പ്രണയാതുരരായി മോഹൻലാലും തബുവും; 24 വർഷങ്ങൾക്ക് മുമ്പ് മുറിച്ച് മാറ്റിയ ലാലേട്ടന്റെ ആ കിടു ഗാനം പുറത്ത്: വീഡിയോ

42

ഹിറ്റ് മേക്കർ പ്രിയദർശന്റെ സംവിധാനത്തിൽ മലയളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി 1996ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാലാപാനി. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാലാപാനി എന്ന സെല്ലുലാർ ജയിലിൽ നടക്കുന്ന കഥയാണ് ഈ ചലച്ചിത്രത്തിൽ ആവിഷ്‌കരിച്ചത്.

മോഹൻലാലിന്റെ തന്നെ നിർമ്മാണ കമ്പനിയായിരുന്ന പ്രണവ് ആർട്‌സാണ് ഈ ചിത്രം നിർമ്മിച്ചത്. മൂന്ന് ദേശീയപുരസ്‌കാരങ്ങളും, 6 കേരളാ സംസ്ഥാന പുരസ്‌കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു. പ്രഭു, അംരീഷ് പുരി, ശ്രീനിവാസൻ, തബ്ബു, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

Advertisements

ഈ ചിത്രത്തിൽ നിരവധി ഗാനങ്ങൾ ഉണ്ടായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് ഇളയരാജ ആയിരുന്നു, ഈ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. ആറ്റിറമ്പിലെ കൊമ്പിലെ, ചെമ്പൂവേ തുടങ്ങിയ ഗാനങ്ങൾ സിനിമയിൽ ഉൾപെടുത്തിയിരുന്നു.

അതേസമയം ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി ശ്രീകുമാറും ചിത്രയും ചേർന്ന് ആലപിച്ച കൊട്ടും കുഴൽ വിളി എന്ന ഗാനം സമയപരിമിതി മൂലം കാലാപാനിയുടെ തിയേറ്റർ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഓഡിയോ കാസെറ്റിലും തമിഴ് പതിപ്പിലും ഈ ഗാനം ഉണ്ടായിരുന്നു.

ഇപ്പോൾ ഇതാ 24 വർഷങ്ങൾ പിന്നിടുമ്പോൾ സൈന മ്യൂസിക്ക് അവരുടെ ചാനലിലൂടെ കൊട്ടും കുഴൽ വിളിയുടെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. കൊട്ടും കുഴൽ വിളിയുടെ മലയാളം പതിപ്പിന്റെ റീമാസ്റ്റെർ ചെയ്ത പതിപ്പാണ് ഇപ്പോൾ യൂട്യൂബിൽ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

Advertisement