മാച്ചിങ് വസ്ത്രങ്ങളിട്ട് ചടങ്ങുകളിൽ ദിലീപും കാവ്യയും, മഹാലക്ഷ്മി എവിടെ അതിനെ കൂട്ടാറില്ലേ എന്ന് പരിഭവം പറഞ്ഞ് ആരാധകർ

70

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് സംവിധാന സഹായിയായി എത്തി പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞ് മലയാള സിനിമയിലെ ജനപ്രിയ സൂപ്പർതാരമായി മാറിയ നടനാണ് ദിലീപ്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങളൂടെ മലയാളി മനസ്സിൽ കുടിയേറുകയായിരുന്നു ദീലാപ്.

അതേ സമയം ബാലതാരമായി എത്തി മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കാവ്യ മാധവൻ. ഇപ്പോൾ നടൻ ദിലീപിന്റെ ഭാര്യയാണ് കാവ്യാ മാധവൻ. മലയാള ത്തിലെ മാതൃകാ താരദമ്പതികളുമാണ് ഇരുവരിം. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും ഒക്കെ വിട്ടു നിൽക്കുകയാണ് കാവ്യാ മാധവൻ.

Advertisements

അതേ സമയം ഭർത്താവ് ദീലീപിന് ഒപ്പമുള്ള കാവ്യയുടെ ചിത്രം ഇടയ്ക്ക് സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ വളരെ അപൂർവ്വമായി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്ന നടിയുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുമുണ്ട്. ഈ ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ നിന്നും ലഭിക്കുന്നതും.

അടുത്തിടെ ഇരുവരും നീലേശ്വരത്ത് ക്ഷേത്ര ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഇരുവരുടെയും മകൾ മകൾ മഹാലക്ഷ്മിയും ഒത്തുള്ള ചിത്രങ്ങൾക്കും നിറഞ്ഞ സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. പല ചടങ്ങുകൾക്കും കാവ്യയും ദിലീപും ചേർന്നാണ് എത്തുന്നത്. ഇവരുടെ വസ്ത്രങ്ങളെ കുറിച്ചും ചർച്ചകൾ സജീവമാണ്. മാച്ചിങ് വസ്ത്രങ്ങളാണ് ഇവർ ധരിക്കാറുള്ളത്.

ഇരുവർക്കും ഒപ്പം പലപ്പോഴും മഹാലക്ഷ്മിയെ കാണാറില്ല. അതിന്റെ പരിഭവം ആരാധകർ പങ്ക് വെയ്ക്കാറുമുണ്ട്. കാവ്യാ മാധവന്റെ പേരിലുള്ള ഫാൻസ് പേജുകളിലൂടെയാണ് അടുത്തിടെ ചിത്രങ്ങൾ വൈറൽ ആയത്. മഹാലക്ഷ്മി എവിടെപ്പോയി അതിനെ ഒന്നും കൂട്ടാറില്ലേ എന്നാണ് ചിത്രത്തിന് നൽകിയ കമന്റുകൾ.

അതേ സമയം അടുത്തിടെയാണ് ദിലീപിന്റെയും ആദ്യ ഭാര്യ മഞ്ജു ാര്യരുടെയും മകൾ മീനാക്ഷിയും സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്. നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും പങ്കുവെച്ച് മീനാക്ഷി രംഗത്ത് എത്തിയിരുന്നു. നടി നമിതയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും നടൻ നാദിർഷായുടെ മക്കൾക്ക് ഒപ്പമുള്ള സ്വാകാര്യ നിമിഷങ്ങളും ആണ് മീനാക്ഷി പങ്കിട്ടവയിൽ ഏറെ വൈറലായി മാറിയത്.

Advertisement