വർഷങ്ങളായി മലയാള മടക്കമുള്ള തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് ജയഭാരതി. ശശികുമാർ സംവിധാനം ചെയ്ത് 1967 ൽ പുറത്തിറങ്ങിയ പെൺമക്കൾ എന്ന സിനിമയിലൂടെ ആയിരുന്നു മലയാള സിനിമാ അഭിനയ രംഗത്തേക്കുള്ള ജയഭാരതിയുടെ അരങ്ങേറ്റം.
പിന്നീട് അങ്ങോട്ട് ചെറുതും, വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് താരം ശ്രദ്ധിക്കപ്പെടുകയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി തുടങ്ങി 350 ലധികം ചിത്രങ്ങളിൽ താരം വേഷമിട്ടു. സിനിമയ്ക്ക് പുറമേ സീരിയലുകളിലും താരം വേഷമിട്ടുണ്ട്.
1968 ൽ പുറത്തിറങ്ങിയ തോക്കുകൾ കഥ പറയുന്നു എന്ന ചിത്രത്തിൽ നായിക വേഷത്തിലെത്തി. ജയഭാരതിയ്ക്കൊപ്പം ഷീലയും തതുല്ല്യമായ നായിക റോളിലെത്തിയ ചിത്രമായിരുന്നു ഇത്. പിന്നീട് അങ്ങോട്ട് മലയാളത്തിലെ മുൻ നിര നായിക പദവിയിലേയ്ക്കുള്ള ജയഭാരതിയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു.
പതിനഞ്ച് വർഷത്തോളം മലയാള സിനിമയിൽ നായികയായി ജയഭാരതി തിളങ്ങുകയായിരുന്നു. ഈ കാലയളവുകളിൽ പ്രേംനസീർ, മധു, സോമൻ, വിൻസെന്റ്, രജനികാന്ത്, കമൽഹസൻ, തുടങ്ങിയ സൂപ്പർ താരങ്ങളുടെ നായികയായി മലയാള സിനിമയിലും, തമിഴ് സിനിമ രംഗത്തും താരം പകരം വെക്കാനില്ലാത്ത ശോഭിക്കുകയിരുന്നു.
1972 ൽ കേരള സർക്കാറിന്റെ മികച്ച നടിയ്ക്കുള്ള അവാർഡും,1973 ൽ മാധവിക്കുട്ടിയിലെ അഭിനയത്തിന് പിറ്റേ വർഷം തന്നെ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരവും ജയഭാരതിയെ തേടിയെത്തി. 1991 ൽ കെ എസ് സേതു മാധവൻ സംവിധാനം ചെയ്ത മറുപ്പക്കം എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തി.
ഈ സിനിമയിലെ ജാനകിയെന്ന കഥാപാത്രമാണ് താരത്തിന് അവാർഡ് നേടി കൊടുത്തത്. അതേസമയം 1978 ൽ പുറത്തിറങ്ങിയ ര തി നിർവേദം സിനിമ ജയഭാരതിയുടെ കരിയർ തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു. മലയാള സിനിമാണ് രംഗത്ത് മാത്രമല്ല ഇന്ത്യൻ സിനിമ മേഖലയിൽ തന്നെ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട സിനിമായായിരുന്നു ര തി നിർവേദം.
അക്കാലത്തെ പ്രമുഖ നിർമ്മാതാവ് ഹരി പോത്തനെ ആയിരുന്നു താരം ആദ്യം വിവാഹം ചെയ്തത്. എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഈ ബന്ധം അധികനാൾ മുൻപോട്ട് പോവാതെ വേർപിരിയുക ആയിരുന്നു. പിന്നീട് സിനിമ നടൻ സത്താറിനെ വിവാഹം ചെയ്‌തെങ്കിലും ആ ബന്ധവും അധികനാൾ മുൻപോട്ട് പോയില്ല.
ആ ബന്ധത്തിൽ ഒരു മകൻ താരത്തിനുണ്ട്. കൃഷ് ജെ സത്താറെന്നാണ് മകന്റെ പേര്. പ്രശസ്ത നടൻ ജയന്റെ അമ്മാവന്റെ മകൾ കൂടിയാണ് ജയഭാരതി. കെ.നാരായണൻ സംവിധാനം ചെയ്ത ബീനയെന്ന ചിത്രത്തിലാണ് സത്താറും, ജയ ഭാരതിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്.
സത്താറിന്റെ രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ബീന. ജയഭാരതി നായിക വേഷമായിരുന്നു ബീനയിൽ കൈകാര്യം ചെയ്തത്. സിനിമയിൽ സത്താറിന് എല്ലാ തരത്തിലുള്ള പിന്തുണയും നൽകിയിരുന്നത് ജയഭാരതിയായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം പിന്നീട് പ്രണയത്തിലേയ്ക്ക് എത്തുകയും, ഇവർ വിവാഹം കഴിക്കുകയുമായിരുന്നു. ചിത്രം പിന്നീട് വമ്പൻ ഹിറ്റായി തീർന്നു എന്ന് മാത്രമല്ല ഇരുവരുടെയും താര ജോഡി പ്രേക്ഷകർ വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്തു.
പിന്നീട് പത്മതീർത്ഥം, അവർ ജീവിക്കുന്നു, കൊടുമുടി തുടങ്ങി നിരവധി ചിത്രങ്ങളാളിൽ ജയഭാരതി, സത്താർ കൂട്ടുകെട്ടായിരുന്നു. ഇന്നും മലയാളി പ്രേക്ഷർക്കിടയിൽ ഏറെ ആരാധകരുള്ള ഒരു നടിയാണ് ജയഭാരതി. വ്യക്തി ജീവിതം അത്ര സുഖകരമായിരുന്നില്ല താരത്തിന്റേതെങ്കിലും അഭിനയ ജീവിതത്തിൽ ഏറെ തിളങ്ങാൻ ജയഭാരതിയ്ക്ക് സാധിച്ചു.
1957 ജൂലൈ 1 ന് ശിവശങ്കരൻ പിള്ളയുടേയും, ശാരദമ്മയുടേയും മകളായി തമിഴ്നാട്ടിലെ ഈറോഡിലായിരുന്നു ജയഭാരതിയുടെ ജനനം. ലക്ഷ്മി ഭാരതിയെന്നാണ് ജയഭാരതിയുടെ യാതാർത്ഥ പേര്. അഞ്ചാമത്തെ വയസു മുതലേ നൃത്തത്തിൽ കഴിവ് തെളിയിച്ച താരം വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ രംഗത്തേയ്ക്ക് ചുവട് വെക്കുകയായിരുന്നു. ബാല താരമായാണ് സിനിമയിൽ താരം അരങ്ങേറ്റം കുറിക്കുന്നത്.