അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ യുവനടൻ ആസിഫലിയുടെ നായികയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജീഷ വിജയൻ. തുടർന്ന് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനവും നേടിയെടുത്തിരുന്നു.
Also Read
എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല, ദൈവം തന്ന നല്ലൊരു സുഹൃത്താണ് മകൾ: തുറന്നു പറഞ്ഞ് ലേഖാ ശ്രീകുമാർ
അതേ സമയം ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുളള പുരസ്‌കാരം നേടിയെയുട്ട രജീഷ അടുത്തിടെ യുവസൂപ്പർ താരം ധനുഷിന്റെ നായികയായി തമിഴിൽ ഗംഭീര അരങ്ങേറ്റമാണ് നടത്തിയത്. ഇപ്പോഴിതാ തെലുങ്കിലും അരങ്ങേറ്റത്തിന് ഉള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് താരം.
മറ്റു നടന്മാർക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല അതിലുപരി നല്ല സിനിമകളും അതിൽ നിന്ന് കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വെളിപ്പെടുത്തുകയാണ് രജീഷ ഇപ്പോൾ. ഒരു ഇരുപത് വർഷമൊക്കെ കഴിയുമ്പോൾ എന്റെ കഥാപാത്രങ്ങൾ ആകണം ഓർത്തിരിക്കേണ്ടതെന്നും താരം പറയുന്നു.
ഒരു അഭിമുഖ പരിപാടിയിലാണ് തന്റെ സിനിമാ കാഴ്ചപാടുകൾ ക്ലീഷേ എന്ന രീതിയിൽ ഒതുക്കാതെ സിനിമയിലെ തന്റെ ഭാവിയെക്കുറിച്ച് രജീഷ വിജയൻ തുറന്നു പറഞ്ഞത്. എനിക്ക് ഒരു നടന്റെ കൂടെ അഭിനയിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാൻ എവിടെയും പറയാത്തത് ബോധപൂർവ്വമായി ചിന്തിക്കുന്ന ഒരു കാര്യമല്ല. ഒപ്പം അഭിനയിക്കാൻ മോഹമുള്ള നിരവധി നടന്മാർ ഉണ്ട്.
ജഗതി സാറിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ലിസ്റ്റ് വേറെയുമുണ്ട്. പക്ഷേ ഞാൻ അതിനേക്കാൾ ചിന്തിക്കുന്നത് ഇവരൊക്കെ നല്ല കഥാപാത്രങ്ങളിലൂടെ ആണല്ലോ പ്രേക്ഷക മനസ്സിൽ ജീവിക്കുന്നത്.
അത് പോലെ ഒരു ഇരുപത് വർഷമൊക്കെ കഴിയുമ്പോൾ എന്റെ കഥാപാത്രങ്ങൾ ആകണം ഓർത്തിരിക്കേണ്ടത്. എനിക്ക് മറ്റു നടന്മാർക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല അതിലുപരി നല്ല സിനിമകളും അതിൽ നിന്ന് കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നായിരുന്നു താരം പറഞ്ഞത്.