ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ തന്റെ ചിത്രങ്ങളുടെ മാറ്റുകൂട്ടുന്നത് വമ്പൻ താരനിരയെ അണിനിരത്തിയാണ്. താൻ സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളിൽ ഒരു പ്രമുഖ താരത്തിന്റെ അഭാവം നേരിട്ടിരുന്നെങ്കിൽ ആ രണ്ടു ചിത്രങ്ങളും അദ്ദേഹത്തിന് വേണ്ടി വൈകിപ്പിച്ചേനെ എന്ന് വ്യക്തമാക്കുകയാണ് ഇന്ത്യൻ സിനിമയിലെ ഈ ഹിറ്റ് മേക്കർ.
കൂടാതെ തന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ ‘ചിത്രം’ എന്ന സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തെ മറ്റൊരാളിൽ തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും ശ്രീനിവാസൻ ഇല്ലെങ്കിൽ ആ സിനിമ എടുക്കണോ എന്ന് പോലും ചിന്തിച്ചിരുന്നേനെ എന്നും പ്രിയദർശൻ പറയുന്നു.
കിലുക്കത്തിലെ കിട്ടുണ്ണിയെയും, ചന്ദ്രലേഖയിലെ ഇരവിയെയും സ്ക്രീനിൽ രസകരമാക്കിയ ഇന്നസെന്റ് എന്ന നടൻറെ ഡേറ്റ് തനിക്ക് ലഭിക്കാതെ വന്നാൽ ആ സിനിമ അദ്ദേഹത്തിന് സൗകര്യ പ്രദമായ രീതിയിൽ ചെയ്യുന്നതിന് വേണ്ടി മാറ്റി വെച്ചേനെ എന്ന് തുറന്നു പറയുകയാണ് പ്രിയദർശൻ.
അത്രത്തോളം ഡെപ്തുള്ള കഥാപാത്രമാണതെന്നും. കിലുക്കത്തിലെ കിട്ടുണ്ണിയൊക്കെ ഇത്ര മനോഹരമായി ചെയ്യാൻ ഇന്നസെന്റ് എന്ന നടനല്ലാതെ മറ്റൊരാൾക്കും സാധ്യമാകില്ലെന്നും പ്രിയദർശൻ പറയുന്നു, ഹാസ്യ നിരയിലെ പ്രമുഖ താരങ്ങളെല്ലാം പ്രിയദർശൻ സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങളായിരുന്നു, ജഗതി ശ്രീകുമാർ, ഇന്നസെന്റ്, മാമുക്കോയ, കുതിരവട്ടം പപ്പു തുടങ്ങിയ ഹാസ്യ താരങ്ങൾ പ്രിയദർശൻ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.