അന്നെനിക്ക് കിട്ടിയ ആ മികച്ച വേഷം മോനിഷ കൊണ്ട് പോയി, സഹിക്കാൻ പറ്റാത്ത സങ്കടമായിരുന്നു എനിക്ക്: വെളിപ്പെടുത്തലുമായി മാതു

5735

ഒരുകാലത്ത് മയാളം അടക്കമുള്ള തെന്നിനത്യൻ ഭാഷകളിൽ നിറഞ്ഞു നിന്നിരുന്ന താരമയായിരുന്നു നടി മാതു. കന്നഡ സിനിമയിലൂടെ ബാലതാരമായെത്തിയ താരം പിന്നീട് ആരാധകരുടെ പ്രിയങ്കരിയായി നായിക നടിയായി മാറുക ആയിരുന്നു.

സന്നദി അപ്പന്ന എന്ന 1977 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രത്തിലൂടെയാണ് ബാലതാരമായി മാതു തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അതേ സമയം ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള കർണ്ണാടക സർക്കാരിന്റെ ആ വർഷത്തെ പുരസ്‌ക്കാരവും മാതു നേടിയെടുത്തിരുന്നു.

Advertisements

Also Read
രാത്രി നാടകം കഴിഞ്ഞ് സ്‌കൂളിലെ ഡസ്‌കിൽ കിടന്നുറങ്ങുമായിരുന്നു, ജീവിക്കാൻ വഴിയില്ലായിരുന്നു, ബാല വിവാഹമായിരുന്നു: തുറന്ന് പറഞ്ഞ് പൊന്നമ്മ ബാബു

നെടുമുടി വേണു സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ പൂരം എന്ന സിനിമയിസലൂടെ ആയിരുന്നു മാതു മലയാള മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. മലയാളത്തിന്റെ മെഗാസ്റ്റാർ അത്ഭുത പ്രകടനം കാഴ്ചവെച്ച അമരം എന്ന സിനിമയിലെ കഥാപാത്രം മാതുവിന്റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലായി മാറി.

ലോഹിതദാസിന്റെ രചനയിൽ ഭരതൻ ഒരുക്കിയ അമരം തീരദേശത്ത് താസിക്കുന്ന മത്സ്യബന്ധന തൊഴിലാളികളുടെ കഥപറയുന്ന ചിത്രമായിരുന്നു. ഇതിൽ മുത്ത് (രാധ) എന്ന പേരിൽ മമ്മൂട്ടിയുടെ മകളായി മികച്ച പ്രകടനം മാതു കാഴ്ചവച്ചു.

തുടർന്ന് മാട്ടുപ്പെട്ടി മച്ചാൻ, തുടർക്കഥ, സദയം, ടോക്കിയോ നഗറിലെ വിശേഷങ്ങൾ, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടി. അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ താരത്തിന്റെ വിവാഹവും നടന്നിരുന്നു. ഡോക്ടറായ ജേക്കബിനെ വിവാഹം ചെയ്തതോടെ മാതു സിനിമയിൽ നിന്നും വിട്ടു നിന്നു.

Also Read
നിങ്ങളെ പോലെ വലിയ ഫാമിലിയല്ല പക്ഷേ തന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്നാണ് ആള് പറഞ്ഞത്: വെളിപ്പെടുത്തലുമായി അനുശ്രീ

അതേസമയം വിവാഹ ശേഷം താരം ക്രിസ്തുമതം സ്വീകരിച്ചു എന്നുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ മതം മാറിയെന്നത് സത്യമാണെന്നും പക്ഷെ അതിന്റെ കാരണം ഭർത്താവ് അല്ലെന്നും വെളിപ്പെടുത്തി താരം രംഗത്തെത്തിയിരുന്നു.

വിവാഹത്തിന് വേണ്ടിയല്ല താൻ മതം മാറിയതെന്നും തന്റെ മനസിനെ ഏറെ വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായതിനെ തുടർന്നാണ് താൻ ക്രിസ്തു മതം സ്വീകരിച്ചത് എന്നും താരം പറയുന്നു. കുട്ടേട്ടൻ എന്ന ചിത്രത്തിന് ശേഷമായിരുന്നു തന്റെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിട്ടു നിന്ന തനിക്ക് തനിക്ക് വീണ്ടും അഭിനയിക്കാൻ കിട്ടിയ അവസരമായിരുന്നു പെരുന്തച്ചൻ എന്ന ചിത്രം.

Also Read
ക്യാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന അവന് ഓരോ കീമോ എടുക്കുമ്പോഴും ആശ്വാസം നൽകുന്നത് സാന്ത്വനം സീരിയൽ മാത്രമാണ്, ചിപ്പിയുടെ സഹോദരനെ കുറിച്ച് അച്ചു സുഗന്ധ്

പെരുന്തച്ചനിൽ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷിച്ചെങ്കിലും ഷൂട്ടിംഗ് ആയപ്പോഴേക്കും തന്നെ ഒഴിവാക്കി അതിൽ മോനിഷയ്ക്ക് അവസരം നൽകുകയായിരുന്നു. തനിക്ക് പകരം മറ്റൊരാളെ അഭിനയിപ്പിച്ച സംഭവം തന്നെ സങ്കടപ്പെടുത്തിയെന്നും താരം പറയുന്നു. വിവാഹത്തിന് ശേഷം കിട്ടിയ വലിയ ഒരു അവസരം നഷ്ടപെട്ടതിൽ താൻ ദുഖിതയായിരുന്നെന്നും ഈ ദുഃഖം മാതാവിനോട് മനം നൊന്ത് പ്രാർത്ഥിക്കുകയും ചെയ്തെന്നും താരം പറയുന്നു.

ഏറെ നാളത്തെ തന്റെ പ്രാർത്ഥനയ്ക്ക് ഒടുവിൽ അമരത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുയും ചെയ്തുവെന്നും അമരത്തിൽ അഭിനയിക്കാനുള്ള അവസരം അറിഞ്ഞതുമുതൽ താൻ ജീസസിന്റെ മകളാണെന്ന് വിശ്വസിക്കുകയും ക്രിസ്തുമതം സ്വീകരിക്കുകയുമായിരുന്നെന്ന് താരം പറയുന്നു.

Advertisement