ഷിയാസ് റിതുവിന്റെ നോട്ടത്തിൽ മയങ്ങി പോയോ, ആ ലുക്ക് കണ്ടോന്ന് താരം, കിടിലൻ ചിത്രങ്ങൾ വൈറൽ

56

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വൻ വിജയമായി മുന്നോട്ട് പൊയ്‌ക്കോണ്ടിരുന്ന ബിഗ്‌ബോസ് മലയാളം പതിപ്പ് സീസൺ 3 കോവിഡ് പ്രിതസന്ധി മൂലം നിർത്തിവെയ്‌ക്കേണ്ടി വന്നത് ഷോ അവസാന ഘട്ടത്തിലേക്ക് അടുത്തപ്പോഴായിരുന്നു.

ഇപ്പോൾ അറിയുന്നത് ലോക്ഡൗൺ ഇളവുകൾ വന്നു കഴിഞ്ഞാൽ ഉടൻ ഷോയുടെ ഗ്രാന്റ് ഫിനാലെ ഉണ്ടാവും എന്നാണ്. അതേ സമയം ബിഗ്‌ബോസ് 3 ലെ ശ്രദ്ധേയയായ മൽസരാർത്ഥി ആയിരുന്നു മോഡൽ കൂടിയായ റിതു മന്ത്ര. ബിഗ് ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം റിതു മന്ത്രയെ കുറിച്ചുള്ള വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

Advertisements

ഇതുവരെയും കാര്യമായ അഭിമുഖങ്ങളിലൊന്നും റിതു പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും പ്രണയത്തെ കുറിച്ചും അറിയാനാണ് ഏവരും പ്രതീക്ഷയോടെ ഇരിക്കുന്നത്. റിതുവിന്റെ കാമുകനെന്ന് രീതിയിൽ അറിയപ്പെടുന്ന ജിയ ഇറാനിയെ കുറിച്ചുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ നിരന്തരം വന്നിരുന്നത്.

റിതുവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസ് അടക്കം ജിയ പുറത്ത് വിടാറുണ്ടെങ്കിലും റിതു ഇതുവരെയും അതേ കുറിച്ച് പറഞ്ഞിട്ടില്ല. പുറത്ത് വന്നിട്ടും അതിലൊരു മാറ്റമില്ലാത്തത് കൊണ്ട് ഫാൻസും കൺഷ്യൂഷനിലാണ്. ഇപ്പോഴിതാ നടനും മോഡലും മുൻബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനൊപ്പമുള്ള റിതുവിന്റെ ഫോട്ടോ വൈറലാവുകയാണ്. ഇരുവരും ഒരുമിച്ച് വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ എടുത്ത വീഡിയോയും അതിനോട് അനുബന്ധിച്ച ഫോട്ടോസുമാണ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി റിതു നൽകിയിരിക്കുന്നത്.

ആ ലുക്ക് നോക്കിക്കേ, നീ എന്താണ് സംസാരിക്കുന്നേ എന്നാണ് ചിത്രത്തിന് റിതു നൽകിയ ക്യാപ്ഷൻ. സുഹൃത്തുക്കളുടെ സമയമാണിതെന്നും എനിക്കിത് ഇഷ്ടപ്പെട്ടുവെന്നും നടി സൂചിപ്പിക്കുന്നുണ്ട്. ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് റിതുവിന്റെ ഇൻസ്റ്റാ സ്‌റ്റോറി. ഷിയാസ് റിതുവിന്റെ നോട്ടത്തിൽ മയങ്ങിയതാണോ എന്നാണ് ആരാധകരുടെ ചോദ്യം.

റിതുവിന്റെ സുഹൃത്തും നടിയും മോഡലുമായ റിയ മലബാറിൽ ഒരു ഫാഷൻ ഇൻസ്റ്റ്യൂട്ട് തുടങ്ങിയിരുന്നു. അതുമായി ബന്ധപ്പെട്ട വാർത്ത സമ്മേളനത്തിൽ ഷിയാസും പങ്കെടുത്തിരുന്നു. റിയയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നിത്. അത് പറഞ്ഞപ്പോൾ തന്നെ എനിക്കും ഭയങ്കര താൽപര്യമായി. കാരണം ഞാൻ കണ്ണൂരിൽ നിന്നാണ്. കുറേ ആളുകളുടെ ഇഷ്ടവും സ്വപ്നങ്ങളും മനസിലാക്കിയത് കൊണ്ടാണ് റിയയ്ക്ക് ഈയൊരു ചിന്തയിൽ എത്താൻ സാധിച്ചത്. മലബാറിൽ ഇത്തരമൊന്ന് നടത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് അറിയാം എന്നായിരുന്നു റിതു പറഞ്ഞത്.

ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ കഴിയാത്തത് മൂലം മറ്റ് നിയന്ത്രണങ്ങൾ ഉണ്ടെന്ന് റിതു തന്നെ വ്യക്തമാക്കിയിരുന്നു. പൊതുവേ അഭിമുഖങ്ങൾ കൊടുക്കാത്തതും അത് കൊണ്ടാണ്. അതേ സമയം ഫിനാലെയിൽ വിജയ സാധ്യതയുള്ള മത്സരാർഥികളിൽ ഒരാൾ റിതുവാണ്. പുറത്ത് വലിയ ആരാധക പിൻബലം നടിയ്ക്ക് ലഭിച്ചിരുന്നു.

Advertisement