മിമിക്രി രംഗത്ത് നിന്നും സിനിമയിൽ എത്തി വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമായിരുന്നു ദിലീപ്. സംവിധായകൻ കമലിന്റെ കീഴിൽ സംവിധാന സഹായിയായി എത്തി പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ദിലീപ് അഭിനയരംഗത്ത് ചുവടുറപ്പിക്കുകയായിരുന്നു.
വളരെ പെട്ടെന്ന് തന്നെ നായകസ്ഥാനത്തേക്ക് എത്തിയ ദിലീപ് മലയാള സിനിമയുടെ ജനപ്രിയനടൻ ആയി മാറുകയായിരുന്നു. ഇപ്പോൾ കുട്ടികളും മുതിർന്നവരും എല്ലാം ഒരുപോലെ ആരാധിക്കുന്ന താരമാണ് ദിലീപ്. സിനിമാ പശ്ചാത്തലമില്ലാതെ സ്വന്തം പ്രയത്‌നത്തിലൂടെ സിനിമയിൽ ഇടം പിടിച്ച താരമാണ് ദിലീപ്.
Also Read
വീണ്ടും വിവാഹം കഴിക്കാൻ ഒരുങ്ങി ബാല, അച്ഛൻ അവസാനം ആവശ്യപ്പെട്ടത് ഇക്കാര്യമാണെന്ന് നടൻ
സിനിമയിൽ അഭിനയിക്കാൻ വേണ്ടി താരം സഹിച്ച കഷ്ടപ്പാടുകളും അലച്ചിലിനെ കുറിച്ചുമൊക്കെ ന പല അഭിമുഖത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദിലീപിന്റെ പഴയ ഒരു അഭിമുഖമാണ്. ഏഴാം ക്ലാസിൽ തോറ്റപ്പോഴുണ്ടായ അച്ഛന്റെ പ്രതികരണത്തെ കുറിച്ചായിരുന്നു ദിലീപ് പറഞ്ഞ്.
ദിലീപിന്റെ വാക്കുകൾ വാക്കുകൾ ഇങ്ങനെ:
ഏഴാം ക്ലാസിൽ തോറ്റു എന്ന് പറയുന്നതിനേക്കാളും തോൽപ്പിച്ചു എന്ന് പറയുന്നതാവും കൂടുതൽ ചേരുക. മാനേജ്മന്റ് സംബന്ധിയായ ചില വിഷയങ്ങളെ തുടർന്ന് ദിലീപ് ഉൾപ്പെടെ നാലഞ്ചു വിദ്യാർഥികൾ ഒരിക്കൽക്കൂടി ഏഴാം ക്ലാസിൽ തുടർന്നു. ഇക്കാര്യം അറിഞ്ഞാൽ അച്ഛൻ തന്നെ തല്ലിക്കൊല്ലും എന്നായിരുന്നു വിചാരിച്ചത്. എന്നാൽ തനിക്ക് തെറ്റി. അച്ഛൻ തന്നെ ചേർത്ത് പിടിച്ചു.
ഒരു വീഴ്ച ഉയർത്തെഴുന്നേൽപ്പാണ്. പരാജയം വിജയത്തിന്റെ മുന്നോടിയാണ്. തകരരുത്, തളരരുത്, ഓടണം എന്ന് ഉപദേശിക്കുകയായിരുന്നു എന്ന് ദിലീപ് പറയുന്നു. സിനിമ സ്വപ്നം കണ്ട് നടക്കുന്ന പലർക്കും ഒരു പ്രചോദമാണ് ദിലീപ്. പലരും ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്. ആലുവ യുസി കോളേജിൽ നിന്നും തേർഡ് ഗ്രൂപ്പിൽ പ്രീഡിഗ്രി പൂർത്തിയാക്കിയതിന് ശേഷമാണ് നടൻ മഹാരാജാസ് കോളേജിൽ ഡിഗ്രിക്കായി എത്തുന്നത്. ഇവിടെ നിന്നുമാണ് മിമിക്രി കലാലോകത്തെത്തുന്നത്.
ദിലീപും നാദിർഷായും സഹപാഠികളായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദ താരങ്ങളുടെ ഇടയിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ഇരുവരുടേയും കുടംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളത്. നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹത്തിന് ദിലീപ് കുടുംബത്തോടൊപ്പം എത്തിയിരുന്നു.