മിനിസ്‌ക്രീനിലൂടെ ത്തെി പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടൻ മണിക്കുട്ടന്. കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെ എത്തിയ മണിക്കുട്ടൻ ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരൻ ആയി മാറുകയായിരുന്നു.
പിന്നീട് വിനയൻ ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ മണിക്കുട്ടൻ നായകനായും സഹനടനായും ഒക്കെ തിളങ്ങുക ആയിരുന്നു. ഇപ്പോഴിതാ മലയയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമുള്ള
അനുഭവം പങ്കുവെക്കുകയാണ് മണിക്കുട്ടൻ.
ലാലേട്ടനെ അടുത്തറിയാനും സംസാരിക്കാനും ഒക്കെ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞ പലകാര്യങ്ങളുംതനിക്ക് പ്രാവർത്തികമാക്കാൻ സാധിച്ചിട്ടുണ്ടെന്നും മണിക്കുട്ടൻ പറഞ്ഞു. അതേ സമയം ഒന്നിച്ച് സിനിമകൾ ചെയ്തപ്പോൽ ഉള്ളതിനേക്കാൾ അടുപ്പം മോഹൻലാലിനോട് തോന്നിയത് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎൽ) ഭാഗം ആയപ്പോഴാണെന്നും മണിക്കുട്ടൻ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മണിക്കുട്ടന്റെ വെളിപ്പെടുത്തൽ.
ലാൽ സാറിനോടുള്ള ആരാധനയാണ് ഞാൻ എംജി കോളേജിൽ പഠിക്കാനുള്ള കാരണം. അവിടെ പഠിച്ചതുകൊണ്ടാണ് ഒരു ക്യാമ്പസ് സിനിമ നമ്മൾ എടുക്കുന്നത്. അതു കണ്ടിട്ടാണ് കായംകുളം കൊച്ചുണ്ണിയിലേക്ക് ക്ഷണം വരുന്നതും തുടർന്നുള്ള യാത്ര സംഭവിക്കുന്നതും. ആരാധനയ്ക്ക് പുറത്ത് ഒരു കാര്യം ചെയ്തതിന് പിന്നാലെ ഭാഗ്യം തേടി എത്തുകയാണുണ്ടായത്.
ഛോട്ടാ മുംബൈ, കുരുക്ഷേത്ര തുടങ്ങിയ ചിത്രങ്ങൾ ലാൽ സാറിനൊപ്പം ചെയ്‌തെങ്കിലും അദ്ദേഹവുമായി ഏറെ അടുത്തത് സിസിഎൽ ക്രിക്കറ്റിന്റെ ഭാഗമായപ്പോഴാണ്. ഒരുപാട് വട്ടം അദ്ദേഹത്തെ അടുത്തറിയാനും സംസാരിക്കാനുമൊക്കെ സാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞിട്ടുള്ള പല കാര്യങ്ങളും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിച്ചിട്ടുണ്ട് എന്നതും വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്.
എന്റെ പേര് മാറ്റണമെന്ന് സിനിമയിൽ വന്ന സമയത്ത് സഹപ്രവർത്തകർ വരെ പറഞ്ഞിട്ടുള്ളതാണ്. എന്തോ ചില ആളുകൾ മണിക്കുട്ടാ എന്ന് വിളിക്കുമ്പോൾ വളരെ സന്തോഷം തോന്നും. അതുപോലെ ലാൽ സർ മണിക്കുട്ടാ എന്ന് വിളിക്കുമ്പോൾ അതിൽ ഒരു അനിയനോടുള്ള സ്‌നേഹവും വാത്സല്യവും എനിക്ക് അനുഭവപ്പെടാറുണ്ടെന്നും മണിക്കുട്ടൻ വ്യക്തമാക്കുന്നു.
അതേ സമയം മോഹൻലാലിന്റെ പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സംഹം എന്ന ചിത്രത്തിലും മണിക്കുട്ടൻ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ചും ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ചും മണിക്കുട്ടൻ സംസാരിച്ചു.
മരക്കാറിൽ മായിൻകുട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കുറച്ച് സീനുകളേ ഉള്ളൂ, പക്ഷേ ഉള്ളത് ലാൽ സർ, മഞ്ജു ചേച്ചി, പ്രഭ സർ എന്നിവരോടൊപ്പമാണ്.
Also Read
അങ്ങനെയൊക്കെ നോക്കി അഭിനയിച്ച നടിയല്ല ഞാൻ, ആ സിനിമയിലും ഞാൻ അവിവാഹിതയായ നായിക ആയിരുന്നു: ഇന്ദ്രജ
ആ പ്രോജക്ടിന്റെ ഭാഗമാവാൻ സാധിച്ചത് വളരെ വലിയ ഭാഗ്യമാണെന്ന മണിക്കുട്ടൻ പറയുന്നു. ബാഹുബലിയുടെ സെറ്റ് ഇട്ടതിന്റെ അടുത്താണ് മരക്കാറിലെ കപ്പലിന്റെയും മറ്റും സെറ്റിട്ടിരുന്നത്. ബാഹുബലി സെറ്റ് കണ്ട ആൾക്കാർ അതിലേറെ അത്ഭുതത്തോടെയാണ് മരക്കാറിന്റെ സെറ്റ് നോക്കിക്കണ്ടത്. അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവേണ്ട പ്രോജക്ടാണിത്.
അതിന്റെ ഒരു ഭാഗമാവാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്. തിയേറ്ററിൽ തന്നെ കണ്ട് അറിയേണ്ട ചിത്രമാണ് മരക്കാർ. സിനിമയുടെ ഭാഗമാണ് എന്ന നിലയിൽ അല്ല, ഒരു പ്രേക്ഷകനെന്ന നിലയിൽ ചിത്രം തിയേറ്ററിൽ തന്നെ കാണാൻ സാധിക്കണം എന്നാണ് തന്റെ പ്രാർത്ഥനയെന്നും മണിക്കുട്ടൻ വ്യക്തമാക്കുന്നു.