അച്ഛൻ കഴിഞ്ഞാൽ പിന്നെ പേടിയുള്ള ഒരേയൊരാൾ പിഷാരടി, എന്നെ ഉപദേശിക്കാൻ അവകാശം ഉള്ളതും അവനുമാത്രം: ധർമ്മജൻ ബോൾഗാട്ടി

296

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിൽ കോമഡി വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ താരമാണ് ധർമ്മജൻ ബോൾഗാട്ടി. നിരവധി സിനിമകളിൽ ചെറുതും വലുതുമായ ഹാസ്യ വേഷങ്ങൾ ചെയ്ത പോരുന്ന ധർമ്മജന് കൊച്ചിയിൽ മീൻ ബിസിനസ്സും നടത്തുന്നുണ്ട്.

അതേ സമയം അടുത്തിടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ധർമ്മജൻ ബോൾഗാട്ടി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിലെ കോൺഗ്രസിന്റെ സാഥാനാർത്ഥിയായി മൽസരിച്ച് വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. മിനിസ്‌ക്രീൻ പരിപാടികളിലെ കോമഡി സ്‌ക്റ്റുകളിലൂടെയാണ് ധർമ്മജൻ ശ്രദ്ധേയൻ ആവുന്നത്.

Advertisements

മിമിക്രി ആർട്ടിസ്റ്റു നടനും സംവിധായകനുമായ രമേശ് പിഷാരടിക്കൊപ്പം ചോർന്നായിരുന്നു ധർമ്മജൻ സ്റ്റേജ് ഷോകൾ ചെയ്തിരുന്നത്. ഇപ്പോഴിതാ രമേഷ് പിഷാരടിയോടുള്ള സൗഹൃദത്തെയും ബഹുമാനത്തെയും കുറിച്ച് തുറന്നു പറയുകയാണ് ധർമജൻ ബോൾഗാട്ടി. പിഷാരടി കോൺഗ്രസിൽ ചേർന്നത് തന്നെ ഞെട്ടിച്ചിരുന്നു എന്നാണ് ധർമ്മജൻ പറയുന്നത്.

Also Read
പ്രിയപ്പെട്ട അഞ്ജു നീ നല്ലൊരു സുഹൃത്തും ക്രിയാത്മക വീക്ഷണമുള്ള വ്യക്തിയും ആണ്: അഞ്ജു കുര്യനോട് ഉണ്ണി മുകുന്ദൻ

മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിൽ ആയിരുന്നു ധർമ്മന്റെ വെളിപ്പെടുത്തൽ. എടാ ഉമ്മൻ ചാണ്ടി സാറിന് 15000 വോട്ട് കുറഞ്ഞു, നിനക്ക് പിന്നെ എന്താ പേടിക്കാൻ ഉള്ളത് എന്നാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പിഷാരടി തന്നോട് പറഞ്ഞതെന്ന് ധർമ്മജൻ പറയുന്നു.

രമേഷ് പിഷാരടിയുടെ ദേഷ്യത്തെ കുറിച്ചും താരം പറയുന്നുണ്ട്. പിഷാരടിക്ക് പെട്ടെന്ന് ദേഷ്യം വരും.സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് താൻ അത് അവനോടു പറയാറുണ്ട്. ഉപദേശം ഒന്നും അവനു വേണ്ട. എന്നാൽ അവൻ തന്നെ ഉപദേശിക്കാറുണ്ട്. സത്യം പറഞ്ഞാൽ തന്റെ അച്ഛൻ കഴിഞ്ഞാൽ തനിക്ക് പേടിയുള്ള ഒരാളും തന്നെ ഉപദേശിക്കാൻ അവകാശം ഉള്ളതും അവനാണ്.

Also Read
അതായിരുന്നു താൻ ജീവിതത്തിൽ ഏറ്റവും കൂടതൽ സന്തോഷിച്ച നിമിഷം: വെളിപ്പെടുത്തലുമായി കസ്തൂരിമാൻ താരം റബേക്ക സന്തോഷ്

അത്രയ്ക്ക് അവനോട് ഇഷ്ടവും സ്നേഹവും ബഹുമാനവുമാണെന്ന് ധർമജൻ പറയുന്നു. ഫ്ളൈറ്റിൽ പോകുമ്പോൾ വെജ് ഭക്ഷണം കിട്ടാതെ പിഷാരടി പട്ടിണി കിടക്കുന്നതിനെ കുറിച്ചും ധർമജൻ വ്യക്തമാക്കി. പിഷാരടി വെജ് ഫുഡ് ഓർഡർ ചെയ്യാത്തതിനാൽ ഭക്ഷണം കിട്ടില്ല.

പിഷാരടി പട്ടിണി കിടക്കുകയും താൻ മാത്ര ഭക്ഷണം കഴിക്കുകയും ചെയ്യും. ചിക്കൻ കഴിച്ചാൽ എന്താ പ്രശ്നം, ഇത് കഴിച്ചാൽ ചത്തൊന്നും പോകില്ലല്ലോ എന്ന് താൻ പറയാറുണ്ടെന്നും ധർമ്മജൻ ബോൾഗാട്ടി വ്യക്തമാക്കുന്നു.

Advertisement