ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ നായിക ആയിരുന്നു നവ്യാ നായർ. കലോൽസവ വേദിയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരം മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുക ആയിരുന്നു.
സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ നായികയായാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് വന്ന രഞ്ചിത്തിന്റെ നന്ദനം നടിയെ മലയാളികളുടെ പ്രിയങ്കരിയാക്കി മാറ്റി.
ഈ ചിത്രത്തിലെ ബാലാമണിയായി നവ്യ കൈയ്യടി നേടുക ആയിരുന്നു. പിന്നീട് താരത്തിന് കൈ നിറയെ അവസരങ്ങൾ ആയിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം തന്റെ ശ്ക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.
സിനിമയിൽ മിന്നി തിളങ്ങി നിൽക്കുമ്പോൾ തന്നെ വിവാഹം കഴിച്ച താരം ചെറിയ ഇടവേള എടുത്തെങ്കിലും സിനിമയിലേക്ക് തന്നെ തിരിച്ച് വന്നിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക് മലയാളികൾ നൽകിയിരുന്നത്. വിവാഹ ശേഷം നൃത്ത പരിപാടികളി ലൂടെയും മിനി സ്‌ക്രീനിലൂടെയും ആണ് ആദ്യം നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.
സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. വികെ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ വീണ്ടും നവ്യാ നായർ മലയാളികളെ ഞെട്ടിച്ചിരുന്നു.
അതേ സമയം അടുത്തിടെ താരം ഒരു വിവാദത്തിലും പെട്ടിരുന്നു. നടിയുടെ പേരിന് ഒപ്പം നായർ എന്ന ജാതി വാൽ ചേർത്തതാണ് വിമർശനങ്ങൾക്ക് കാരണമായത്. എന്നാൽ ഇപ്പോഴിതാ തന്റെ ഔദ്യോഗിക പേര് നവ്യ നായർ എന്നല്ലെന്നും അതിനാൽ ജാതിവാൽ മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
നവ്യാ നായർ എന്നത് താൻ തെരഞ്ഞെടുത്ത പേരല്ല. സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും എഴുത്തുകാരും പ്രൊഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായർ. എനിക്ക് അന്ന് അവിടെ വോയ്സ് ഇല്ല.
താൻ ഇനി പേരുമാറ്റിയാലും എല്ലാവരുടെ ഉള്ളിലും നവ്യാ നായർ തന്നെയായിരിക്കും. നവ്യ നായർ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല. അത് എന്റെ പേര് ആയിപ്പോയി. ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാൽ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാൻ നവ്യ അല്ല ധന്യ വീണ ആണ്.
ഗസറ്റിലെ എന്റെ പേര് അതാണ്. കൂടാതെ എന്റെ ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈഡവിങ് ലൈസൻസ് ഇതിലൊക്കെ ഞാൻ ധന്യ വീണ തന്നെ ആണ്. അതിലൊന്നും ജാതിവാൽ ഇല്ല, പിന്നെ ഞാൻ എങ്ങനെ മുറിക്കും എന്നാണ് നവ്യ നായർ ചോദിക്കുന്നത്.
അതേ സമയം ജാനകി ജാനേയാണ് നവ്യ നായരുടെ റിലീസിന് തയ്യാറായ പുതിയ ചിത്രം. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിന്റിങ്ങ് പ്രസ് ജീവനക്കാരിയായ ജാനകി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. ചി്ര്രതിന്റെ പുറത്ത് വന്ന ടീസർ ഹിറ്റായി മാറിയിരുന്നു.