മലയാളിയായ തെന്നിന്ത്യൻ യുവനടിയെ കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ച് ആ ക്ര മി ച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന്റെ ആരോപണം നിഷേധിച്ച് നടൻ ദിലീപ്. ദൃശ്യങ്ങൾ കൈവശമില്ലെന്നും ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം മൂന്ന് മാസം മുമ്പ് ക്രൈം ബ്രാ ഞ്ചിന് ലഭിച്ചതാണെന്നും ഫോണുകൾ പിടിച്ചെടുക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം തടയണമെന്നും തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്നും ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
അതേ സമയം നടിയെ ആ ക്ര മി ച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് രണ്ടുതവണ തുറക്കപ്പെട്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇത് സ്ഥിരീകരിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും സമർപ്പിച്ചു. 2018 ജനുവരി 9 നും ഡിസംബർ 13നുമാണ് മെമ്മറി കാർഡ് ആക്‌സസ് ചെയ്തിരിക്കുന്നത്.
കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നതിലടക്കം തുടർനടപടികളുണ്ടാകും. നടിയെ ആ ക്ര മി ച്ച തിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതേസമയം നടിയെ ആ ക്ര മി ച്ച കേസിൽ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതിജീവിത നൽകിയ ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല.
അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. കേസിൽ അട്ടിമറി ശ്രമം ആരോപിച്ച് നൽകിയ ഹർജിയിൽ മറുപടി നൽകവെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ഈ കേസിന് പിന്നിലെ കാരണങ്ങളും ദിലീപിനും കാവ്യ മാധവനുമിടയിലെ കാര്യങ്ങളും വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ നിർമ്മാതാവ് ലിബർട്ടി ബഷീർ. ആ ക്ര മി ക്ക പ്പെട്ട നടിയോട് കൂടുതൽ പക കാവ്യ മാധവന് ആയിരുന്നു. ദിലീപിന് കാവ്യയെ ഭയമായിരുന്നു എന്നും ലിബർട്ടി ബഷീർ പറയുന്നു. ആ ക്ര മി ക്ക പ്പെ ട്ട നടിയുടെ വിവാഹം മുടക്കുകയായിരുന്നു ആ ക്ര മ ണ ത്തി ന്റെ ലക്ഷ്യമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലിബർട്ടി ബഷീർ തുറന്നടിക്കുന്നു.
കാവ്യ മാധവനും ദിലീപും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആ ക്ര മി ക്കപ്പെട്ട നടി പറഞ്ഞിട്ടല്ല മഞ്ജുവാര്യർ ആദ്യമായി അറിയുന്നത്. നേരത്തെ മഞ്ജുവിന് കാര്യങ്ങൾ അറിയാമായിരുന്നു. മീശമാധവൻ സിനിമയുടെ 125ാം ദിവസത്തിന്റെ ആഘോഷം കൊച്ചിയിലെ ഹോട്ടലിൽ നടന്നപ്പോൾ ഒരു സംഭവമുണ്ടായി. കുഞ്ഞു മീനാക്ഷിയെ മടിയിൽ വച്ച് അന്ന് രാത്രി മഞ്ജുവാര്യർ കരഞ്ഞിരിക്കുന്നത് കണ്ടുവെന്നും ദിലീപും കാവ്യയും മറ്റൊരിടത്ത് വച്ച് സംസാരിക്കുക ആയിരുന്നുവെന്നും താൻ അവരോട് ദേഷ്യപ്പെട്ടുവെന്നും ലിബർട്ടി ബഷീർ പറയുന്നു.
നടി ആ ക്ര മി ക്ക പ്പെ ട്ട സംഭവത്തെ കുറിച്ച് കാവ്യയ്ക്ക് അറിയാം. ആ ക്ര മി ക്ക പ്പെട്ട നടി പറഞ്ഞിട്ടാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടായത് എന്നാണ് കാവ്യയുടെ ധാരണ. അതുകൊണ്ടുതന്നെ പക മൊത്തം കാവ്യയ്ക്കാണ്. കാവ്യയ്ക്ക് പെ ൺ പ ക യാ ണ്. പെ ൺ പ ക പുരുഷൻമാരുടെ പകയേക്കാൾ കൂടുതലാണ്. ദിലീപിന് കാവ്യയെ ഭയമാണ് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ചില കാര്യങ്ങൾ കണ്ടപ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത്.
ആ ക്ര മി ക്ക പ്പെ ട്ട നടിയുടെ വിവാഹം മുടക്കാൻ വേണ്ടിയാണ് ചെയ്തത്. സുനിയും നടിയും തമ്മിൽ ബന്ധമുണ്ട് എന്ന് വരുത്താ നായിരുന്നു ശ്രമം. കാവ്യയ്ക്കും ദിലീപിനും ഈ പദ്ധതിയുണ്ടായിരുന്നു. പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യങ്ങൾ സുനി ചെയ്തു. പിന്നീട് എല്ലാം കൈവിട്ടുപോയി. സുനിക്ക് സിനിമാ മേഖലയിലുള്ളവരെ എല്ലാവരെയും അറിയാം. എന്നും ലിബർട്ടി ബഷീർ പറയുന്നു.
തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ 2017 ഫെബ്രുവരി 17ന് രാത്രിയാണ് നടി ആ ക്ര മി ക്ക പ്പെ ട്ട ത്. ദിവസങ്ങൾക്കകം പൾസർ സുനിയെയും കൂട്ടാളിയെയും പോലീസ് അ റ സ്റ്റ് ചെയ്തു. മാസങ്ങൾക്ക് ശേഷമാണ് ദിലീപിന് സംഭവത്തിൽ പങ്കുണ്ട് എന്ന ആരോപണം ഉയർന്നതും അ റ സ്റ്റ് ചെയ്തതും.
കാവ്യയ്ക്കും ബന്ധമുണ്ട് എന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും അവർ ഇതുവരെ പ്രതി ചേർക്കപ്പെട്ടിട്ടില്ല. കേസിൽ തുടക്കം മുതൽ ഒരു മാഡത്തെ കുറിച്ച് പറഞ്ഞു കേട്ടിരുന്നു എങ്കിലും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം മുന്നോട്ട് പോയില്ല.
സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് കേസിൽ തുടരന്വേഷണം വന്നപ്പോഴും മാഡത്തെ കുറിച്ച് ചർച്ചയായിരുന്നു. കാവ്യയാണ് മാഡം എന്ന രീതിയിൽ വാർത്തകളും പ്രചരിച്ചിരുന്നു. കാവ്യ ഇപ്പോഴും കേസിൽ സാക്ഷി മാത്രമാണ്.