മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമ പ്രേമികളുടെ പ്രിയങ്കരനായ നടനും സംവിധായകനും അയി മാറിയ താരമാണ് ഗിന്നസ് പക്രു. പൊക്കമില്ലായ്മയാണ് തന്റെ പൊക്കമെന്ന് തെളിയിച്ച് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത ഗിന്നസ് പക്രുവിന്റെ യഥാർത്ഥ പേര് അജയകുമാർ എന്നാണ്.
ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് താരത്തിന്റെ പേരിൽ ഉണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. വിവാഹിതനായ താരത്തിന് ഒരു മകളാണ് ഉള്ളത്.
സിനിമകൾക്ക് പിന്നാലെ മിനിസ്‌ക്രീൻ പരിപാടികളിലും റിയാലിറ്റി ഷോകളിലെ ജഡ്ജിങ്ങ് പാനലിലും താരം എത്താറുണ്ട്. അതേ സമയം മലയാള സിനിമ ഗിന്നസ് പക്രു എന്ന നടന് നൽകുന്നത് വെറുമൊരു ഹാസ്യ നടന്റെ പരിവേഷമല്ല.കാമ്പുള്ള ഏത് കഥാപാത്രങ്ങളും വിശ്വസിച്ചു ഏൽപ്പിക്കാൻ വിധം അഭിനയ ചാരുത കൊണ്ട് ഉയർന്നു കഴിഞ്ഞു ഗിന്നസ് പക്രു.
ഇപ്പോഴിതാ മലയാളം സിനിമാ എല്ലാവരെയും അങ്ങന പെട്ടെന്ന് അംഗീകരിക്കാൻ മനസ്സുകാണിക്കാറില്ലെന്ന് തുറന്ന് പറയുകയാണ് ഗിന്നസ് പക്രു. എന്നാൽ തമിഴിൽ അങ്ങനെ അല്ലെന്നും ബഹുമാനം അവിടെ ലഭിക്കുമെന്നും അദ്ദേഹം ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.
മലയാളം ഫിലിം ഇൻഡസ്ട്രിയുടെ ഒരു പ്രത്യേകത എല്ലാവരെയും അങ്ങനെ അംഗീകരിക്കില്ല. ഇനി ഒരു തവണ അംഗീകരിച്ചാൽ അവരത് അംഗീകരിച്ചത് തന്നെയാ. പല ആർട്ടിസ്റ്റുകളും പറയും ഇവിടുത്തേക്കാൾ റെസ്‌പെക്ട് ലഭിക്കുന്ന ഇൻഡസ്ട്രിയാണ് തമിഴ് എന്ന്. റെസ്പക്ടിൽ ഉപരി അവരുടെ രീതി അതാണ്.
അവിടെ ചെന്നപ്പോൾ വിജയ് സർ എന്നെ സർ എന്നാണ് വിളിച്ചത്. അതുപോലെ തന്നെ സൂര്യ. അദ്ദേഹവും സർ എന്നാ എന്നെ വിളിച്ചത്. അത് അവരുടെ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ കാരണം കൊണ്ട് മലയാളം രണ്ടാം നിരയിലും തമിഴ് ഒന്നാം നിരയിലും എന്നല്ല. നമുക്കും നമ്മുടേതായ രീതിയുണ്ടെന്നും അജയകുമാർ പറഞ്ഞു.
അതേ സമയം നേരത്തെ സംവിധായകൻ സിദ്ധീഖും അന്യ ഭാഷയിൽ ഗിന്നസ് പക്രിവുന് കിട്ടുന്ന ബഹുമാനത്തെ കുറിച്ച് നേരത്തെ തുറന്നു പറഞ്ഞിരുന്നു അതിങ്ങനെ, സിദ്ധിഖിന്റെ സൂപ്പർ ഹിറ്റ് സിനിമയായ ബോഡിഗാർഡിൽ രസകരമായ ഒരു കഥാപാത്രത്തെ ഗിന്നസ് പക്രു അവതരിപ്പിച്ചിരുന്നു.
Also Read
അങ്ങനെയൊക്കെ നോക്കി അഭിനയിച്ച നടിയല്ല ഞാൻ, ആ സിനിമയിലും ഞാൻ അവിവാഹിതയായ നായിക ആയിരുന്നു: ഇന്ദ്രജ
പിന്നീട് അത് തമിഴിലും, ഹിന്ദിയിലും ചെയ്തപ്പോൾ ഇതേ നടനെ തന്നെ വേണമെന്ന് അവിടെയുള്ള സൂപ്പർ താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ആ അനുഭവം ഒരു അഭിമുഖ പരിപാടിയിൽ പങ്കുവയ്ക്കുകയാണ് സംവിധായകൻ സിദ്ധിഖ് ഇപ്പോൾ. മലയാളത്തിലെ ബോഡിഗാർഡ് കണ്ടു കഴിഞ്ഞു വിജയ് ആദ്യം പറഞ്ഞത് ഗിന്നസ് പക്രുവിന്റെ വേഷം ചെയ്യാൻ മറ്റൊരാൾ വേണ്ട, ഇവിടെയും അദ്ദേഹത്തെ തന്നെ വിളിക്കണമെന്നാണ്.
അങ്ങനെയാണ് ഗിന്നസ് പക്രു കാവലൻ എന്ന സിനിമയിലേക്ക് വരുന്നത്. ബോഡിഗാർഡ് ബോളിവുഡിൽ ചെയ്യാൻ ഒരുങ്ങിയപ്പോഴും സൽമാൻ ഖാനും അത് തന്നെ പറഞ്ഞിരുന്നു. പക്ഷേ ഭാഷ പ്രശ്നമാണെന്ന് പറഞ്ഞു ഗിന്നസ് പക്രു തന്നെ അത് സ്വയം വേണ്ടെന്നു വച്ചതാണ്. വിജയിയ്ക്കും, സൽമാൻ ഖാനുമൊക്കെ ഗിന്നസ് പക്രു ഒരിക്കലും ഒരു ചെറിയ കലാകാരനായിരുന്നില്ല. അവരുടെ മനസ്സിൽ ഗിന്നസ് പക്രു എന്ന നടന് നൽകിയ ഇമേജ് അത്രത്തോളം വലുതായിരുന്നു എന്നാണ് സിദ്ദീഖ് പറഞ്ഞിരുന്നു.