ധന്യയ്ക്കുള്ള വോട്ടിംഗിനെ ബാധിക്കാൻ വേണ്ടി തരംതാണ പരിപാടി ചെയ്യുന്നു, ധന്യ നിൽക്കുന്നത് ആരൊക്കെയോ പേടിക്കുന്നു: പൊട്ടിത്തെറിച്ച് ധന്യയുടെ ഭർത്താവ് ജോൺ

190

മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച ബിഗ് ബോസ് മലയാളം സീസൺ 4 ലെ കരുത്തരായ ഫൈനലിസ്റ്റുകളിൽ ഒരാളാണ് സിനിമാ സീരിയൽ നടി ധന്യാ മേരി വർഗീസ്. തുടക്കത്തിൽ സേഫ് ഗെയിം കളിക്കുന്നു ഉടനെ പുറത്താകും എന്നൊക്കെ പലരും പറഞ്ഞെങ്കിലും ധന്യ ശക്തമായ മത്സരം പുറത്തെടുത്ത് ഫിനാലെയുടെ തൊട്ടടുത്ത് വരെ എത്തി നിൽക്കുകയാണ് ഇപ്പോൾ

അകത്ത് ധന്യ ശക്തമായ പ്രകടനം കാഴ്ചവെക്കുമ്പോൾ പുറത്ത് കട്ട പിന്തുണയുമായി ഭർത്താവ് ജോണുമുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിരന്തരം ധന്യയ്ക്ക് വേണ്ടി രംഗത്തെത്താറുണ്ട് ജോൺ. ഇപ്പോഴിതാ ജോൺ വീണ്ടും സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുക ആണ്.

Advertisements

Also Read: മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ആ സമയത്ത് എടുത്ത തീരുമാനം തിരിച്ചടിയായി, അങ്ങനെ സത്യൻ അന്തിക്കാടിന്റെ ആ സിനിമ മുടങ്ങി: നിർമ്മാതാവ് വെളിപ്പെടുത്തുന്നു

ധന്യ ബിഗ് ബോസിൽ നിന്നും പുറത്തായെന്ന വ്യാജ വാർത്ത പങ്കുവച്ച യൂട്യൂബ് ചാനലിനെതിരെയാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്. ഒരു സ്ട്രോങ് പ്ലെയർ തന്നെയാണ് ധന്യ എന്നു നിന്റെയൊക്കെ സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ തലക്കെട്ടു കണ്ടാൽ മനസിലാകും.

ധന്യ അവിടെ നിൽക്കുന്നതിൽ ആരൊക്കെയോ പേടിക്കുന്നുണ്ടെന്നും മനസിലായി. ധന്യക്കുള്ള വോട്ടിംഗിനെ ബാധിക്കാൻ വേണ്ടിയുള്ള ഒരു തരംതാണ പരിപാടിയാണ് നീ ചെയ്തതു. ഗ്രാന്റ് ഫിനാലെ കഴിഞ്ഞു ജൂലൈ നാലിന് ധന്യ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുമ്പോൾ പുതിയൊരു ഫോട്ടോ എടുത്തിട്ട് നിനക്കു അയച്ചു തരാം.

എന്തായാലും പ്രോമോ യിൽ കണ്ട 10 ലക്ഷത്തിനേക്കാൾ 100 ദിവസം അവിടെ പൂർത്തിയാക്കാൻ തന്നെയായിരിക്കും ധന്യ തീരുമാനിച്ചുണ്ടാവുക. കാരണം അവൾക്കു ഒരു ലക്ഷ്യമുണ്ട്, അതിയായ ആഗ്രഹം ഉണ്ട്. അതിനുവേണ്ടിത്തന്നെയാണ് ഇത്രയും സഹിച്ചും കഷ്ടപ്പെട്ടും പ്രയത്നിച്ചും അവിടെ നിന്നത്. പ്രേക്ഷകർക്ക് ഇഷ്ടമാണേൽ ധന്യ അവിടെ നിൽക്കുകയും ചെയ്യും.

ഗ്രാന്റ് ഫിനാലെയിൽ പോകും കപ്പും അടിച്ചെന്നിരിക്കും. ഇനി വിജയിക്കാൻ സാധിച്ചില്ലെങ്കിൽ തന്നെ അന്തസായി മാന്യമായി ഗെയിം കളിച്ചു ബിഗ് ബോസ് പോലൊരു ഷോയിൽ ഇത്രയും ദിവസം നിൽക്കാൻ നിന്നെപോലുള്ള ഊള യൂട്യൂബ് ചാനൽസിനെയൊന്നും കൂട്ടുപിടിക്കാതെയും സാധിക്കും എന്നു ധന്യ തെളിയിച്ചിട്ടുണ്ട്.

Also Read: ഇക്കണ്ട കാലമത്രയും മമ്മൂട്ടിയും മോഹൻലാലും പോലും പറയാത്തത്ര തളളാണ് പ്രിഥ്വിരാജ് സ്വയം ഇരുന്ന് തള്ളി വെറുപ്പിക്കുന്നത്, പൃഥ്വിക്ക് എതിരെ പരിഹാസവുമായി അഡ്വ. സംഗീത ലക്ഷ്മണ

ഷോ തുടങ്ങിയപ്പോൾ മുതൽ നീയൊക്കെ ധന്യയെപ്പോലെ ഒരു നല്ല പ്ലെയറിനെ അവഗണിച്ചിട്ടേയുള്ളു. ഒരു പരാതിയും ഇല്ല, ഇപ്പോൾ ഇങ്ങനെയും കുറേ വ്യാജ തലക്കെട്ടുകളുമായി രാവിലെ ഇറങ്ങിക്കോളും. വേറേ ആരെയെങ്കിലും മാർക്കറ്റ് ചെയ്യാനാണേൽ അവരുടെ ഫോട്ടോ വച്ച് തള്ളി മറിക്കു. അല്ലാതെ ധന്യയെപ്പറ്റിയുള്ള വാർത്തയെന്ന രീതിയിൽ വീഡിയോയുടെ അവസാനം ഓരോ വാചകങ്ങൾ കൂട്ടിച്ചർക്കാതെ എന്നു പറഞ്ഞാണ് ജോൺ കുറിപ്പ് നിർത്തുന്നത്.

അതേസമയം ജോൺ പറഞ്ഞത് പോലെ തന്നെയാണ് ഇന്ന് ബിഗ് ബോസ് വീട്ടിൽ നടന്നതും. പത്ത് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തുവെങ്കിലും ധന്യയും അതിന് തയ്യാറാകാതെ ഗെയിമിൽ തുടരാനാണ് താൽപര്യപ്പെട്ടത്. ഫിനാലെ വരെ എത്തുക എന്നതാണ് ലക്ഷ്യമെന്നാണ് ധന്യ മേരി വർഗീസ് പറഞ്ഞത്.

Advertisement