പെട്ടെന്ന് നസ്രിയ അടുത്ത് വന്ന് എടോ തനിക്കെന്നെ കെട്ടാമോ, നിങ്ങളെ ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞു: ലൊക്കേഷനിൽ വെച്ചുള്ള പ്രണയാഭ്യർഥനയെ കുറിച്ച് ഫഹദ്

10676

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് നായകയായി മലയാളികളുടെ അരുമയായി മാറിയ നടിയാണ് നസ്‌റിയ നസിം. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായ നസ്‌റിയ തമിഴകത്തും തിളങ്ങിയിരുന്നു. ഇപ്പോൾ തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ് നസ്‌റിയ.

അതേ സമയം മലയാളത്തിന്റെ യുവ നടൻ ഫഹദ് ഫാസിലിനെ ആയിരുന്നു നസ്‌റിയ വിവഹം കഴിച്ചത്. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹശേഷവും നസ്‌റിയ അഭിനയരംഗത്ത് സജീവമാണ്. അതേ സമയം ഒരു സിനിമയുടെ സെറ്റിൽ വെച്ചാണ് നസ്‌റിയ ഫഹദ് പ്രണയം മൊട്ടിടുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ ഏവാം വാർഷിക ദിനത്തിൽ ഒഇവരുടെ പ്രണയകഥ കൂടി വീണ്ടും ചർച്ചയാവുകയാണ്.

Advertisements

പ്രസശ്ത സംവിധായകയായി അഞ്ജലി മേനോൻ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയിസ്. നിവിൻ പോളി, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിങ്ങനെ മൂന്ന് നായകന്മാർ ഒന്നിച്ചെത്തിയ ചിത്രത്തിൽ നസ്രിയ, പാർവതി, നിത്യ മേനോൻ, ഇഷ തൽവാർ തുടങ്ങിയവരായിരുന്നു നായികമാർ.

2014 മേയ് മുപ്പതിന് റിലീസ് ചെയ്ത സിനിമ ഏഴ് വർഷങ്ങൾ പൂർത്തിയായിരിക്കുകയാണ്. വാർഷിക ദിനത്തിൽ ബാംഗ്ലൂർ ഡെയിസിനെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും നിരവധി കുറിപ്പുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഫഹദ് ഫാസിലും നസ്രിയ നസീമും തമ്മിലുള്ള പ്രണയത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങളാണ് ഇപ്പോള്ഡ ഇന്റർനെറ്റിൽ തരംഗമാവുന്നത്.

Also Read
ഞാൻ ജനിച്ചതും വളർന്നതും ഇസ്ലാം ചുറ്റുപാടിൽ തന്നെയാണ്, ഇനിയും സംശയം ഉള്ളവർ ഇങ്ങു പോരെ മാറ്റിത്തരാം: തന്നെ കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ ആഞ്ഞടിച്ച് നജിം അർഷാദ്

ഫഹദ് ഫാസിലും നസ്രിയ നസീമും ജീവിതത്തിൽ ഒന്നിക്കാൻ കാരണമായ സിനിമ കൂടിയാണ് ബാംഗ്ലൂർ ഡെയിസ്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നുമുള്ള വാർത്തകൾ വലിയ ചർച്ചയായിരുന്നു. പ്രണയം തുടങ്ങിയതും വിവാഹത്തിലേക്ക് എത്തിയതും എങ്ങനൊണെന്ന് ഇരുവരും പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. അതിനെ കുറിച്ച് ഫഹദ് പറഞ്ഞ ചില വാക്കുകളാണ് ഫാൻസ് പേജുകളിൽ കൂടി വീണ്ടും പ്രചരിക്കുന്നത്.

ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ഞങ്ങളിനെ പരസ്പരം നോക്കി ഇരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോൾ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയിൽ. പെട്ടെന്ന് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. നിങ്ങളെ ഞാൻ നോക്കിക്കോളാം. അത് പ്രൊമിസ് ചെയ്യുന്നുവെന്ന് നസ്രിയ പറഞ്ഞതായി ഫഹദ് വ്യക്തമാക്കുന്നു.

Also Read
നിലത്തിരുന്ന് ചക്ക മുറിക്കുന്ന മലയാളത്തിന്റെ പ്രിയ താരത്തെ മനസ്സിലായോ ? സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടി ചിത്രങ്ങൾ

ഒപ്പം ഇരുവരുടെയും നിരവധി ഫോട്ടോസും വീഡിയോസുമെല്ലാം കോർത്തിണക്കിയൊരു വീഡിയോയാണ് വൈറലാവുന്നത്. അതുപോലെ താൻ ലൊക്കേഷനിൽ വരുമ്പോൾ എല്ലാവരും ആവേശത്തിലായിരുന്നു. എന്നാൽ ഒട്ടും ആവേശം തോന്നാത്ത ഒരു പെൺകുട്ടിയായിരുന്നു നസ്രിയ. എനിക്കും പുതിയൊരു അനുഭവമായിരുന്നു അത്.

അവളുടെ ശ്രദ്ധ നേടാൻ പലതും തനിക്ക് ചെയ്യേണ്ടതായി വന്നുവെന്ന് മുൻപ് ഫഹദ് പറഞ്ഞിരുന്നു. അങ്ങനെയാണ് പ്രണയം ആരംഭിച്ചത്. സെറ്റിൽ വന്നാൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും. പിന്നെ അവളെന്നെ നോക്കുന്നുണ്ടോന്ന് ശ്രദ്ധിക്കും. താൻ മുൻകൈ എടുത്ത് പ്രണയം പറയില്ലെന്ന് മനസിലായ സമയത്താണ് നസ്രിയ പ്രൊപ്പോസ് ചെയ്യുന്നത്.

Advertisement