പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി, നിമ്മിക്ക് ചികിൽസക്കുള്ള സഹായത്തിന് പിന്നാലെ കിടിലൻ സർപ്രൈസും നൽകി താരം

86

നടനായും, രാജ്യസഭാ എംപിയായും, അവതാരകനായും തിളങ്ങി നിൽക്കുകയാണ് മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറായ സുരേഷ് ഗോപി. ആക്ഷൻ റോളുകൾക്ക് ഒപ്പം പോലീസ് വേഷങ്ങൾ ചെയ്തുമാണ് സുരേഷ്‌ഗോപി പ്രേക്ഷകരെ ആരാധകരാക്കി മാറ്റിയത്.

അതിനിടെ ജയരാജിന്റെ കളിയാട്ടം എന്ന സിനിമയിലൂടെ ദേശീയ അവാർഡും സുരേഷ്‌ഗോപി സ്വന്തമാക്കിയിരുന്നു. അഭിനയ ജീവിതത്തിൽ നിന്നും ഇടക്ക് വിട്ടുനിന്നങ്കിലും ഇപ്പോൾ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി വൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

Advertisements

അതേ സമയംസിനിമയിൽ മാത്രമല്ല ജീവിതത്തിലും സൂപ്പർ സ്റ്റാറാണ് സുരേഷ് ഗോപി, കോടീശ്വരൻ പരിപാടിയിൽ കൂടി പലർക്കും സഹായം നൽകി ജനങളുടെ കൈയടിയും ഇദ്ദേഹം നേടിയെടുത്തിട്ടുണ്ട്. ഇപ്പോൾ തൃക്കരിപ്പൂർ സ്വദേശിയായ നിമ്മി എന്ന യുവതി അമ്മയുടെ കണ്ണിന് ശസ്ത്രക്രീയക്കുള്ള മരുന്ന് കണ്ടെത്താനുള്ള ആവിശ്യമായിയാണ് കോടീശ്വരൻ പരിപാടിയിൽ എത്തുന്നത്.

എന്നാൽ കോടീശ്വരൻ പരിപാടിയിൽ നിന്നും നിരാശയോടെ മടങ്ങിയ നിമ്മിക്ക് സുരേഷ് ഗോപി സഹായ ഹസ്തവുമായി എത്തുകയായിരുന്നു. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ നടന്ന ശാത്രക്രീയയിൽ നേരിട്ട് എത്തി അമ്മക്ക് സർപ്രൈസ് കൊടുക്കാനും സുരേഷ് ഗോപി മറന്നില്ല. ക്ലബ് ഫൂട് എന്ന രോഗാവസ്ഥയാണ് അമ്മയ്ക്ക് ഉണ്ടായിരുന്നത്.

അമ്മയുടെ ഒരു ശസ്ത്രക്രീയ മുടങ്ങി കിടക്കുകയാന്നെനും അത് കൂടെ നടന്നാൽ അമ്മയുടെ അസുഖം ഭേദമാകുമെന്നും നിമ്മി അന്ന് ഷോയിൽ പറഞ്ഞിരുന്നു. 10 ലക്ഷം രൂപയുടെ കടം ബാക്കിയുണ്ടെന്നും അതിനാൽ ശാത്രക്രീയ ചെയ്യാൻ ഇപ്പോൾ പണമില്ലാന്നും ഷോയിൽ പറഞ്ഞിരുന്നു. 80000 രൂപയുടെ ചോദ്യത്തിന് ഉത്തരം നൽകിയ നിമ്മിക്ക് 10000 രൂപയുമായിയാണ് ഷോയിൽ നിന്നും പോകേണ്ടി വന്നത്.

ഷോയിൽ നിന്നും പുറത്തായി എങ്കിലും വേദിയിൽ വെച്ച് ഓപ്പറേഷൻ ശരിയാക്കാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വിളിച്ചു സുരേഷ് ഗോപി തന്നെയാണ് കാര്യങ്ങൾ ഏർപ്പാടാക്കിയത്. പിറന്നാളും ശസ്ത്രക്രീയയും ഒരു ദിവസം വന്നപ്പോൾ പൂക്കൾ കൊടുത്താണ് സ്‌പ്രൈസ് നൽകിയത്.

Advertisement