സീ കേരള ചാനലിലെ ചെമ്പരത്തി എന്ന സീരിയലിലൂടെ മലയാള പ്രേക്ഷക ശ്രദ്ധ നേടിയ നടി അമലാ ഗിരീശൻ തിരുവനന്തപുരത്തുകാരായ ഗിരീശ്കുമാറിന്റെയും സലിജയുടേയും മകളാണ് അമല ഗിരീശൻ. സീരിയലിലെന്ന പോലെ അത്ര മോഡേണൊന്നമല്ലാത്ത സാധാരണക്കാരിയാണ് അമല.
കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് അമലയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത്. അച്ഛൻ കൃഷിക്കാരനാണ്, അമ്മ വീട്ടമ്മയും. ചേച്ചി അഖില വിവാഹിതയാണ്. നാടൻ പെൺകുട്ടി തന്നെയാണ് ജീവിതത്തിലും അമല.
അഞ്ചുവർഷമായി അഭിനയ രംഗത്ത് സജീവമാണ് അമല. അഭിനയിച്ച് തുടങ്ങി മാസങ്ങൾക്കുള്ളിൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടാൻ അമലയ്ക്ക് കഴിഞ്ഞിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താരം വിവാഹിതയായത്. ലോക്ഡൗണിലായിരുന്നു താരത്തിന്റെ വിവാഹം.
സീരിയൽ രംഗത്ത് നിന്ന് തന്നെയുള്ള ക്യാമറമാൻ പ്രഭു ആയിരുന്നു വരൻ. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. മലയാളത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും തമിഴ്‌നാട് സ്വദേശിയാണ് പ്രഭു.
പ്രഭുവിന്റെ അമ്മ മലയാളിയാണ്. അദ്ദേഹത്തിന് മലയാളം നന്നായി അറിയാം.
ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ആയിരുന്നു ഞങ്ങളുടെ വിവാഹം. അമലയുടെ കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് കുടുംബസമേതം വർഷങ്ങളായി താമസിക്കുന്നത്. ഇപ്പോഴിതാ അമലയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് പ്രഭു.
ഇത് എന്റെ കുഞ്ഞാണ്, എന്റെ മാത്രമാണ്. മറ്റാർക്കും കൊടുക്കില്ല എന്ന് തമിഴിലുള്ള ക്യാപ്ഷനാണ് ചിത്രത്തിന് പ്രഭു കൊടുത്തിരിക്കുന്നത്. കുസൃതി കാണിച്ച് നിൽക്കുന്ന നടിയുടെ ഒരു ഫോട്ടോയായിരുന്നു പ്രിയതമൻ പങ്കുവെച്ചതും.
ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകൾ നിറയുകയാണ്. കൊടുക്കേണ്ടെന്നായിരുന്നു അമലയുടെ കമന്റ്. പ്രഭുവിന്റെ ഭാര്യയായ അമലയെ ഞങ്ങൾക്ക് വേണ്ട. പക്ഷേ കല്യാണിയെ ഞങ്ങൾക്ക് വേണമെന്നായിരുന്നു ആരാധകർ പറയുന്നത്.
അച്ഛൻ ഗിരീശകുമാറും അമ്മ സലിജയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. സ്പർശമായിരുന്നു അമലയുടെ ആദ്യ സീരിയൽ. വിദ്യാഭ്യാസത്തിൽ ബി. ടെക് കഴിഞ്ഞ അമല അഭിനയത്തെപ്പോലെതന്നെ നൃത്തത്തെയും കളരിയെയും സ്നേഹിക്കുന്ന അമല വളരെ യാദൃച്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്.
അഞ്ച് വർഷങ്ങൾക്ക് മുൻപ് സ്റ്റാർ വാർ യൂത്ത് കാർണിവെൽ എന്ന പ്രോഗ്രാമിലൂടെയാണ് അമല അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് 2017ൽ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.