മലയാള സിനിമയുടെ യുവ സൂപ്പർതാരമാണ് ആരാധകർ സ്‌നേഹത്തോടെ കുഞ്ഞിക്ക എന്നു വിളിക്കുന്ന ദുൽഖർ സൽമാൻ. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനായ ദുൽഖർ ഒരു പുതുമുഖ സംവിധായകന്റെ സിനിമയിൽ കൂടിയായിരുന്നു അഭിനയ രംഗത്തേക്ക് എത്തിയത്.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ ആയിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം ചിത്രം. ആദ്യം ചിത്രം തന്നെ മികച്ച വിജയം നേടിയതിന് പിന്നാലെ ദുൽഖറിന് നിരവധി അവസരങ്ങൾ ആണ് ലഭിച്ചത്.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ബോളിവുഡിലും താരത്തിന് കൈനിറയെ അവസരങ്ങൾ ലഭിച്ചു. അതേ സമയം സിനിമയിലെത്തി ഇത്രയും കാലത്തിനകം നിരവധി നായിക നടിമാർക്കൊപ്പം അഭിനയിച്ചു കഴിഞ്ഞ ദുൽഖർ സൽമാൻ തനിക്കൊപ്പം അഭിനയിച്ചതിൽ ഏറ്റവും മികച്ച റൊമാന്റിക് നായിക ആരെന്നു തുറന്നു പറയുകയാണ് ഇപ്പോൾ.
സെക്കൻഡ് ഷോ മുതൽ ഇതുവരെ എത്തി നിൽക്കുന്ന ദുൽഖർ സൽമാന്റെ സിനിമാ ജീവിതത്തിൽ നിരവധി നായിക നടിമാർ വന്നു പോയിരുന്നു. എന്നാൽ ഒപ്പം അഭിനയിച്ചതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നായിക ആരെന്നു മടിയില്ലാതെ തുറന്നു പറയുകയാണ് താരം.
2013ൽ പുറത്തിറങ്ങിയ സമീർ താഹിർ സംവിധാനം ചെയ്ത ചിത്രമായിരുന്നു നീലാകാശം പച്ചകടൽ ചുവന്ന ഭൂമി. ഈ സിനിമയിൽ തനിക്കൊപ്പം അഭിനയിച്ച സുർജ ബാല ഹിജാം ആണ് തനിക്കൊപ്പം അഭിനയിച്ചതിൽ ഏറ്റവും മികച്ച റൊമാന്റിക് നായിക എന്നാണ് ഒരു എഫ്എം ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ദുൽഖർ വെളിപ്പെടുത്തിയത്.
ദുൽഖർ സൽമാനിലെ അഭിനേതാവിന് വലിയ ഇമേജ് നൽകിയ നീലാകാശം പച്ചകടൽ ചുവന്ന ഭൂമി തികച്ചും വേറിട്ട ഒരു സബ്ജക്റ്റ് ആയിരുന്നു കൈകാര്യം ചെയ്തത്. ഇന്ത്യൻ നഗരത്തിലെ മികച്ച ഭൂപ്രദേശങ്ങളെ കൂടി അടയാളപ്പെടുത്തിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റിലും ഇടം പിടിച്ചിരുന്നു.
ദുൽഖറിന് പുറമേ സണ്ണി വെയ്ൻ. ഷൈൻ നിഗം, ജോയ് മാത്യൂ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതേ സമയം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട്, ശ്രീനാഥ് രാജേന്ദ്രന്റെ കുറുപ്പ്, ബൃന്ദ മാസ്റ്റർ ഒരുക്കിയ തമിഴ് ചിത്രം സിനാമിക എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ സിനിമകൾ.