്ല. ആദ്യം ആക്ഷൻ സിനിമ പ്രതീക്ഷിച്ച് വന്നവർ ഇതൊരു തല്ലിപ്പൊളി പടം എന്ന് പറഞ്ഞു. റിയൽ ഓഡിയൻസിനെ ടാർഗറ്റ് ചെയ്യുന്നതിൽ ആ പടത്തിന്റെ പബ്ലിസിറ്റി ഗ്രൂപ്പിന് കഴിഞ്ഞില്ല. ഇത് പല സിനിമകളുടെ പരാജയത്തിനും കാരണമാണ്.

തന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ താൽക്കാലികമാണ്. പരാജയങ്ങളാണ് തന്നെ നല്ല പാഠം പഠിപ്പിച്ചിട്ടുള്ളത്. രണ്ടാം ഭാവത്തിന്റെ എല്ലാ പാരാജയ കാരണങ്ങളും ശ്രദ്ധിച്ചാണ് മീശമാധവൻ ചെയ്തത്. ആ സിനിമയുടെ പരാജയമാണ് മീശ മാധവന്റെ വലിയ വിജയം. മാറി മാറി വരുന്ന വിജയ പരാജയങ്ങൾ തന്നെ ഒരു ബാലൻസ്ഡ് മനുഷ്യനാക്കി തീർത്തു എന്ന് ലാൽ ജോസ് വ്യക്തമാക്കൂന്നു.

Also Read
വിജയിയും സൂര്യയും എന്നെ സർ എന്നാണ് വിളിച്ചത്, എന്നാൽ മലയാള സിനിമ അങ്ങനെ അംഗീകരിക്കില്ല: തുറന്നു പറഞ്ഞ് ഗിന്നസ് പക്രു

അതേ സമയം 2001ൽ പുറത്തിറങ്ങിയ രണ്ടാം ഭാവത്തിൽ ഡബിൾ റോളിലാണ് സുരേഷ് ഗോപി എത്തിയത്. രഞ്ജൻ പ്രമോദ് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ ബിജു മേനോൻ, പൂർണിമ ഇന്ദ്രജിത്ത്, ലെന, നെടുമുടി വേണു, ലാൽ തുടങ്ങിയ താരങ്ങളും വേഷമിട്ടിരുന്നു.

Advertisement