രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോൾ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും, മലയാള സിനിമയിൽ തനിക്ക് പ്രത്യേക സ്ഥാനമൊന്നും ഇല്ലെന്ന് ബാബുരാജ്

309

വില്ലനായി എത്തി പിന്നീട് മലയാള സിനിമയിൽ നായകനായും കൊമേഡിയനായും സംവിധായകനായും തിളങ്ങിയ താരമാണ് ബാബുരാജ്. വില്ലൻ വേഷങ്ങളിൽ തളച്ചിടപ്പെട്ട ബാബുരാജ് പിന്നീട് ഹാസ്യതാരമായി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കുക ആയിരുന്നു. ആഷിക് അബു സംവിധാനം ചെയ്ത സാൾട്ട് ആന്റ് പെപ്പറിലെ കഥാപാത്രമാണ് ബാബുരാജിന്റെ കരിയർ മാറ്റിമറിച്ചത്.

ഈ ചിത്രത്തിലെ കുക്ക് ബാബുവായുള്ള പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിനെ തേടി കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ബാബുരാജ് എന്ന നടന്റെ മികവ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജോജി എന്ന ചിത്രത്തിൽ വരെ എത്തി നിൽക്കുന്നു.

Advertisements

Also Read
ഇവരിങ്ങനെ തുണി കുറച്ചില്ലെങ്കിൽ, ഇതിലും കുറച്ച് അഭിനയിക്കാൻ മറ്റൊരാൾ വരുമെന്ന് കമന്റ്: സനൂഷ കൊടുത്ത കിടിലൻ മറുപടി ഇങ്ങനെ

ഇപ്പോഴിതാ തന്റെ സിനിമയിലെ ഉയർച്ചയെ കുറിച്ചും താഴ്ചകളെ കുറിച്ചും മനസ് തുറക്കുകയാണ് താരം. മലയാള സിനിമയിൽ പ്രത്യേക സ്ഥാനം തനിക്കുള്ളതായി തോന്നിയിട്ടില്ലെന്നും, ഓരോ സീസൺ കഴിയുമ്പോൾ കഴിഞ്ഞു എന്ന് പറയുന്നിടത്ത് നിന്ന് ഉയിർത്തേഴുന്നേൽക്കുന്ന ആളാണ് താനെന്നും ബാബുരാജ് പറയുന്നു.

രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോൾ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും. പക്ഷെ ആരോടും പരാതി ഇല്ലെന്നും ബാബുരാജ് പറയുന്നു. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബാബുരാജിന്റെ വെളിപ്പെടുത്തൽ.
ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
ലാലേട്ടൻ മണിക്കുട്ടാ എന്ന് വിളിക്കുമ്പോൾ അതിൽ ഒരു അനിയനോടുള്ള സ്‌നേഹവും വാത്സല്യവുമാണ്, അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയിട്ടുമുണ്ട്: മണിക്കുട്ടൻ

രണ്ടര പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്. എനിക്ക് പ്രത്യേക സ്ഥാനം അവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ സീസൺ കഴിയുമ്പോൾ കഴിഞ്ഞു എന്ന് പറയുന്നിടത്ത് നിന്ന് ഉയിർത്തേഴുന്നേൽക്കുന്ന ആളാണ്. രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോൾ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും. എനിക്ക് അതിനോട് ആരോടും പരാതിയോ പരിഭവമോ ഇല്ല.

ഒരുപാട് വർഷം ഗുണ്ട വേഷം ചെയ്തു. പിന്നീട് ചെറിയ വേഷങ്ങൾ ചെയ്തു. ഞാൻ പോലും പ്രതീക്ഷിക്കാതെ കോമഡി വേഷങ്ങൾ ചെയ്തു. സ്വഭാവ നടനായി അഭിനയിച്ചു. ആരോഗ്യമുള്ള വരെ സിനിമയിലുണ്ടാവും. കോമഡിയോ വില്ലത്തരമോ എന്ത് ചെയ്താലും അത് നന്നായാൽ മാത്രമേ മലയാളികൾ അംഗീകരിക്കുകയുള്ളു. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനമയിൽ രണ്ട് കഥാപാത്രമായി ചെയ്യുക എന്നതാണ്.

Also Read
വിജയിയും സൂര്യയും എന്നെ സർ എന്നാണ് വിളിച്ചത്, എന്നാൽ മലയാള സിനിമ അങ്ങനെ അംഗീകരിക്കില്ല: തുറന്നു പറഞ്ഞ് ഗിന്നസ് പക്രു

ഒന്ന് കോമഡിയും ഒന്ന് വില്ലനായും. ഇതാണ് എന്റെ സ്വപ്നം. സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ സിനിമയിൽ തന്നെ നില കൊള്ളാനാണ് സംവിധാനം, നിർമ്മാണം അടക്കം മറ്റ് ജോലികളിൽ ഏർപ്പെടുന്നത്. പക്ഷെ അഭിനയമാണ് എനിക്ക് ഇഷ്ടമെന്നും ബാബു രാജ് പറയുന്നു.

Advertisement