മറ്റുള്ളവർ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കാനാവില്ല, ഞാൻ ചെറിയ സ്‌കർട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്: തുറന്നടിച്ച് റിമ കല്ലിങ്കൽ

726

മലയാളത്തിന്റെ ക്ലാസ്സിക് സംവിധയകരിൽ ഒരാളായ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് റിമ കല്ലിങ്കൽ. സൗന്ദര്യ മത്സര വേദിയിൽ നിന്നുമാണ് റിമ കല്ലിങ്കൽ സിനിമയിലേക്ക് എത്തിയത്. ഋതുവിലെ വർഷ ജോൺ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ റിമയെ തേടി എത്തിയിരുന്നു. നീലത്താമര, ചിറകൊടിഞ്ഞ കിനാവുകൾ, സഖറിയായുടെ ഗർഭിണികൾ, നിദ്ര, 22 ഫീമെയിൽ കോട്ടയം, ഇന്ത്യൻ റുപ്പി, ഏഴു സുന്ദര രാത്രികൾ, റാണി പത്മിനി, വൈറസ് എന്നിങ്ങനെ അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

മിക്ക ചിത്രങ്ങളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു റിമ അവതരിപ്പിച്ചത്. പ്രശസ്ത സംവിധായകൻ ആഷിഖ് അബു ആണ് റിമയുടെ ജീവിത പങ്കാളി. വിവാഹത്തിന് ശേഷം വളരെ സെലക്ടീവായിട്ടാണ് റിമ സിനിമ ചെയ്യുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് റിമാ കല്ലിങ്കൽ.

Also Read
ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതാരെ, ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ആരോടൊപ്പം, യഥാർത്ഥ ജീവിതത്തിൽ ശിവനെ പോലെ ഒരാളെ ഭർത്താവായി ആഗ്രഹിക്കുന്നോ, സാന്ത്വനത്തിലെ അഞ്ജലി പറയുന്നത് കേട്ടോ

ഒട്ടുമിക്ക വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നതിലും ഒട്ടും മടില്ലാത്ത താരം കൂടിയാണ് റിമാ കല്ലിങ്കൽ. ഇപ്പോവിതാ മറ്റുള്ളവർ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിക്കാനാവില്ലെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് റിമാ കല്ലിങ്കൽ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

ഞാൻ എന്തു ധരിക്കണം എന്നത് എന്റെ തീരുമാനം ആണെന്നും മറ്റുള്ളവർക്കതിൽ അഭിപ്രായം പറയാൻ അവകാശം ഇല്ലെന്നും റിമ കല്ലിങ്കൽ പറയുന്നു. എന്റെ വസ്ത്ര ധാരണം പൂർണമായും കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. തണുപ്പുള്ള പ്രദേശത്ത് പോകുമ്പോൾ ചൂടു നൽകുന്ന വസ്ത്രങ്ങളിടും. വിദേശത്തുള്ള പലരും കാലാവസ്ഥ നോക്കിയിട്ടാണ് എന്തു ഡ്രസ്സ് ധരിക്കണമെന്നു തീരുമാനിക്കുന്നത്.

ഇവിടെ മാത്രം മറ്റുള്ളവർ എന്തു പറയും എന്നുനോക്കി വസ്ത്രം ധരിച്ചാൽ എങ്ങനെ ശരിയാകും? എനിക്കു ചൂട് എടുക്കുന്നുണ്ട്. ഞാൻ ചെറിയ സ്‌കർട്ട് ഇടാനാണ് ആഗ്രഹിക്കുന്നത്. നിങ്ങൾക്ക് ചുരിദാറാണോ ഇടേണ്ടത്. ഇട്ടോ, എനി ക്കൊരു പ്രശ്നവുമില്ലെന്നേ. പക്ഷേ, ഞാൻ എന്തു ധരിക്കണമെന്നത് എന്റെ തീരുമാനമാണ്.

നിങ്ങൾക്കതിൽ അഭിപ്രായം പറയാൻ അവകാശമില്ല. സൈബർ ഗുണ്ടകൾ കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ജീവി വർഗമാണ് നിഷ്‌കരുണം അവഗണിക്കുന്നു. കുറച്ചു കാലങ്ങൾക്കുള്ളിൽ സ്ത്രീകൾ അവരെ പൂർണമായും അവഗണിക്കുന്ന കാലം വരും.

Also Read
ആ ബന്ധങ്ങൾ വേണ്ട അവർ നിന്നെ നശിപ്പിക്കും എന്ന് വീട്ടുകാർ പറഞ്ഞിട്ടും അതൊന്നും താൻ അനുസരിച്ചില്ല: തുറന്നു പറഞ്ഞ് രചന നാരായണൻകുട്ടി

സൈബർ ഗു ണ്ട കളോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കയ്യിൽ ഭാവിയിലേക്ക് ഒരു ടിക്കറ്റുണ്ട്. വേണമെങ്കിൽ ടിക്കറ്റെടുത്ത് കൂടെ പോന്നോ. സ്ത്രീകളെ മനസ്സിലാക്കുന്ന, എല്ലാ കാര്യങ്ങളിലും കൂടെ നിൽക്കുന്ന ഒരുപാട് ആണുങ്ങൾ വേറെയുണ്ടെന്നും റിമ കല്ലിങ്കൽ പറയുന്നു.

Advertisement