മോഹൻലാൽ കൂടി സുരേഷ് ഗോപിക്ക് ഒപ്പം എത്തിയിട്ടും ആ സിനിമ വൻ പരാജയമായി മാറി; കാരണം വെളിപ്പെടുത്തി സഹസംവിധായകൻ

4149

മയലാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി നായകനയി ഏറെ പ്രതീക്ഷയോടെ എത്തിയ സിനിമയായിരുന്നു ജനകൻ. ഈ സിനിമയിൽ അതി ഗംഭീരമായ ഒരു അതിഥി വേഷത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലും എത്തിയിരുന്നു.

അതേ സമയം അക്കാലത്ത് തിളങ്ങി നിന്നിരുന്ന സുരേഷ് ഗോപിക്ക് ഒപ്പം മലയാളത്തിലെ വമ്പൻ താരമായ മോഹൻലാൽ എത്തിയട്ടും ജനകൻ പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് മാത്രമല്ല കനത്ത പരാജയവുമായി മാറി. സൂപ്പർ രചയിതാവ് എസ്എൻ സ്വാമി തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് എൻആർ സഞ്ജീവ് ആയിരുന്നു.

Advertisements

Also Read
ട്രാവൻകൂർ സിസ്റ്റേഴ്‌സ്, സഹോദരിമാർക്ക് ഒപ്പം കിടുക്കാച്ചി ചിത്രങ്ങളുമായി അഹാന, കുടംബ സമേതം താരകുടുംബം

എംസി അരുൺ നായരായിരുന്നു ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചത്. എന്തുകൊണ്ടാണ് ജനകൻ പരാജയപ്പെട്ടതെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ ഈ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന വിനയൻ.

ലാൽ സാറുമൊത്ത് വളരെ കുറച്ച് ദിവസത്തെ അനുഭവം മാത്രമേയുള്ളൂവെങ്കിലും ഞാൻ മനസിലാക്കിയ ലാൽ സാർ എല്ലാവരോടും വളരെ സ്നേഹത്തോടെ മോനെ എന്നൊക്കെ വിളിച്ച് ഇടപെടുന്ന വ്യക്തിയാണ്. നമ്മളിലേക്ക് ഇറങ്ങി വരുന്ന ആളാണ്. മമ്മൂക്ക എല്ലാവരോടും കുറച്ച് അകലം പാലിക്കുമെങ്കിലും വളരെ ജെനുവിൻ ആയിട്ട് ഇടപെടുന്ന വ്യക്തിയാണ്.

ലാൽ സാർ അഭിനയിക്കുമ്പോൾ, അഭിനയിക്കുന്നത് കാണുമ്പോൾ നമുക്ക് ഭയങ്കരമെന്നൊന്നും തോന്നില്ല, പക്ഷെ അത് സ്‌ക്രീനിൽ കാണുമ്പോൾ വേറെ തലമായിരിക്കും അതിന്. ക്യമാറ കട്ട് ചെയ്താൽ വളരെ സിമ്പിളായ ലാൽ സാറായി മാറുകയും ചെയ്യും. ആ സിനിമ വിചാരിച്ചത്ര പോയില്ല. പക്ഷെ മോശമായിരുന്നില്ല.

Also Read
മകന്റെ മുഖം ആദ്യമായി വ്യക്തമായി കാണിച്ച് മിയാ ജോർജ്, സന്തോഷത്തിൽ ആരാധകർ

അന്ന് അതേ കഥയിൽ പശുപതിയാണെന്ന് തോന്നുന്നു, വേറൊരു സിനിമ ചെയ്തിരുന്നുവെന്നാണ് ഓർക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ വളരെ നല്ലൊരു സിനിമയായിരുന്നു. പക്ഷെ ആ സിനിമ വലിയൊരു വിജയമായില്ല എന്നത് സത്യമാണ്. നല്ല പ്രതീക്ഷയുള്ളൊരു ചിത്രമായിരുന്നു. അതിൽ മോഹൻലാൽ സുരേഷ് ഗോപിയും ഓപ്പോസിറ്റ് അല്ല.

കുട്ടിയെ നഷ്ടപ്പെടുന്ന, നാട്ടിൻപുറത്ത കർഷകനായൊരു അച്ഛനാണ് ചിത്രത്തിൽ സുരേഷ് ഗോപി. ഇന്ദിരാഗാന്ധി വധക്കേസുമായി ബന്ധപ്പെട്ടൊരു ലോ പോയന്റുമായി ബന്ധപ്പെടുത്തി എഴുതിയ തിരക്കഥയായിരുന്നു. കൊലപാതകത്തിൽ കൂട്ടുനിൽക്കുന്നവരും പ്രതികളാകും എന്നത്. അതിൽ വക്കീലായി ലാൽ സാർ വരുകയായിരുന്നു.

ഞങ്ങൾക്ക് പ്രതീക്ഷയുള്ളൊരു ചിത്രമായിരുന്നു അത്. ആ കഥാപാത്രം, ആളുകളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ സാധിക്കുന്ന ഒരാളാകണമായിരുന്നു. അതിന് സ്റ്റാർഡം ഉള്ളൊരാൾ വരണമെന്ന ചിന്തയിലാണ് ലാൽ സാറിലേക്ക് എത്തുന്നത്.

Also Read
നിരന്തരം വഴിപിഴച്ച സ്ത്രീയുടെ വേഷങ്ങളിൽ അഭിനയിച്ചത് ഒരു ബാധ്യതയായി മാറി: അന്ന് ചിത്ര പറഞ്ഞത്

താരങ്ങൾക്കിടയിൽ കോംപ്ലക്സുകളൊന്നുമില്ല. സമ്മർ ഇൻ ബത്ലഹേമിൽ ലാൽ സാർ അഭിനയിക്കുന്നത് ആ കഥാപാത്രം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നോക്കിയായിരുന്നല്ലോ. അതാണ് അവർ നോക്കുന്നത്. അതുപോലെയാണ് ജനകനിലും. ഞാൻ ഏറ്റവും ഒടുവിൽ ചെയ്ത സിനിമയിൽ പൃഥ്വിരാജ് വന്നിട്ടുണ്ട്. ഇത്തരം കഥാപാത്രങ്ങൾ അഭിനയിപ്പിക്കാൻ താരങ്ങളെ കൺവിൻസ് ചെയ്യിപ്പിക്കാൻ ഭയമില്ല.

പക്ഷെ അവർക്ക് എന്തെങ്കിലും ചെയ്യാനുണ്ടാകണം. എങ്കിൽ അവർ കൺവിൻസ്ഡ് ആവും. ജനകന്റെ വളരെ ഇമോഷണൽ ആയിട്ടുള്ളൊരു കഥയായിരുന്നു. അത് പാളിയിട്ടുണ്ടെങ്കിൽ അതിന്റെ കാരണമെന്ന് എനിക്ക് തോന്നിയിട്ടുള്ളത് അതിന്റെ ക്ലൈമാക്സിൽ പറയുന്ന ലോ പോയന്റ് മനസിലാകത്തത് കൊണ്ടാകം എന്നതാണ്.

അല്ലാത്തപക്ഷം അതൊരു വർക്ക് ഔട്ടായ ചിത്രമാണ്. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടൊരു കേസിന്റെ ചുരുളഴിയിക്കുന്ന ലോ പോയന്റ് കോട്ട് ചെയ്യുന്നൊരു ക്ലൈമാക്സായിരുന്നു ചിത്രത്തിലേത്. അത് ചിലർക്കെങ്കിലും മനസിലാകാതെ വന്നതാകാം ആ ചിത്രം വിചാരിച്ചത് പോലൊരു വിജയമാകാതിരുന്നത് എന്നാണ് എനിക്ക് തോന്നുന്നതെന്ന് വിനയൻ പറയുന്നു.
Also Read
ഞാൻ മടുക്കുമ്പോഴെല്ലാം എന്നെ എടുത്തുകൊണ്ട് നടക്കുന്ന നിങ്ങൾ ഭാഗ്യവാനാണ്: വിവാഹ വാർഷിക ദിനത്തിൽ ഫഹദിനോട് നസ്‌റിയ

Advertisement