മലയാളം സിനിമാ സീരിയൽ രംഗത്ത് നിരഞ്ഞു നിൽക്കുന്ന നടിയാണ് ശാലു കുര്യൻ. മിനിസ്‌ക്രീൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരം ചില സിനിമകളിൽ വേഷമിട്ടെങ്കലും താരത്തെ ആരാധകരുടെ പ്രിയ താരമാക്കിയത് സീരിയലുകളാമ്.
സീരിയലുകളിൽ വില്ലത്തി വേഷങ്ങൾ അവതരിപ്പിച്ചാണ് താരം കൂടുതലും ശ്രദ്ധ നേടിയത്. ചന്ദനമഴ എന്ന സീരിയലിലൂടെ വില്ലത്തിയായി പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് ശാലു കുര്യൻ. ഒരു വില്ലത്തിയെ ജനങ്ങൾ ഇത്രത്തോളം സ്നേഹിക്കുന്നതും ശാലുവിന്റെ വർഷ എന്ന കഥാപാത്രം വന്നതോടെയാണ്.
ശാലു കുര്യൻ ഇപ്പോൽ ഭർത്താവ് മെൽവിനൊപ്പം മുംബൈയിൽ സ്ഥിരതാമസക്കാരാണ്. പത്തനംതിട്ടയിലെ റാന്നിയാണ് സ്വദേശം. മൂന്ന് വർഷമായി ഒരു പ്രമുഖ ഹോട്ടലിൽ പിആർ മാനേജരാണ് മെൽവിൻ. നിരവധി സീരിയലുകളിലും സിനിമകളിലും ശാലു അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ശാലു ആൺ കുഞ്ഞിന് ജന്മം നൽകിയത്. അലിസ്റ്റർ എന്നാണ് കുട്ടിയുടെ പേര്.
പല സീരിയലുകളിലും വില്ലത്തി ആയി തിളങ്ങിയ ശാലു തട്ടീം മുട്ടീം പരമ്പരയിൽ വേറിട്ട അഭിനയമാണ് വിധു എന്ന കഥാപാത്രത്തിലൂടെ നടി കാഴ്ചവെക്കുന്നത്. അടുത്തിടെയായി പരമ്പരകളിൽ നിന്നും വിട്ടുനിൽക്കുന്ന ശാലുവിന്റെ പുതിയ സന്തോഷം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. മകൻ പിറന്ന വിശേഷം ശാലു ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ തന്റെ പേരിൽ ഇൻസ്റ്റഗ്രമിൽ വ്യാജ അക്കൗണ്ട് നിർമിക്കുകയും അതിലൂടെ മറ്റുള്ളവരുമായി വളരെ മോശമായ രീതിയിൽ ചാറ്റുകൾ നടക്കുന്നുവെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശാലു. ഇൻസ്റ്റഗ്രം പേജിൽ ലൈവിലെത്തിയാണ് താരം വിഷയം ചൂണ്ടിക്കാട്ടിത്.
തന്റെ ചിത്രങ്ങൾ അടക്കം ഈ അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ടെന്നും മോശം ചാറ്റ് ശ്രദ്ധയിൽപ്പെട്ടവർ സ്‌ക്രീൻഷോട്ടുകൾ എടുത്ത് തനിക്ക് അയച്ചുതന്നുവെന്നും ശാലു പറയുന്നു. തന്റെ പേരിൽ ഇൻസ്റ്റാഗ്രമിൽ വ്യാജ അക്കൗണ്ട് തുടങ്ങി അതിലൂടെ മറ്റുള്ളവരുമായി വളരെ മോശമായ രീതിയിൽ ചാറ്റുകൾ നടത്തുന്നുവെന്നാണ് ശാലു കുര്യന്റെ പരാതി.
ഇൻസ്റ്റാഗ്രാം പേജിൽ ലൈവിൽ എത്തിയാണ് താരം ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. തന്റെ ചിത്രങ്ങളടക്കം ഈ അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുണ്ട് എന്നും മോശമായ ഭാഷയിലുള്ള ചാറ്റ് ശ്രദ്ധയിൽപ്പെട്ടവർ സ്‌ക്രീൻഷോട്ടുകൾ എടുത്ത് തനിക്ക് അയച്ചു തന്നുവെന്നും ശാലു കുര്യൻ പറയുന്നു.
ജിൻസി എന്ന പേരിലുള്ള ഐഡിയിൽ നിന്നാണ് ഇത്തരം അശ്ലീല ചാറ്റുകൾ നടക്കുന്നതെന്നും ഇക്കാര്യം സൂചിപ്പിച്ച് സൈബർ സെല്ലിനും പോലീസിനും പരാതി നൽകിയിട്ടുണ്ടെന്നും ഷാലു വ്യക്തമാക്കി. ഇൻസ്റ്റാഗ്രാം ലൈവിലെത്തിയാണ് ഷാലു കുര്യൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇക്കാര്യം സൂചിപ്പിച്ച് സൈബർ സെല്ലിനും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്നും ഷാലു ലൈവിലെത്തി പറയുന്നു. സോഷ്യൽ മീഡിയയിൽ തനിക്ക് ഇൻസ്റ്റഗ്രാം ഫെയ്സ്ബുക്ക് പേജുകളിൽ മാത്രമേ അക്കൗണ്ട് ഉള്ളൂവെന്നും പറഞ്ഞു.