ഞാൻ അങ്ങനെ ചെയ്തത് മനഃപൂർവം ആണ്: നടൻ ജയറാം പറഞ്ഞത് കേട്ടോ

104

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് നടൻ ജയറാം. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് അടക്കമുള്ള ഭാഷകളിലും തിളങ്ങുന്ന ജയറാമുന് ആരാധകരും ഏറെയാണ്. അതേ സമയം അടുത്തിടെ കുറച്ചു കാലയളവിൽ മലയാള സിനിമയിൽ അദ്ദേഹം അത്ര സജീവം ആയിരുന്നില്ല. എന്നാൽ തമിഴിലും തെലുങ്കിലും എല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ അടക്കം അല്ലു അർജുൻ, രാം ചരൺ വിജയ് ദേവരക്കൊണ്ട തുടങ്ങിയ മുൻ നിര നായകന്മാർക്കൊപ്പം അഭിനയിക്കുക ആയിരുന്നു അദ്ദേഹം. അദ്ദേഹം അവസാനമായി മലയാളത്തിൽ അഭിനയിച്ച് റിലീസ് ചെയ്തത് മലയാളത്തിന്റെ ഹിറ്റ്‌മേക്കർ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രതമായിരുന്നു.

Advertisements

കഴിഞ്ഞ ഒന്നരവർഷമായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തതിന്റെ കാരണം ഒരു പൊതുവേദിയിൽ വെച്ച് തന്നെ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ജയറാം ഇപ്പോൾ. നല്ലൊരു പ്രൊജക്ടിനുവേണ്ടി മനപ്പൂർവം എടുത്ത ഇടവേളയാണെന്നും ആ കാത്തിരിപ്പ് വെറുതയായില്ലെന്നും അദ്ദേഹം പറയുന്നു.

Also Read
ആ സംഭവം വലിയ വിഷയമായി, സുമലതയടക്കം പലരും കുറ്റപ്പെടുത്തി, എന്റെ ഭാവി തന്നെ അവസാനിക്കുമെന്ന് തോന്നി, സിനിമയിലെ മറക്കാനാവാത്ത അനുഭവം തുറന്നുപറഞ്ഞ് ബാബു നമ്പൂതിരി

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലർ വളരെ പ്രതീക്ഷ നൽകുന്ന സിനിമ ആണെന്നും മലയാളത്തിൽ തന്റെ വലിയൊരു തിരിച്ചു വരവാകും ഈ സിനിമയെന്നും ജയറാം പറയുന്നു. പാലക്കാട് ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കഴിഞ്ഞ 35 വർഷമായി എല്ലാവരുടെയും സ്നേഹത്താൽ കുറെ സിനിമകൾ ചെയ്യാൻ ഭാഗ്യമുണ്ടായി.

മലയാളം വിട്ട് മറ്റു പല ഭാഷകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ഇതൊന്നും നമ്മൾ മാത്രം വിചാരിച്ചാൽ നടക്കില്ല നമ്മളെ തേടി വരേണ്ട കാര്യങ്ങളാണ്. ഇപ്പോൾ തെലുങ്കിൽ കുറെ സിനിമകൾ ചെയ്യുന്നുണ്ട്. തെലുങ്ക് താരം മഹേഷ് ബാബുവിനൊപ്പമാണ് പുതുതായി അഭിനയിക്കാൻ പോകുന്നത്.

അത് കഴിഞ്ഞ് ചിരഞ്ജീവിയുടെ മകൻ രാം ചരണിനോടൊപ്പമാണ് അടുത്ത സിനിമ. ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണത്. യുവതാരം വിജയ് ദേവരകൊണ്ടയോടൊപ്പം ഒരു സിനിമ ചെയ്തു കൊണ്ടിരിക്കുന്നു. കന്നടയിൽ രാജ് കുമാറിന്റെ മകൻ ശിവ രാജ്കുമാറിന്റെ കൂടെ ഏറ്റവും പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഗോസ്റ്റ് എന്ന ചിത്രം വരുന്നുണ്ട്.

വീണ്ടും വീണ്ടും ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും നന്ദി പറയുകയാണ്. എവിടെ ചെന്നാലും അമ്മമാർ വന്നിട്ട് മോനെ സുഖമായിരിക്കുന്നോ എന്ന് ചോദിക്കുന്ന സ്നേഹം ഹൃദയം നിറയ്ക്കുന്നത് ആണെന്നും ജയറാം വ്യക്തമാക്കുന്നു.

Also Read
പരിശോധിക്കാൻ എത്തിയവർ നേരെ നോക്കിയത് എന്റെ ബാഗിൽ, ഇപ്പോൾ ഉപജീവന മാർഗം നഷ്ടമായി, വീടില്ല; ഇല്ലാത്ത കുറ്റത്തിന് രണ്ടരമാസം ജയിലിലായ ഷീല സണ്ണി പറയുന്നു

Advertisement