ശീതളായി ഇനി അഭിനയിക്കില്ലേ, കുടുംബവിളക്കിൽ നിന്നും പിന്മാറിയോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി അമൃതാ നായർ

123

മലയാളം മനിസ്‌ക്രീൻ വിജയകരമായി മുന്നേറുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയൽ. നടി മീരാ വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന കുടുംബവിളക്ക് റേറ്റിങ്ങിലും ഏറെ മുന്നിൽ നിൽക്കുന്ന പരമ്പരയാണ്.

കുടുംബവിളിക്കിൽ മീരാ വാസുദേവ് അവതരിപ്പിക്കുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ മകളായ ശീതളിനെ അവതരിപ്പിക്കുന്നത് അമൃത നായർ എന്ന നടിയാണ്. വളരെ പെട്ടെന്നു തന്നെ ശീതളായി ജനപ്രീതി നേടിയ അമൃത നായർ ഇപ്പോൾ മലയാളികൾക്ക് സുപരിചിതയായ നടിയാണ്.

Advertisements

മീര വാസുദേവ് സുമിത്ര എന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയുടെ മകളായ ശീതളിനെയാണ് അമൃത അവതരിപ്പിക്കുന്നത്. തീർത്തും അപ്രതീക്ഷിതമായാണ് അമൃത പരമ്പരയിലേക്ക് എത്തുന്നത്. പാർവതി പിന്മാറിയപ്പോഴാണ് അമൃത ശീതളാകുന്നത്. പാർവതിയുടെ പിന്മാറ്റം ആരാധകരിൽ നിരാശയുണ്ടാക്കിയെങ്കിലും അമൃത ആ നിരാശകളെ എല്ലാം ഇല്ലാതാക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്.

എന്നാൽ ആദ്യം കുടുംബവിളക്കിൽ ശീതളിനെ അവതരിപ്പിച്ചിരുന്നത് അമൃത ആയിരുന്നില്ല പാർവതി വിജയ് എന്ന താരമായിരുന്നു. പാർവ്വതി പിന്മാറിയതോടെയായിരുന്നു അമൃത ഈ പരമ്പരയിലേക്ക് എത്തുന്നത്. പരമ്പര ഇപ്പോൾ മുന്നോട്ട് പോകുന്നത് ശീതളുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിലൂടെയാണ്.

ഇതിനിടെ ഈ പരമ്പരയിൽ നിന്നും അമൃത പിന്മാറുകയാണെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് അമൃത. സോഷ്യൽ മീഡിയയിലൂടെ തന്നെയായിരുന്നു അമൃത ആരാധകർക്ക് സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകിയത്.

ആരാധകർ ഉന്നയിക്കുന്ന ധാരാളം ചോദ്യങ്ങൾക്ക് അമൃത മറുപടി നൽകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണങ്ങളിൽ ഒന്നായിരുന്നു അമൃത പരമ്പരയിൽ നിന്നും പിന്മാറുകയാണെന്നത്. ഇത് താരത്തോട് ആരാധകരിൽ ഒരാൾ തന്നെ ചോദിക്കുകയായിരുന്നു. ഞാനോ എപ്പോ, എന്നെ പറഞ്ഞു വിട്ടാലും പോകില്ല എന്നായിരുന്നു അമൃത ഇതിന് നൽകിയ മറുപടി.

ഇതോടെ ആരാധകർ ഹാപ്പിയായിരിക്കുകയാണ്. നിലവിൽ സംസ്ഥാനത്ത് സീരിയലുകളുടെ എല്ലാം ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. കുടുംബവിളക്കിന്റെ കഥ മുന്നോട്ട് പോകുന്നത് ശീതളുമായി ബന്ധപ്പെട്ടാണ്. ശീതളിന്റെ വിവാഹവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പരമ്പരയെ സംഭവബഹുലമാക്കി മാറ്റിയിട്ടുണ്ട്.

Advertisement