രണ്ടാം ഭാര്യ മഷൂറയെ സാക്ഷിയാക്കി ഒന്നാം ഭാര്യ സുഹാനയെ വീണ്ടും താലികെട്ടി ബഷീർബഷി, നിങ്ങൾ മഹാഭാഗ്യവാൻ ആണെന്ന് ആരാധകർ

366

അറിയപ്പെടുന്ന മോഡലായ ബഷീർ ബഷി ബിഗ്‌ബോസിൽ മൽസരാർത്ഥി ആയി എത്തയതോടെയാണ് മലയാളികൾക്ക് സുപരിചിതനായി മാറിയത്. മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്‌ബോസിന്റെ മലയാളം പതിപ്പ് ഒന്നാം ഭാഗത്തിൽ എത്തിയതോടെയാണ് ബഷീർ ബഷിയെ ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ബിഗ് ബോസിലൂടെ ഏറെ ആരാധകരേയും ബഷീർ ബഷി നേടിയെടുത്തിരുന്നു. അതേ സമയം രണ്ട് വിവാഹം ചെയ്തതും രണ്ട് ഭാര്യമാരുള്ളതും പറഞ്ഞ് ചില വിമർശനങ്ങളും ബഷീർ ബഷിക്ക് നേരെ ഉയർന്നിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്തെത്തിയ ശേഷവും കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയകളിൽ ബഷീർ ബഷി നിറഞ്ഞ് നിന്നിരുന്നു.

Advertisements

തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീർ ബഷി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്.

സുഹാനയാണ് ബഷീറിന്റെ ആദ്യ ഭാര്യ ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ബഷീറിന് മികച്ച പിന്തുണയാണ് സുഹാന നൽകുന്നത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും വീഡിയോ കളിലൂടെയും സുഹാന സജീവമാണ്. ഒരു യുട്യൂബ് ബ്ലോഗർകൂടിയാണ് സുഹാന.

സുഹാനയുടെ പോസ്റ്റുകൾ അതി വേഗം വൈറൽ ആകാറുണ്ട്. മഷൂറയാണ് രണ്ടാം ഭാര്യ. മഷൂറയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ഇവരുടെ ഒരു പുതിയ വീഡിയോ ആണ് വൈറലാവുന്നത്. സുഹാനയെ മഷൂറ മണവാട്ടി ആക്കിയതും വിവാഹച്ചടങ്ങിനെന്ന പോലെ ബഷീർ സുഹാനയെ വീണ്ടും താലിചാർത്തിയതും ഒക്കെയാണ് വീഡിയോയുടെ ഉള്ളടക്കം.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് പ്രതികരണവുമായെത്തുന്നത്. ക്യൂട്ട് ഫാമിലി, എന്നും എക്കാലവും ഇങ്ങനെ തന്നെ ഉണ്ടാകട്ടെ സ്‌നേഹം. എന്ത് പറയണമെന്നറിയില്ല, നിങ്ങൾ ഒരു അത്ഭുതം തന്നെയാണ് മനുഷ്യ, ബഷീർ ഇക്കയ്ക്ക് നല്ല ഒത്തൊരുമ ഉള്ള ഭാര്യമാരെ ആണ് കിട്ടിയത് അത് വലിയ ഭാഗ്യമാണെന്നാണ് ചിലർ പറയുന്നത്.

കണ്ണ് നിറഞ്ഞുപോയി കണ്ടപ്പോ മാഷാ അള്ളാഹ് ഈ ലോക്ക് ഡൗൺ സമയത്ത് ഒരു കല്യാണം കാണാൻ പറ്റീയതിൽ സന്തോഷം. എല്ലാവരെയും ഒത്തിരി ഇഷ്ടാണ് ഇങ്ങനെ കമന്റുകൾ വീഡിയോയ്ക്ക് കിട്ടുന്നുണ്ട്. അതേ സമയം രണ്ട് ഭാര്യമാർ ഉള്ളതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റ് വാങ്ങിയിട്ടുള്ള താരമാണ് ബഷീർ. എന്നാൽ ഇരുവരെയും ഒരുപോലെ സ്നേഹിച്ച് കൊണ്ട് നടക്കുന്നതും ശ്രദ്ധേയമാണ്. വീട്ടിലെ ആഘോഷങ്ങളും ഷോപ്പിങ്ങിന് പോകുന്നതും യാത്രകളുമെല്ലാം ഒരുമിച്ചാണ്.

ആദ്യ ഭാര്യയായ സുഹാനയിൽ രണ്ട് മക്കൾ കൂടി ബഷീറിനുണ്ട്. പതിനായിരക്കണക്കിന് ഫോളോവേഴ്സാണ് മൂന്ന് പേർക്കും യൂട്യൂബ് ചാനലുകളിലൂടെ ഉള്ളത്. അതുകൊണ്ട് തന്നെ രസകരമായ വീഡിയോസായിരിക്കും ഇവർ പങ്കുവെക്കാറുള്ളതും. വിവാഹവേഷത്തിൽ ഒരുങ്ങിയത് മാത്രമല്ല ബഷീർ, സുഹാനയുടെ കഴുത്തിൽ വീണ്ടും മഹർ മാല അണിയിക്കുന്നതും ശേഷം കൈ പിടിച്ച് കൂട്ടികൊണ്ട് പോകുന്നതുമൊക്കെ വീഡിയോയിലുണ്ട്.

വിവാഹ വാർഷിക ദിവസം ഇതുപോലൊന്ന് ചെയ്തിരുന്നേൽ മനോഹരമാവുമെന്ന് ആയിരുന്നു ബഷീറിന്റെ അഭിപ്രായം. മാത്രമല്ല നേരത്തെ പറഞ്ഞിരുന്നെങ്കിൽ താനും മണവാളാൻ ലുക്കിൽ എത്തുമായിരുന്നു എന്നത് കൂടി താരം അഭിപ്രായപ്പെട്ടു. തന്റെ അടുത്ത വീഡിയോയുടെ ലക്ഷ്യം അതാണെന്നാണ് മഷൂറ പറയുന്നത്.

Advertisement