നടി ഷംന കാസിമിന് കല്യാണം, നിശ്ചയം കഴിഞ്ഞു, വരൻ ആരാണെന്ന് അറിയാമോ

326

മലയാളത്തിലെ ഒരു മിനിസ്‌ക്രീൻ റിയാലിഷോയിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. അഭിനയത്തിലൂടെയും നൃത്തിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയ നടികൂടിയാണ് ഷംനകാസിം.

മികച്ച ഒരു നർത്തകി കൂടിയായ ഷംന കാസ്സിം 2004ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോൾ മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം.

Advertisements

പൂർണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യൻ സിനിമ ലോകത്ത് അറിയപ്പെടുന്നത്. എം പത്മകുമാർ സംവിധാനം ചെയ്ത വിസിതിരനാണ് ഷംനയുടേതായി പുറത്ത് ഇറങ്ങിയ ഏറ്റവും പുതിയ ചിത്രം. പത്മകുമാറിന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിന്റെ തമിഴ് പതിപ്പാണ് വിസിതിരൻ. ഷംനയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ സെലക്ടീവായിട്ടാണ് ഷംന സിനിമകൾ ചെയ്യുന്നത്.

Also Read
ആ നടിയോട് പക മൊത്തം കാവ്യയ്ക്കാണ്, ദിലീപിന് കാവ്യയെ ഭയമാണ്, കാവ്യയ്ക്ക് പെൺ പകയാണ്, പെൺ പക പുരുഷൻമാരുടെ പകയേക്കാൾ വലുതാണ്: തുറന്നടിച്ച് ലിബർട്ടി ബഷീർ

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിശേഷങ്ങളാണ് വൈറലായി മാറുന്നത്. താരം വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫലിയാണ് താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

ഇരുവരുടെയും വിവാഹനിശ്ചയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത്. ഇരു കുടുംബാം ഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നാണ്് വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ഷംന കാസ്സിം കുറിച്ചത്.

Also Read
അവിഹിത ബന്ധങ്ങൾ സർവ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ വിവാഹം അവരുടെ ജീവിതം അവര് ജീവിക്കട്ടെ അതല്ലേ അതിന്റെ ശരി: സിൻസി അനിലിന്റെ കുറിപ്പ് വൈറൽ

അതേ സമയം താരം ഒടുവിലായി മലയാളത്തിൽ അഭിനയിച്ച ചിത്രം മാർക്കോണി മത്തായിയാണ്. ചിത്രത്തിൽ ട്രീസ എന്ന കഥാ പാത്രമായാണ് താരം എത്തിയിരുന്നത്. റിയാലിറ്റി ഷോയിലൂടെയാണ് കണ്ണൂർ സ്വദേശിയായ ഷംന ശ്രദ്ധേയയാകുന്നത്.

Advertisement